ആലപ്പുഴ: സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്‍റെ കേരളം പ്രദർശന വിപണന മേളയിൽ പോലീസിന്‍റെ ഡോഗ് ഷോ കൗതുകമുണർത്തി. ആലപ്പുഴ ജില്ലാ പോലീസ് കെ9 സ്ക്വാഡിന്‍റെ നേതൃത്വത്തിലാണ് ശ്വാനാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചത്.
സേനയിലെ അഞ്ച് നായ്ക്കളാണ് പ്രദർശനത്തിൽ പങ്കെടുത്തത്. ഡോഗ് സ്ക്വാഡിലെ ആന്‍റി നാർക്കോട്ടിക് ഡോഗ് ലിസി കാണികൾക്ക് നമസ്കാരം നൽകി പ്രദർശനത്തിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് എല്ലാ നായ്ക്കളും അണിനിരന്ന് അച്ചടക്കവും അനുസരണവും വ്യക്തമാക്കുന്ന പ്രകടനം കാഴ്ച്ചവച്ചു.
കുറ്റവാളികളെ മണം പിടിച്ച് പിടികൂടുന്ന വിധം കാണിച്ച ട്രാക്കർ ഡോഗ് ലിഡോയും ലഹരിവസ്തുക്കൾ ശരീരത്തിൽ ഇവിടെ ഒളിപ്പിച്ചാലും കണ്ടെത്തുന്ന ലിസിയും കയ്യടി നേടി. കുറ്റവാളികളെ ആക്രമിച്ചു പിടികൂടുന്ന ട്രാക്കർ ഡോഗ് ജൂഡിയും സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിൽ മികവുള്ള ജാമിയും ട്രാക്കർ ഡോഗ് സച്ചിനുമൊക്കെ പ്രദർശനത്തിലെ വേറിട്ട മികവുകളുമായി നിറഞ്ഞുനിന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...