തിരുവല്ലയിൽ ഭർതൃമാതാവിനെ യാത്രയാക്കാനെത്തിയ യുവതിക്ക് ദാരുണാന്ത്യം

ശബരി എക്സ്പ്രസിൽ ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഭർതൃ മാതാവിനെ യാത്രയാക്കാൻ എത്തിയതായിരുന്നു അനു.

Written by - Zee Malayalam News Desk | Last Updated : Feb 12, 2022, 06:47 PM IST
  • ലഗേജ് കമ്പാർട്ടുമെന്റിന് ഉള്ളിൽ എത്തിച്ച് പുറത്തേക്കിറങ്ങവേ ട്രെയിൻ പുറപ്പെട്ട് തുടങ്ങിയിരുന്നു.
  • തിടുക്കത്തിൽ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ട്രെയിനിനടിയിലേക്ക് വീഴുകയായിരുന്നു.
  • ഇരു കാലുകളും അറ്റ നിലയിലായിരുന്ന അനുവിനെ ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
തിരുവല്ലയിൽ ഭർതൃമാതാവിനെ യാത്രയാക്കാനെത്തിയ യുവതിക്ക് ദാരുണാന്ത്യം

ഭർതൃമാതാവിനെ യാത്രയാക്കാനെത്തിയ യുവതി തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും വീണ് മരിച്ചു. കുന്നന്താനം ചെങ്ങരൂർ നാടുവാതുക്കൽ കുന്നേൽ മിഥുൻ്റെ ഭാര്യ അനു ഓമനക്കുട്ടൻ ( 32 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.

ശബരി എക്സ്പ്രസിൽ ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഭർതൃ മാതാവിനെ യാത്രയാക്കാൻ എത്തിയതായിരുന്നു അനു. ലഗേജ് കമ്പാർട്ടുമെന്റിന് ഉള്ളിൽ എത്തിച്ച് പുറത്തേക്കിറങ്ങവേ ട്രെയിൻ പുറപ്പെട്ട് തുടങ്ങിയിരുന്നു. തിടുക്കത്തിൽ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ട്രെയിനിനടിയിലേക്ക് വീഴുകയായിരുന്നു. 

Also Read: ചെന്നൈ മെയിലിനു മുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണു: കോട്ടയം എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതത്തിൽ തടസം

 

ഇരു കാലുകളും അറ്റ നിലയിലായിരുന്ന അനുവിനെ ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Trending News