തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തപ്പോൾ കുട്ടികളുടെ കാര്യം മറന്നു; സ്കൂളുകളിൽ ഭക്ഷ്യസുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയം: കെ.സുരേന്ദ്രൻ

Kerala Schools Food Poison സ്കൂളുകളിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റത് ഗുരുതരമായ വീഴ്ചയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

Written by - Zee Malayalam News Desk | Last Updated : Jun 6, 2022, 08:53 PM IST
  • സ്കൂളുകളിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റത് ഗുരുതരമായ വീഴ്ചയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.

    വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ഭക്ഷ്യമന്ത്രി ജി.ആർ അനിലും സ്കൂളുകൾ സന്ദര്ശിച്ചത് കൊണ്ട് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല.
  • തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തപ്പോൾ സ്കൂൾ തുറക്കുന്ന കാര്യവും കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകേണ്ട കാര്യവും പിണറായി വിജയൻ മറന്നുപോയെന്നും സുരേന്ദ്രൻ
തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തപ്പോൾ കുട്ടികളുടെ കാര്യം മറന്നു; സ്കൂളുകളിൽ ഭക്ഷ്യസുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നിലവാരമില്ലാത്ത ഉച്ചഭക്ഷണം വിതരണം ചെയ്തത് സംസ്ഥാന സർക്കാരിന്റെ പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്കൂളുകളിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റത് ഗുരുതരമായ വീഴ്ചയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.
 
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ഭക്ഷ്യമന്ത്രി ജി.ആർ അനിലും സ്കൂളുകൾ സന്ദര്ശിച്ചത് കൊണ്ട് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല. കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഭക്ഷ്യസുരക്ഷ ഒരുക്കുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടു. വിദ്യാഭ്യാസ- ആരോഗ്യ- ഭക്ഷ്യസുരക്ഷാ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. സർക്കാർ സംവിധാനങ്ങൾ മുഴുവൻ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തപ്പോൾ സ്കൂൾ തുറക്കുന്ന കാര്യവും കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകേണ്ട കാര്യവും പിണറായി വിജയൻ മറന്നുപോയെന്നും സുരേന്ദ്രൻ പറഞ്ഞു.

ALSO READ : ഉച്ചഭക്ഷണത്തിനുള്ള അരിയും പലവ്യഞ്ജനങ്ങളും തറയിൽ വിതറിയ നിലയിൽ; സർക്കാർ സ്കൂളിനെതിരെ നടപടി

സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയെ സർക്കാർ ഇല്ലാതാക്കുകയാണ്. ജീവനക്കാരുടെ ശമ്പള വിതരണം വൈകുന്നത് ന്യായീകരിക്കാനാവില്ല. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം പോലും നൽകാനാവാത്ത സർക്കാരാണ് കെ-റെയിൽ കൊണ്ട് വരുമെന്ന് വീമ്പ് പറയുന്നത്.  

ഈ മാസം 20ന് മുൻപ് ശമ്പളം നൽകാൻ നിർവാഹമില്ലെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് തൊഴിലാളികളെ അറിയിച്ചത് മനുഷ്യത്വവിരുദ്ധമാണ്. വിദ്യാലയങ്ങൾ തുറക്കുന്ന മാസത്തിലെ ശമ്പള വിതരണത്തിലെ പാളിച്ച സർക്കാരിന്റെ ഭരണപരാജയമാണ് തെളിയിക്കുന്നത്. കെടുകാര്യസ്ഥതയും അഴിമതിയുമാണ് കെഎസ്ആർടിസിയെ തകർത്തതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News