Courses| എം.എഡ് കോഴ്സുകൾക്ക് അപേക്ഷ, സിവില്‍ സര്‍വീസ് പ്രിലിമിനറി കോഴ്‌സ്

അപേക്ഷാഫോറം കോളേജ് ഓഫീസിൽ നിന്നും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വിതരണം ചെയ്യുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Oct 3, 2021, 11:51 AM IST
  • 2021-22 അധ്യയന വർഷത്തേക്കുളള രണ്ടു വർഷ എം.എഡ്. കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു
  • അടിസ്ഥാന യോഗ്യത ബിരുദം.
  • അഡ്മിഷന്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ www.kile.kerala.gov.in എന്ന വെബ്‌സൈറ്റ് കാണുക..
Courses| എം.എഡ് കോഴ്സുകൾക്ക് അപേക്ഷ, സിവില്‍ സര്‍വീസ് പ്രിലിമിനറി കോഴ്‌സ്

തിരുവനന്തപുരം: ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2021-22 അധ്യയന വർഷത്തേക്കുളള രണ്ടു വർഷ എം.എഡ്. കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. 

അപേക്ഷാഫോറം കോളേജ് ഓഫീസിൽ നിന്നും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വിതരണം ചെയ്യുന്നതാണ്. അപേക്ഷാ ഫോറത്തിന്റെ വില 55 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 11.10.2021. കൂടുതൽ വിവരങ്ങൾക്ക് 0471-2323964 എന്ന നമ്പറിൽ ബന്ധപ്പെടണം.

ALSO READ: Covid Review Meeting : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകള്‍; തിയേറ്ററുകള്‍ ഈ മാസം തുറക്കും, വിവാഹങ്ങളിൽ 50 പേർക്ക് പങ്കെടുക്കാം

കേരളത്തിലെ സംഘടിത- അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് (മക്കള്‍, സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ്) വേണ്ടി കിലെ സിവില്‍ സര്‍വീസ് അക്കാഡമി ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി കോഴ്‌സിന് അപേക്ഷിക്കേണ്ട കാലാവധി ഒക്ടോബര്‍ 5 വരെ നീട്ടി. അടിസ്ഥാന യോഗ്യത ബിരുദം. അഡ്മിഷന്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ www.kile.kerala.gov.in എന്ന വെബ്‌സൈറ്റ് കാണുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News