തദ്ദേശ ഉപതിരഞ്ഞെടുപ്പ് : യുഡിഎഫിന് വൻ മുന്നേറ്റം; 9 വാർഡുകൾ പിടിച്ചെടുത്തു; എൽഡിഎഫിനും ബിജെപിക്കും നഷ്ടം

Kerala Local Body Byelection 2022 11 ജില്ലകളിലെ 29 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് 16 ഇടത്ത് ജയിക്കുകയും ചെയ്തു

Written by - Zee Malayalam News Desk | Last Updated : Nov 10, 2022, 01:30 PM IST
  • 9 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 16 വാർഡുകളിൽ യുഡിഎഫിന് ജയം.
  • 9 സീറ്റുകൾ ഇതിനോടകം പിടിച്ചെടുത്തു.
  • കൂടാതെ എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമാകുകയും ചെയ്തു
  • കോട്ടയം, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
തദ്ദേശ ഉപതിരഞ്ഞെടുപ്പ് : യുഡിഎഫിന് വൻ മുന്നേറ്റം; 9 വാർഡുകൾ പിടിച്ചെടുത്തു; എൽഡിഎഫിനും ബിജെപിക്കും നഷ്ടം

തിരുവനന്തപുരം : സംസ്ഥാനത്ത് 11 ജില്ലകളിലായി നടന്ന വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. 29 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 16 വാർഡുകളിൽ യുഡിഎഫിന് ജയം. 9 സീറ്റുകൾ ഇതിനോടകം പിടിച്ചെടുത്തു. കൂടാതെ എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമാകുകയും ചെയ്തു. കീരംപാറ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ സാന്റി ജോസിന്റെ ജയത്തോടെ യുഡിഎഫ് പഞ്ചായത്ത് ഭരണം നേടിയെടുക്കുകയായിരുന്നു. കോട്ടയം, കണ്ണൂർ, കാസർകോട്  ഒഴികെയുള്ള ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

എൽഡിഎഫിൽ നിന്നുമ ഏഴും ബിജെപിയുടെ രണ്ടും സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. അതേസമയം യുഡിഎഫിന്റെ രണ്ട് സീറ്റകുൾ എൽഡിഎഫും പിടിച്ചെടുത്തു. എൽഡിഎഫിന്റെ ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു. ഇവയ്ക്ക് പുറമെ .യുഡിഎഫ് ആറും എൽഡിഎഫ് എട്ടും സീറ്റുകൾ നിലനിർത്തുകയും ചെയ്തു. ഒരു സീറ്റാണ് ബിജെപി നിലനിർത്തിയത്. 

ALSO READ : ലഹരിവിരുദ്ധ പരിപാടിക്കിടെ പൊള്ളലേറ്റ അക്ഷരയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

യുഡിഎഫ് ജയിച്ച വാർഡുകൾ

തിരുവനന്തപുരം - പഴയകുന്നുമ്മൽ മഞ്ഞപ്പാറ വാർഡ്, കരുംകുളം. കൊല്ലം - പേരയം. ആലപ്പൂഴ - മുതുകുളം നാലാം വാർഡ്സ പാണ്ടനാട്, പാലമേൽ ആദിക്കാട്ടുകുളങ്ങര. ഇടുക്കി - ഇളംദേശം വണ്ണപ്പുറം. എറണാകുളം - കോതമംഗലം കീരംപാറ, പുതൃക്ക കുറിഞ്ഞു, വടവുകോട് പട്ടിമറ്റം. തൃശ്ശൂർ - വടക്കാഞ്ചേരി നഗരസഭ മിണാലൂർ,  പാലക്കാട് - കുന്നന്നൂർ. കോഴിക്കോട് - കിഴക്കോത്ത്, തുറയൂർ പയ്യോളി. വയനാട് - കണിയാമ്പറ്റ ചിത്രമൂല

എൽഡിഫ് ജയിച്ച വാർഡുകൾ

ആലപ്പുഴ - എഴുപുന്ന വാത്തറ. ഇടുക്കി - കഞ്ഞിക്കുഴി പൊന്നെടുത്താൽ, ശാന്തൻപാറ തൊട്ടിക്കാനം, കരുണാപുരം കുഴികണ്ടം. എറണാകുളം - പറവൂർ നഗരസഭ 14-ാം വാർഡ്. തൃശൂർ-  പഴയന്നൂർ പൈങ്കുളം ബ്ലോക്ക്. പാലക്കാട്- അട്ടപ്പാടി പുതൂർ കുളപ്പടിക. മലപ്പുറം - മലപ്പുറം നഗരസഭ കൈനോടി. കോഴിക്കോട് - മേലടി കീഴരിയൂർ.

ബിജെപി ജയിച്ച വാർഡുകൾ

കൊല്ലം - പുതുക്കുളം കോട്ടുവൻകോണം. ആലപ്പുഴ- കാർത്തികപ്പള്ളി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News