Kerala Local Body Election Results 2020: കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് മൂന്ന് ഘട്ടങ്ങളായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം (Kerala Local Body Election Results 2020) അറിയാൻ മണിക്കൂറുകൾ മാത്രം. രാവിലെ എട്ടു മണി മുതല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകളാണ്. ആദ്യഫല സൂചനകൾ എട്ടര മുതല്‍ പുറത്തു വരുമെന്നാണ് റിപ്പോർട്ട്.
Kerala local body polls: Counting of votes to begin at 8 am today
Read @ANI Story | https://t.co/2UMLCyV8FU pic.twitter.com/nnqgk8Swi1
— ANI Digital (@ani_digital) December 15, 2020
സംസ്ഥാന തിരഞ്ഞെടുപ്പ് അധികൃതർ പറയുന്നതനുസരിച്ച് രാവിലെ 11നു ഗ്രാമ പഞ്ചായത്തുകളിലെ മുഴുവന്‍ ഫലങ്ങളും ലഭ്യമാകുമെന്നാണ്. ഏതാണ്ട് ഉച്ചയോടെ എല്ലാ ഫലങ്ങളും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ (Counting) നടക്കുന്നത്.
Also read: ഫലം വരുന്നതിനു മുന്നേ അടി തുടങ്ങി; ഇടതു മുന്നണിയ്ക്ക് തലവേദനയായി എൻസിപി-ജോസ് തർക്കം
കൊറോണ ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും നല്കിയ 86,576 സ്പെഷല്‍ തപാല്‍ ബാലറ്റുകള്‍ ഉള്‍പ്പെടെ 2,11,846 തപാല്‍ ബാലറ്റുകളാണ് വിതരണം ചെയ്തിരുന്നത്. 14 ജില്ലാ പഞ്ചായത്തുകള്‍ ആറ് കോര്‍പറേഷനുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 941 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് (Kerala Local Body Election 2020) നടന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ (Kerala Local Body Election Counting) തുടങ്ങുന്നതു മുതലുള്ള പുരോഗതി പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ അറിയാം. ജില്ലാബ്ലോക്ക് ഗ്രാമപഞ്ചായത്ത്, കോര്പറേഷന്, നഗരസഭാ തലങ്ങളില്‍ സീറ്റുകളുടെ എണ്ണവും ലീഡ് നിലയും അറിയാനാകും.
Also read: സംസ്ഥാനത്ത് നാളെ വോട്ടെണ്ണൽ; സജ്ജീകരണങ്ങൾ പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലം കണക്കിലെടുത്ത് മൂന്ന് വടക്കൻ ജില്ലകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് അഞ്ചിടത്തും കാസർകോട് പത്തിടത്തും കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മലപ്പുറം ജില്ലയിൽ ഇന്ന് മുതൽ ഡിസംബർ 22വരെ നിരോധനാജ്ഞ (Prohibitory Order) പുറപ്പെടുവിച്ചിട്ടുണ്ട്. കൊവിഡ് ആശങ്കയ്ക്കിടയിലും കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിനാണ് ഇക്കുറി സാക്ഷ്യം വഹിച്ചിരിക്കുന്നത്.
ഇക്കുറി പോളിംഗ് ബൂത്തിലെത്തിയത് 2 കോടി പത്ത് ലക്ഷത്തോളം വോട്ടർമാരാണ്. എഴുപത്തി അയ്യായിരത്തോളം സ്ഥാനർത്ഥികളാണ് വിധി (Local Body Election Results) കാത്തിരിക്കുന്നത്. എന്തായാലും മണിക്കൂറുകൾക്കുള്ളിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിധി നമുക്ക് അറിയാൻ കഴിയും. മുന്നണികളെല്ലാം ഒരുപോലെ വിജയ പ്രതീക്ഷയിലാണ്.