Kerala Law Academy യുജി, പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു‌

ഫലത്തിനായി കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം

Written by - Zee Malayalam News Desk | Last Updated : May 12, 2021, 05:20 PM IST
  • അഞ്ച് വർഷം ദൈർഘ്യമുള്ള കോഴ്സുകൾക്ക് 1250 രൂപയാണ് അപേക്ഷാഫീസ്, മറ്റ് കോഴ്സുകൾക്ക് 1000 രൂപ
  • ഓൺലൈനായോ ഡിമാൻഡ് ‍ഡ്രാഫ്റ്റ് രൂപത്തിലോ അപേക്ഷ സമർപ്പിക്കാം
  • കൂടുതൽ വിവരങ്ങൾക്ക് keralalawacademy.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
  • പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം
Kerala Law Academy യുജി, പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു‌

തിരുവനന്തപുരം: കേരള ലോ അക്കാദമി യുജി, പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷം ദൈർഘ്യമുള്ള ബിഎ എൽഎൽബി (BA LLB), ബികോം എൽഎൽബി, മൂന്ന് വർഷം ദൈർഘ്യമുള്ള എൽഎൽബി, എൽഎൽഎം, എംഎൽബി തുടങ്ങിയ കോഴ്സുകളിലേക്കാണ് കേരള ലോ അക്കാദമി (Kerala Law Academy) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

യോ​ഗ്യത- 45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു പാസായിരിക്കണം. പിജി കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ 45 ശതമാനം മാർക്കോടെ എൽഎൽബി (LLB) യോ​ഗ്യത നേടിയിരിക്കണം. ഒബിസി വിദ്യാർഥികൾക്ക് 42 ശതമാനവും എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് 40 ശതമാനവും മാർക്ക് മതിയാകും. ഫലത്തിനായി കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

ALSO READ: കാലിക്കറ്റ്‌ സര്‍വ്വകലാശാല പുനര്‍മൂല്യനിര്‍ണയം: ഫലങ്ങൾ പ്രസിദ്ധീകരിച്ചു

അപേക്ഷാഫീസ്- അഞ്ച് വർഷം ദൈർഘ്യമുള്ള കോഴ്സുകൾക്ക് 1250 രൂപയാണ് അപേക്ഷാഫീസ്. മറ്റ് കോഴ്സുകൾക്ക് 1000 രൂപ. ഓൺലൈനായോ ഡിമാൻഡ് ‍ഡ്രാഫ്റ്റ് രൂപത്തിലോ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് keralalawacademy.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News