Kerala Covid | കോവിഡ് വ്യാപനം കുറയുന്നു, മൂന്നാഴ്ചയ്ക്കുള്ളിൽ കേസുകൾ കുറയുമെന്ന് വീണാ ജോർജ്

ഒമിക്രോണിനെ നിസാരമായി കാണരുതെന്നും ജാ​ഗ്രത വേണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 30, 2022, 01:01 PM IST
  • കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണം തുടരുകയാണ്.
  • ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
  • അവശ്യസർവീസുകൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതി.
Kerala Covid | കോവിഡ് വ്യാപനം കുറയുന്നു, മൂന്നാഴ്ചയ്ക്കുള്ളിൽ കേസുകൾ കുറയുമെന്ന് വീണാ ജോർജ്

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയെന്നത് ആശ്വാസകരമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. മൂന്നാഴ്ചയ്ക്കുള്ളിൽ കോവിഡ് കേസുകൾ നല്ല തോതിൽ കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. മൂന്നാം തരംഗത്തിലാണ് നാം ഇപ്പോഴുള്ളത്. ഒമിക്രോണിനെ നിസാരമായി കാണരുതെന്നും ജാ​ഗ്രത വേണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

അതേസമയം, കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണം തുടരുകയാണ്. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസർവീസുകൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതി. പോലീസ് ശക്തമായ പരിശോധന തുടരും. കൂട്ടം ചേരുന്നത് അനുവദിക്കില്ല. 

Also Read: Covid review meeting | തിങ്കളാഴ്ച കോവിഡ് അവലോകന യോ​ഗം; വാരാന്ത്യ നിയന്ത്രണങ്ങൾ തുടരണോയെന്നതിൽ തീരുമാനമുണ്ടാകും

പോലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ. യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക്  രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം.

ഹോട്ടലുകളിലും ബേക്കറികളിലും പാര്‍സലും ഹോം ഡെലിവറിയും അനുവദിക്കും. ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും സർവീസ് നടത്തുന്നതിന് തടസ്സമില്ല. ആശുപത്രിയിലേക്കും വാക്സിനേഷൻ സ്വീകരിക്കുന്നതിനും യാത്ര ചെയ്യാം. ബാറുകളും മദ്യഷോപ്പുകളും പ്രവർത്തിക്കില്ല. കള്ളുഷാപ്പുകൾ പ്രവർത്തിക്കും.

Also Read: Covid update India | രാജ്യത്ത് കോവിഡ് മരണം ഉയരുന്നു; 24 മണിക്കൂറിനിടെ 2,34,281 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, മരണം 893

അതേസമയം കോവിഡ് അവലോകന യോഗം തിങ്കളാഴ്ച ചേരും. വാരാന്ത്യ നിയന്ത്രണങ്ങൾ തുടരണോ എന്നത് അടക്കം യോ​ഗത്തിൽ ചർച്ചയാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News