Heavy Rain : കാലാവർഷക്കെടുതിയിൽ ഇതുവരെ മരിച്ചത് 39 പേർ; ഇന്നും നാളെയും റെഡ് അലേർട്ട് പോലെ നേരിടുമെന്ന് മന്ത്രി കെ രാജൻ

റെഡ് അലർട്ട് (Red Alert) എന്ന പോലെ ഇന്നും നാളെയും സ്ഥിതി നേരിടും. 

Written by - Zee Malayalam News Desk | Last Updated : Oct 20, 2021, 07:21 AM IST
  • ഈ മാസം 12 മുതൽ 19 വരെയുള്ള തീയതികളിലാണ് 39 പേർ മരിച്ചതെന്ന് റവന്യു മന്ത്രി കെ രാജൻ (K Rajan) പറഞ്ഞു.
  • ഇതുകൂടാതെ അഞ്ച് പേരെ കണ്ടെത്താനുണ്ടെന്നും മന്ത്രി പറഞ്ഞു.
  • റെഡ് അലർട്ട് (Red Alert) എന്ന പോലെ ഇന്നും നാളെയും സ്ഥിതി നേരിടും.
  • മഴക്കെടുതി ശക്തമായതിനാലും, തുലാവർഷം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തെ ആയതിനാലും മണ്ണിടിച്ചിൽ ഉൾപ്പടെ നേരിടാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Heavy Rain : കാലാവർഷക്കെടുതിയിൽ ഇതുവരെ മരിച്ചത് 39 പേർ; ഇന്നും നാളെയും റെഡ് അലേർട്ട് പോലെ നേരിടുമെന്ന് മന്ത്രി കെ രാജൻ

THiruvananthapuram : സംസ്ഥാനത്ത് കനത്ത മഴയെ (Heavy Rain) തുടർന്ന് ഇതുവരെ 39 പേർ മരണപ്പെട്ടു. ഈ മാസം 12 മുതൽ 19 വരെയുള്ള തീയതികളിലാണ് 39 പേർ മരിച്ചതെന്ന് റവന്യു മന്ത്രി കെ രാജൻ (K Rajan) പറഞ്ഞു. ഇതുകൂടാതെ അഞ്ച് പേരെ കണ്ടെത്താനുണ്ടെന്നും  മന്ത്രി പറഞ്ഞു. റെഡ് അലർട്ട് (Red Alert) എന്ന പോലെ ഇന്നും നാളെയും സ്ഥിതി നേരിടും. 

മഴക്കെടുതി ശക്തമായതിനാലും,, തുലാവർഷം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തെ ആയതിനാലും  മണ്ണിടിച്ചിൽ ഉൾപ്പടെ നേരിടാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പശ്ചിമഘട്ടത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ക്യമ്പുകളിൽ എല്ലാ സൗകര്യവും ലഭ്യമാക്കുമെന്നും മാത്രിയർപ്പ് നൽകി.

ALSO READ: Kerala Rain Crisis : കോട്ടയത്ത് 33 ഇടങ്ങളിലായി മണ്ണിടിച്ചിലിന് സാധ്യത; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

അതേസമയം ജനങ്ങളെ പരിഭ്രാന്തരാക്കി കൊണ്ട് സമൂഹ മാധ്യമങ്ങളിൽ അനാവശ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കൂടാതെ കേരളത്തിൽ രക്ഷാപ്രവർത്തനത്തിന് ഭാഗമായി എൻഡിആർഎഫിൻ്റെ 12 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യോമ - നാവിക സേനയുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.

ALSO READ:  Kuttanad Waterlevel: ജലനിരപ്പ് കുറയുന്നു, ജാ​ഗ്രത തുടർന്ന് കുട്ടനാട് അപ്പർ കുട്ടനാട് മേഖല

എൻഡിആർഎഫ് സംഘവും  മത്സ്യ തൊഴിലാളികളുടെ ബോട്ടുകളും വിവിധ ഇടങ്ങളിലും വിന്യസിച്ചിട്ടുണ്ട്. മണിമല ആറിൻ്റെ തീരത്ത് മല്ലപ്പള്ളി അടക്കമുള്ള മേഖലകളിലും വെള്ളം പൂർണമായും ഇറങ്ങി. തിരുവല്ലയിലെയും അപ്പർ കുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. 

ALSO READ:  Kerala Rain: മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടിയുടെ കൃഷിനാശമെന്ന് പി.പ്രസാദ്

സാചാര്യൻ ഇതിനോടകം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ചുരുക്കം സമയത്തിലാണ് മുന്നറിയിപ്പുകൾ വരുന്നതെന്നുള്ളതിനാൽ, ദുരന്തമുഖത്ത് അനാവശ്യമായി ജനങ്ങൾ പോകരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന്11 ജില്ലകളിലും നാളെ 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖപ്പിച്ചിട്ടുണ്ട്. 

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  തിരുവനന്തപുരം ജില്ലയില്‍ 100-ലധികം ദുരിതാശ്വാസ ക്യാമ്പുകളായി 7500-ന് അടുത്ത് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്കെ ഭീതി ഒഴിയും വരെ താഴ്ന്ന പ്രദേശങ്ങളിലെ ആളുകൾ ക്യാമ്പുകളിൽ തുടരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News