Bill To Remove Governor From Chancellorship: ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ ഇന്ന് പാസാക്കും

Bill To Remove Governor From Chancellorship: ഗവർണർക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലറാക്കണം എന്നാതാണ് ബില്ലിലെ വ്യവസ്ഥ. എന്നാൽ കരട് ബില്ലിലെ വ്യവസ്ഥ വിസി ഇല്ലെങ്കിൽ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സർവകലാശാല വിസിമാർക്കോ നൽകും എന്നായിരുന്നു.  ഇത് യുജിസി മാർഗ നിർദേശത്തിന് വിരുദ്ധമാണെന്ന നിലപാടിലാണ്  പ്രതിപക്ഷം

Written by - Zee Malayalam News Desk | Last Updated : Dec 13, 2022, 07:50 AM IST
  • ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ ഇന്ന് പാസാക്കും
  • സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് പാസ്സാക്കുന്നത്
  • ഗവർണർക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലറാക്കണം എന്നാണ് ബില്ലിലെ വ്യവസ്ഥ
Bill To Remove Governor From Chancellorship: ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ ഇന്ന് പാസാക്കും

തിരുവനന്തപുരം: Bill To Remove Governor From Chancellorship: ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭ പാസ്സാക്കും. ഇന്ന് പാസ്സാക്കുന്നത് സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് .  പ്രതിപക്ഷം ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്നതിനോട് യോജിപ്പാണെന്ന് പറഞ്ഞെങ്കിലും ബദൽ സംവിധാനത്തോടുള്ള എതിർപ്പുള്ളതിനാൽ ബില്ലിനെ ഇന്ന് രൂക്ഷമായി എതിർക്കും. 

Also Read: Ganja Seized: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ നിന്നും വൻ കഞ്ചാവ് ശേഖരം കണ്ടെത്തി

ഗവർണർക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലറാക്കണം എന്നാണ് ബില്ലിലെ വ്യവസ്ഥ. കരട് ബില്ലിലെ വ്യവസ്ഥ വിസി ഇല്ലെങ്കിൽ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സർവകലാശാല വിസിമാർക്കോ നൽകും എന്നായിരുന്നു.  ഇത് യുജിസി മാർഗ നിർദേശത്തിന് വിരുദ്ധമാണെന്ന നിലപാടിലാണ്  പ്രതിപക്ഷം.  ഈ ബിൽ നിയമസഭ പാസ്സാക്കിയാലും ഗവർണർ ഒപ്പിടുന്ന കാര്യത്തിൽ ഇപ്പോൾ അനിശ്ചിതാവസ്ഥയാണ്.

Also Read: Viral Video: കുരങ്ങനും മൂർഖനും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

ഇതിനിടയിൽ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ വിസിമാരുടെ  ഹിയറിംഗ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തി. രാജി വയ്ക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയവരില്‍ നാലുപേര്‍ നേരിട്ട് രാജ്ഭവനിലെത്തിയിരുന്നു.  കേരള മുന്‍ വി.സി. വിപി മഹാദേവന്‍ പിള്ള, ഓപ്പണ്‍ സര്‍വകലാശാലാ വി.സി മുബാറക് പാഷ, ഡിജിറ്റല്‍ സര്‍വ്വകലാശാല വി.സി സജി ഗോപിനാഥ്, കുസാറ്റ് വി.സി. ഡോ.മധു എന്നിവരാണ് നേരിട്ടെത്തിയവർ. എന്നാൽ കണ്ണൂര്‍, എംജി സര്‍വകലാശാലാ വിസിമാര്‍ രാജ്ഭവനിൽ എത്തിയിരുന്നില്ല. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News