Kerala Governor vs Kerala Government Row: അസാധാരണ നീക്കം; ഗവർണറുടെ വാർത്താസമ്മേളനം ഇന്ന് 11. 45 ന്

Kerala Governor vs Kerala Government Row: കണ്ണൂർ സർവകലാശാല ചരിത്ര കോൺഗ്രസിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച ദൃശ്യങ്ങളും രേഖകളും മുഖ്യമന്ത്രിയുടെ കത്തും വീഡിയോ ദൃശ്യങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ പുറത്തുവിടുമെന്നാണ് വിവരം. 

Written by - Zee Malayalam News Desk | Last Updated : Sep 19, 2022, 06:18 AM IST
  • ഗവർണറുടെ വാർത്താസമ്മേളനം ഇന്ന് 11. 45 ന്
  • രാവിലെ 11.45 ന് രാജ്ഭവനിലാണ് ഗവർണറുടെ വാർത്താസമ്മേളനം നടക്കുന്നത്
  • വാർത്താ സമ്മേളനത്തിൽ സര്‍ക്കാരിനെതിരായ തെളിവുകൾ പുറത്തു വിടുമെന്ന് ഗവർണർ
Kerala Governor vs Kerala Government Row: അസാധാരണ നീക്കം; ഗവർണറുടെ വാർത്താസമ്മേളനം ഇന്ന് 11. 45 ന്

തിരുവനന്തപുരം: Kerala Governor vs Kerala Government Row: സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ തെളിവുകള്‍ പുറത്ത് വിടുമെന്ന് അറിയിച്ച് ഗവര്‍ണര്‍ വിളിച്ച വാര്‍ത്താ സമ്മേളനം ഇന്ന് നടക്കും. രാവിലെ 11.45 ന് രാജ്ഭവനിലാണ് ഗവർണറുടെ വാർത്താസമ്മേളനം നടക്കുന്നത്.  വാർത്താ സമ്മേളനത്തിൽ സര്‍ക്കാരിനെതിരായ തെളിവുകൾ പുറത്തു വിടുമെന്ന് ഗവർണർ അറിയിച്ചിട്ടുണ്ട്.  കണ്ണൂർ സർവകലാശാല ചരിത്ര കോൺഗ്രസിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച ദൃശ്യങ്ങളും രേഖകളും മുഖ്യമന്ത്രിയുടെ കത്തും വീഡിയോ ദൃശ്യങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ പുറത്തുവിടുമെന്നാണ് വിവരം. 

Also Read: ''കണ്ണൂരിൽ തനിക്കെതിരെ വധശ്രമം ഉണ്ടായി; ആഭ്യന്തര വകുപ്പിന്റെ ചുമതല ആർക്കാണ്''; മുഖ്യമന്ത്രിക്കെതിരെ ​ഗവർണർ

മുഖ്യമന്ത്രി തന്നോട് പല ആനൂകൂല്യങ്ങളും ചോദിച്ചിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രാജ്ഭവനിൽ ഗവർണർ വാർത്താ സമ്മേളനം വിളിക്കുന്നത് ശരിക്കും അത്യസാധാരണ നടപടിയാണ്. വീഡിയോ ദൃശ്യങ്ങളും രേഖകളും പുറത്തുവിടാനാണ് വാർത്ത സമ്മേളനം എന്നാണ് രാജ്ഭവനിൽ നിന്നും ലഭിക്കുന്ന ഔദ്യോഗിക അറിയിപ്പ്. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന അക്രമത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് അടക്കം വെളിപ്പെടുത്തുമെന്നാണ് ഗവർണറുടെ മുന്നറിയിപ്പ്.  കണ്ണൂരിൽ ഉണ്ടായ ആക്രമണ നീക്കത്തിന് പിന്നിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് തുറന്നടിച്ച ഗവർണർ മുഖ്യമന്ത്രിക്കെതിരെ എന്തെങ്കിലും തെളിവുകളോ രേഖകളോ പുറത്തുവിടുമോ എന്നാണ് രാഷ്ട്രീയ പാർട്ടികൾ ഉറ്റുനോക്കുന്നത്.  പുറത്തുവിടുമെന്ന് പറയുന്ന ദൃശ്യങ്ങളിൽ  എന്തൊക്കെയാകും എന്നാണ് ആകാംക്ഷ. 

Also Read: ഒന്ന് പ്രണയിക്കാൻ ചെന്നതാ.. കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

കണ്ണൂരിൽ നടന്ന സംഭവത്തില്‍ പോലീസ് സ്വമേയധാ കേസെടുക്കാത്തതിന് കാരണം ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്നാണ് ഗവര്‍ണറുടെ ആരോപണം. മാത്രമല്ല ഗൂഢാലോചനയുടെ ഫലമാണ് സര്‍വകലാശാലയില്‍ നടന്നതെന്ന് ഉറപ്പിച്ചു പറഞ്ഞ ഗവർണർ അതിന്റെ വാസ്തവം കണ്ടുപിടിക്കാന്‍ മാധ്യമങ്ങള്‍ക്ക് വിടുകയാണെന്നും പറഞ്ഞു. തന്നെ നിശബ്ദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഇന്നലെ ഗവര്‍ണര്‍ പറഞ്ഞു. താൻ ചാൻസലര്‍ പദവി ഒഴിയാമെന്ന് നിർദ്ദേശിച്ചപ്പോൾ തുടരാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടുമെന്ന് ഗവർണർ അറിയിച്ചിട്ടുണ്ട്.  ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപടെലുകൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി അയച്ച കത്തിൽ എന്തൊക്കെ കൂടുതൽ കാര്യങ്ങളുണ്ടാകുമെന്നതാണ് മറ്റൊരു ആകാംക്ഷ. അതിനുമപ്പുറം മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന് പറയുന്ന ആനുകൂല്യങ്ങളെ കുറിച്ച് ഇന്ന് ഗവർണർ വെളിപ്പെടുത്തുമോ എന്നും കേരളം ഉറ്റുനോക്കുകയാണ്.

Also Read: സ്കൂട്ടി കേടായെങ്കിലും താഴെയിറങ്ങാതെ കാമുകി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

രണ്ടും കല്‍പ്പിച്ച് നീങ്ങാനാണ് ഗവര്‍ണര്‍ വാർത്താ സമ്മേളനം വിളിച്ചതെന്ന് ഉറപ്പാക്കുമ്പോഴും സർക്കാരും സിപിഎം നേതൃത്വവും ഇതിനെ കാര്യമാക്കുന്നില്ലയെന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രിക്കെതിരെ ഒരു തെളിവും ഗവർണറുടെ പക്കലില്ലെന്നാണ് നേതാക്കൾ പറയുന്നത്.  മാത്രമല്ല കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ മുഖ്യമന്ത്രി അതിരൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ക്ക് മറുപടി നൽകിയത്. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഗവര്‍ണർക്കെതിരെ രംഗത്തെത്തിയിരുന്നു. എന്തായാലും ഇന്ന് രാജ്ഭവനിൽ നടക്കുന്ന ഗവർണറുടെ വാർത്താസമ്മേളനത്തിൽ എന്തൊക്കെ നടക്കുമെന്ന് കാത്തിരുന്നു കാണാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News