Heart transplant patient| കേരളത്തിലെ ആദ്യ കൃത്രിമ ഹൃദയം വെച്ച് പിടിപ്പിച്ച രോഗി മരിച്ചു

 ഒാപ്പറേഷന് ശേഷം പ്രേമാവതിക്ക് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതോടെ വീണ്ടും ഐ.സിയുവിലേക്ക് തന്നെ മാറ്റുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 4, 2021, 02:13 PM IST
  • രോഗിക്കുണ്ടായ അണുബാധയാണ് മറ്റൊരു കാരണമായി ആരോപിക്കുന്നത്
  • സെപ്റ്റംബറിലായിരുന്നു കേരളത്തിലെ തന്നെ ആദ്യത്തെ കൃത്രിമ ഹൃദയ ശസ്ത്രക്രിയ
  • മൃതദേഹം വിട്ട് കൊടുക്കാൻ മറ്റ് തടസ്സങ്ങളൊന്നുമില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്
Heart transplant patient| കേരളത്തിലെ ആദ്യ കൃത്രിമ ഹൃദയം വെച്ച് പിടിപ്പിച്ച രോഗി മരിച്ചു

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി കൃത്രിമ ഹൃദയം വെച്ച് പിടിപ്പിച്ച രോഗി മരിച്ചു. തൃശ്ശൂർ സ്വദേശിനി പ്രേമാവതിയാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു പ്രേമാവതിയുടെ ഹൃദയ ശസ്ത്രക്രിയ. ഇതിന് ചിലവായതാകട്ടെ ഏതാണ്ട് ഒരു കോടി 52 ലക്ഷത്തോളം രൂപ.

എന്നാൽ ഒാപ്പറേഷന് ശേഷം പ്രേമാവതിക്ക് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതോടെ വീണ്ടും ഐ.സിയുവിലേക്ക് തന്നെ മാറ്റുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്ക്  കൃത്യമ ഹൃദയശസ്ത്രക്രിയക്ക് അംഗീകാരമില്ലായിരുന്നെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ALSO READ: Thiruvalla Murder | തിരുവല്ല സിപിഎം നേതാവിന്റെ കൊലപാതകം, പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം

 
 

രണ്ട് ദിവസം മുൻപാണ് പ്രേമാവതി മരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് പോലും മൃതദേഹം വിട്ട് കൊടുക്കുന്നില്ലെന്നും ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്നു.

രോഗിക്കുണ്ടായ അണുബാധയാണ് മറ്റൊരു കാരണാമായി ആരോപിക്കുന്നത്. അതീവ ശ്രദ്ധ വേണ്ടുന്ന ശസ്ത്രക്രിയക്ക് ശേഷം രോഗിയെ കോമൺ ഐ.സിയുവിൽ കിടത്തിയത് മൂലമാണ് ഇത് സംഭവിച്ചതെന്നും പറയുന്നു. എന്നാൽ മൃതദേഹം വിട്ട് കൊടുക്കാൻ മറ്റ് തടസ്സങ്ങളൊന്നുമില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ALSO READ: Kerala Covid| അതീവ ജാഗ്രത : സംസ്ഥാനത്ത് ഇന്ന് 4995 പേര്‍ക്ക് കോവിഡ്

സെപ്റ്റംബറിലായിരുന്നു കേരളത്തിലെ തന്നെ ആദ്യത്തെ കൃത്രിമ ഹൃദയം വെച്ചു പിടിപ്പിക്കൽ ശസ്ത്രക്രിയ നടന്നത്. ഒൻപത് മണിക്കൂറോളം നീണ്ട ദീർഘമായ ശസ്ത്രക്രിയയായിരുന്നു ഇത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News