Kerala Dam Water Level : അണക്കെട്ടുകളിൽ ആശങ്ക; മലമ്പുഴ, മലങ്കര അണക്കെട്ടുകൾ തുറന്നു; ഇടുക്കിയിൽ ജലനിരപ്പ് അതിവേഗം ഉയരുന്നു, മുല്ലപ്പെരിയാറിലും ജാഗ്രത

മലമ്പുഴ അണക്കെട്ട് (Malampuzha Dam) തുറന്ന സഹചര്യത്തിൽ ഭാരതപുഴയുടെ തീരത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് .

Written by - Zee Malayalam News Desk | Last Updated : Oct 16, 2021, 03:11 PM IST
  • ജലനിരപ്പ് ഉയർന്നതിനെ തുടർന്നതിനെ തുടർന്ന് മലമ്പുഴ, മലങ്കര, കക്കി ഡാമുകളുടെ ഷട്ടറുകൾ ഇതിനോടകം തന്നെ ഉയർത്തിയിട്ടുണ്ട്.
  • പാലക്കാട് ഉച്ച മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
  • മൂഴിയാർ അണക്കെട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
  • മലമ്പുഴ അണക്കെട്ട് (Malampuzha Dam) തുറന്ന് സഹചര്യത്തിൽ ഭാരതപുഴയുടെ തീരത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് .
Kerala Dam Water Level : അണക്കെട്ടുകളിൽ ആശങ്ക; മലമ്പുഴ, മലങ്കര അണക്കെട്ടുകൾ തുറന്നു; ഇടുക്കിയിൽ ജലനിരപ്പ് അതിവേഗം ഉയരുന്നു, മുല്ലപ്പെരിയാറിലും ജാഗ്രത

Thiruvananthapuram : സംസ്ഥാനത്ത് കനത്ത മഴയെ (Heavy Rain)  തുടർന്ന് അണക്കെട്ടുകളിൽ (Dam) ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്നതിനെ തുടർന്ന് മലമ്പുഴ, മലങ്കര,  കക്കി ഡാമുകളുടെ ഷട്ടറുകൾ ഇതിനോടകം തന്നെ ഉയർത്തിയിട്ടുണ്ട്. പാലക്കാട് ഉച്ച മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.  മൂഴിയാർ അണക്കെട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലമ്പുഴ അണക്കെട്ട് (Malampuzha Dam) തുറന്ന് സഹചര്യത്തിൽ ഭാരതപുഴയുടെ തീരത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് .

മലമ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്ന് കഴിഞ്ഞു. കൊല്ലം ജില്ലയിലെയും അവസ്ഥ വ്യത്യസ്തമല്ല. തെന്മല പരപ്പാർ  ഡാമിന്റെ അണക്കെട്ടുകൾ 80 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്.  ഇടുക്കി ഡാമിലും മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് അതിവേഗം ഉയരുകയാണ് . ഈ പ്രദേശങ്ങളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

ALSO READ: Heavy Rain in Kerala : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംത്തിട്ടയിൽ മൂന്ന് മണിക്കൂറുകളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇതിനെ തുടർന്ന് പമ്പ, അച്ചൻകോവിൽ, മണിമലയാറുകളിൽ ജലനിരപ്പ് ഉയരുകയാണ്. അച്ചൻകോവിലാറ്റിന്റെ സമീപപ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പമ്പയിൽ സ്നാനത്തിന് അനുവാദം നലകില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ALSO READ: Kerala Rain Updates: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇടുക്കി പുല്ലുപാറയ്ക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. ഇതേ തുടർന്ന് കൊട്ടാരക്കര - ദിന്ധുക്കൾ ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.  തെന്മല ആര്യങ്കാവ് പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം നിർത്തിവച്ചിരിക്കുകയാണ് .  മണ്ണ് മാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. 

ALSO READ: Kerala Rain Live Updates : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

പത്തനംതിട്ട കളക്ടറേറ്റിൽ മഴ സാഹചര്യം  വിലയിരുത്താൻ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലാ കളക്ടറും ജില്ലയിലെ മറ്റു എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു. പൂഞ്ഞാർ, പാല മേഖലയിലും കനത്ത മഴയാണ് പെയ്യുന്നത്. താഴ്ന്ന ഇടങ്ങളിലെ റോഡുകളിൽ വെള്ളം കയറി. മീനച്ചിലാറിൽ വെള്ളപ്പാച്ചിലണ്ടായി. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പുയരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News