തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ അവലോകന യോഗത്തിൽ തീരുമാനം. കോവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് അടച്ചിട്ട സ്കൂളുകളും കോളേജുകളും ഈ മാസം വീണ്ടും തുറക്കും. കോളേജുകൾ ഫെബ്രുവരി ഏഴിനും, സ്കൂളുകൾ ഫെബ്രുവരി 14നുമാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഞായറാഴ്ച ലോക്ഡൗൺ തുടരാനാണ് അവലോകന യോഗത്തിൽ തീരുമാനം. ഈ ദിവസം നിയന്ത്രണങ്ങളോടെ ആരാധനയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. 20 പേരെ വീതം മാത്രമാണ് പ്രവേശിപ്പിക്കാൻ അനുമതിയുള്ളത്. എല്ലാ ആരാധനാലയങ്ങൾക്കും ഇത് ബാധകമായിരിക്കും. ആറ്റുകാൽ പൊങ്കാലയ്ക്ക് ഇക്കുറിയും നിയന്ത്രണങ്ങളോടെ അനുമതി നൽകാനാണ് ഇന്നത്തെ അവലോകന യോഗത്തിൽ ധാരണയായത്. കഴിഞ്ഞ തവണ പോലെ ഭക്തജനങ്ങൾ വീടുകളിൽ ഇരുന്ന് പൊങ്കാലയിടണം. ആരേയും റോഡിൽ പൊങ്കാലയിടാൻ അനുവദിക്കില്ല.
Also Read: ചെന്നിത്തലയുടെ ഹർജി തള്ളി, ആർ ബിന്ദുവിന് ലോകായുക്തയുടെ ക്ലീൻ ചിറ്റ്
അതേസമയം സി കാറ്റഗറിയിൽ നിലവിൽ കൊല്ലം ജില്ല മാത്രമാണുള്ളത്. ഇവിടെ കർശന നിയന്ത്രണങ്ങൾ ബാധകമായിരിക്കും. തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...