Kerala Covid Update : സംസ്ഥാനത്ത് ഇന്ന് രണ്ടായിരത്തിന് മുകളിൽ കോവിഡ്, ഇന്നും 14 മരണം രേഖപ്പെടുത്തി

കേരളത്തില്‍ ശനിയാഴ്ച 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 14 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 52,288 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 3.93 ശതമാനം

Written by - Zee Malayalam News Desk | Last Updated : Mar 27, 2021, 06:44 PM IST
  • കേരളത്തില്‍ ശനിയാഴ്ച 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
  • 14 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
  • 52,288 സാമ്പിളുകളാണ് പരിശോധിച്ചത്.
  • ടെസ്റ്റ് പോസിറ്റിവിറ്റി 3.93 ശതമാനം
Kerala Covid Update : സംസ്ഥാനത്ത് ഇന്ന് രണ്ടായിരത്തിന് മുകളിൽ കോവിഡ്, ഇന്നും 14 മരണം രേഖപ്പെടുത്തി

Thiruvanthapuram : കേരളത്തില്‍ ശനിയാഴ്ച 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 14 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 52,288 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 3.93 ശതമാനം

കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട് 103, പത്തനംതിട്ട 80, കാസര്‍ഗോഡ് 78, ആലപ്പുഴ 62, ഇടുക്കി 62, വയനാട് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ശനിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

ALSO READ : Kerala Covid Update: 1825 പേർക്ക് കോവിഡ്, 14 മരണങ്ങൾ കോവിഡ് മൂലം

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,288 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.93 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,29,66,274 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4567 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1773 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

ALSO READ : Kerala Covid Update: സംസ്ഥാനത്ത് ഇന്ന് 1989 പേർക്ക് കോവിഡ്, സമ്പർക്കത്തിലൂടെ ബാധിച്ചവർ 1746

കോഴിക്കോട് 247, എറണാകുളം 238, കണ്ണൂര്‍ 172, കോട്ടയം 163, തൃശൂര്‍ 191, തിരുവനന്തപുരം 127, കൊല്ലം 157, മലപ്പുറം 126, പാലക്കാട് 52, പത്തനംതിട്ട 73, കാസര്‍ഗോഡ് 59, ആലപ്പുഴ 57, ഇടുക്കി 58, വയനാട് 53 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് 13, കണ്ണൂര്‍ 3, കോഴിക്കോട് 2, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2084 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 178, കൊല്ലം 214, പത്തനംതിട്ട 58, ആലപ്പുഴ 175, കോട്ടയം 124, ഇടുക്കി 86, എറണാകുളം 391, തൃശൂര്‍ 196, പാലക്കാട് 65, മലപ്പുറം 113, കോഴിക്കോട് 260, വയനാട് 35, കണ്ണൂര്‍ 103, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,231 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,86,669 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ALSO READ : Covid-19: രാജ്യത്ത് കോവിഡ്‌ രണ്ടാം തരംഗം? 24 മണിക്കൂറിനിടെ 50,000 കടന്ന് പ്രതിദിന രോഗികള്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,28,286 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,24,452 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3834 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 483 പേരെയാണ് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശനിയാഴ്ച ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 355 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News