Kerala Covid Update: കണക്കുകളിൽ ചെറിയ കുറവ്, ഇന്ന് 21,890 പേര്‍ക്ക് കോവിഡ്

ടെസ്റ്റ് പോസിറ്റിവിറ്റി ഇന്നും 20-ൽ അധികമാണ്

Written by - Zee Malayalam News Desk | Last Updated : Apr 26, 2021, 06:19 PM IST
  • കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധിച്ചത്
  • ഇതുവരെ ആകെ 1,52,13,100 സാമ്ബിളുകളാണ് പരിശോധിച്ചത്.
  • കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
  • ഇത് വരെ ആകെ മരണം 5138 ആയി.
Kerala Covid Update: കണക്കുകളിൽ ചെറിയ കുറവ്, ഇന്ന്  21,890 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19(Covid19) സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity) 22.71 ആണ്. ഇതുവരെ ആകെ 1,52,13,100 സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5138 ആയി.

ALSO READ:നില അതീവ ഗുരുതരം; വേണ്ടത് 1400 ലധികം ടൺ ഓക്സിജൻ, ആശുപത്രികളിലെ അടിസ്ഥാന സൌകര്യങ്ങൾ പ്രതിസന്ധിയിൽ കർണ്ണാടകയിൽ കൈവിട്ടു കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1502 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.70 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് (Health Workers) രോഗം ബാധിച്ചത്.

Also Read: Covid Second Wave: രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധ മൂന്നര ലക്ഷത്തിലേക്ക്; 2,624 പേർ കൂടി രോഗബാധ മൂലം രാജ്യത്ത് മരണപ്പെട്ടു

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7943 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 2,32,812 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 11,89,267 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News