COVID Updates: സംസ്ഥാനത്ത് ഇന്ന് 5214 പേർക്ക് COVID 19 സ്ഥിരീകരിച്ചു. ഇന്ന് 7.47% ആണ് സംസ്ഥാനത്തെ Test Positivity നിരക്ക്. ഇന്ന് 19 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. അമ്പതിലധികം ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ.
എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂർ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂർ 273, പാലക്കാട് 186, കാസർഗോഡ് 112, ഇടുക്കി 100, വയനാട് 74 എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക്.
29 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന്റെ ആശങ്ക ഉറവിടം വ്യക്തമല്ലാത്ത 336 പേരുടെ രോഗബാധയാണ്. കൂടാതെ സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വന്നവരിൽ 61 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്കത്തിലൂടെ 4788 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എറണാകുളം 580, കൊല്ലം 580, കോട്ടയം 512, തൃശൂർ 485, പത്തനംതിട്ട 451, കോഴിക്കോട് 460, തിരുവനന്തപുരം 366, മലപ്പുറം 428, ആലപ്പുഴ 334, കണ്ണൂർ 233, പാലക്കാട് 92, കാസർഗോഡ് 100, ഇടുക്കി 95, വയനാട് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്നും 19 മരണങ്ങൾ കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം (COVID Death) 3902 ആയി.
ALSO READ: Kerala ത്തിൽ Covid 19 രോഗികളുടെ എണ്ണം പെരുകാൻ കാരണമെന്ത്?
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 422, കൊല്ലം 317, പത്തനംതിട്ട 423, ആലപ്പുഴ 279, കോട്ടയം 1194, ഇടുക്കി 388, എറണാകുളം 605, തൃശൂർ 506, പാലക്കാട് 201, മലപ്പുറം 645, കോഴിക്കോട് 797, വയനാട് 266, കണ്ണൂർ 263, കാസർഗോഡ് 169 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64131 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,09,102 പേര്‍ ഇതുവരെ കോവിഡില്‍ (COVID 19) നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,33,664 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1179 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 459 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.