തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കോവിഡ് (Covid19) സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം 216, കോട്ടയം 199, കാസര്‍ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 127, ഇടുക്കി 123, പാലക്കാട് 113, ആലപ്പുഴ 98, വയനാട് 66 എന്നികഴിഞ്ഞ 24 മണിക്കൂറിനിടെ 54,347 സാമ്പിളുകളാണ് (samples) പരിശോധിച്ചത്ങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,347 സാമ്പിളുകളാണ് (samples) പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.15 ആണ്. വിവിധ പരിശോധനകളിലായി ഇതുവരെ ആകെ 1,32,13,211 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4632 ആയി.
Also read: Kerala Assembly Election 2021: കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കൊറോണ
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര് സംസ്ഥാനത്തിന് (Kerala) പുറത്ത് നിന്നും വന്നവരാണ്. 2501 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 416, കണ്ണൂര്‍ 290, എറണാകുളം 306, തൃശൂര്‍ 234, കൊല്ലം 205, കോട്ടയം 185, കാസര്‍ഗോഡ് 169, മലപ്പുറം 156, തിരുവനന്തപുരം 115, പത്തനംതിട്ട 107, ഇടുക്കി 118, പാലക്കാട് 44, ആലപ്പുഴ 93, വയനാട് 63 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം
ALSO READ : Kerala Covid update: രോഗബാധിതരുടെ എണ്ണം ഉയരുന്നു, 2389 പേർക്ക് ഇന്ന് കോവിഡ്
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1835 പേരുടെ പരിശോധനാഫലം നെഗറ്റീവ് (Negative) ആയി. ഇതോടെ 26,201 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,96,239 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,37,299 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,33,198 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4101 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 538 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.