Kerala Covid Update : സംസ്ഥാനത്ത് ഇന്ന് 1938 പേർക്ക് COVID 19 സ്ഥിരീകരിച്ചു. ഇന്ന് 4.21% ആണ് സംസ്ഥാനത്തെ Test Positivity നിരക്ക്. ഇന്ന് 13 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 15 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ. 45,995 സാമ്പിളുകളാണ് പരിശോധിച്ചത്.
കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂർ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂർ 107, കോട്ടയം 103, കാസർഗോഡ് 71, പത്തനംതിട്ട 62, വയനാട് 62, പാലക്കാട് 56, ഇടുക്കി 35 എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക്.
ALSO READ: Kerala Covid Update : സംസ്ഥാനത്ത് ഇന്ന് 3792 പേർക്ക് Covid സ്ഥിരീകരിച്ചു, Test Positivity 5.14%
15 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. ആശങ്കയായിരുന്ന ഉറവിടം വ്യക്തമല്ലാത്തവരുടെ കണക്ക് 124 ആയി. കൂടാതെ സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വന്നവരിൽ 56 പേർക്കാണ് രോഗ ബാധ. 1743 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് 361, മലപ്പുറം 237, എറണാകുളം 229, കണ്ണൂർ 175, ആലപ്പുഴ 133, കൊല്ലം 125, തിരുവനന്തപുരം 74, തൃശൂർ 104, കോട്ടയം 93, കാസർഗോഡ് 53, പത്തനംതിട്ട 53, വയനാട് 57, പാലക്കാട് 17, ഇടുക്കി 32 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് 13 മരണങ്ങൾ കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം (COVID Death) 4210 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 171, കൊല്ലം 244, പത്തനംതിട്ട 488, ആലപ്പുഴ 417, കോട്ടയം 256, ഇടുക്കി 40, എറണാകുളം 500, തൃശൂർ 272, പാലക്കാട് 135, മലപ്പുറം 377, കോഴിക്കോട് 341, വയനാട് 27, കണ്ണൂർ 158, കാസർഗോഡ് 49 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 47,868 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,08,972 പേര്‍ ഇതുവരെ കോവിഡില്‍ (COVID 19) നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,07,044 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 711 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ALSO READ: Kerala Covid Update : 3000 ത്തിൽ അധികം Covid കേസിൽ തുടർന്ന് കേരളം, Test Positivity 5.18%
ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുമില്ല. ആകെ 367 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...