തിരുവനന്തപുരം: Covid Vaccination രണ്ടാം ഘട്ടത്തില്‍ സംസ്ഥാന മുഖ്യമന്ത്രി Pinarayi Vijayanനും മന്ത്രിമാരും വാക്‌സിന്‍ സ്വീകരിക്കും.
Covid Vaccination നുള്ള നടപടികള്‍ അടുത്ത ദിവസം തന്നെ പൂര്‍ത്തിയാക്കി വാക്‌സിന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ (K K Shailaja) അറിയിച്ചു. സംസ്ഥാനത്ത് വാക്‌സിനേഷനായി ആയിരത്തോളം കേന്ദ്രങ്ങള്‍ തയ്യാറാണ്. വാക്‌സിനേഷന് സംസ്ഥാനം സുസജ്ജമാണെന്നും കൂടുതല്‍ കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും ആരോഗ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത് സന്തോഷകരമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. വാക്‌സിനേഷന്‍ പ്രക്രിയയില്‍ സ്വകാര്യ മേഖലയെക്കൂടി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വാക്‌സിന്‍ സ്വീകരിക്കാന്‍ നേരത്തെ മന്ത്രിമാര്‍ തയ്യാറായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ജനപ്രതിനിധികള്‍ വാക്‌സിന്‍ എടുക്കേണ്ടതില്ല, അവരുടെ ഊഴം വരുമ്പോള്‍ എടുത്താല്‍ മതിയെന്ന് പ്രധാനമന്ത്രിയുടെ യോഗത്തില്‍ നിര്‍ദേശം വന്നിരുന്നു. അതുകൊണ്ടാണ് വാക്‌സിന്‍ സ്വീകരിക്കാതിരുന്നതെന്നും ശൈലജ വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ മറ്റാര്‍ക്കും മടിയുണ്ടാകാതിരിക്കാന്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ ആദ്യം വാക്‌സിന്‍ സ്വീകരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഊഴം വരാന്‍ കാത്തുനിന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് മാര്‍ച്ച് 1 ന് ആരംഭിച്ച രണ്ടാം ഘട്ടത്തില്‍ പത്തു കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് പദ്ധതി. 60 വയസ് കഴിഞ്ഞവരുടെയും 45 വയസിന് മുകളില്‍ ഉള്ള മറ്റ് രോഗങ്ങള്‍ ഉള്ളവരുമാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുക.
രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും (Narendra Modi) വാക്‌സിന്‍ സ്വീകരിച്ചു. ഡല്‍ഹി എയിംസിലെത്തിയാണ് (AIIMS) പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിനാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. പുതുച്ചേരിയില്‍ നിന്നുള്ള പി. നിവേദയും കേരളത്തില്‍ നിന്നുള്ള റോസമ്മ അനിലുമാണ് പ്രധാനമന്ത്രിക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്.
Also read: Corona Vaccine: കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് PM Modi
സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ ആകാത്തവര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിയാല്‍ അവിടെ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ സൗജന്യമായി നല്‍കുന്ന വാക്‌സിന് സ്വകാര്യ ആശുപത്രികളില്‍ 250 രൂപ നല്‍കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...