Kerala Covid Update : സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ മെല്ലെ വർധിക്കുന്നു, ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി 5.37 ശതമാനം

സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്

Written by - Zee Malayalam News Desk | Last Updated : Mar 31, 2021, 06:30 PM IST
  • സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
  • 15 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
  • 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
  • കഴിഞ്ഞ 24 മണിക്കൂറിനിടെ 49,427 സാമ്പിളുകളാണ് പരിശോധിച്ചത്.
Kerala Covid Update : സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ മെല്ലെ വർധിക്കുന്നു, ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി 5.37 ശതമാനം

Kerala Covid Update : സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം 147, പത്തനംതിട്ട 104, ഇടുക്കി 97, ആലപ്പുഴ 89, പാലക്കാട് 84, വയനാട് 55 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 49,427 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.37 ആണ്. ഇതുവരെ ആകെ 1,31,58,864 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ALSO READ : Kerala Covid update: രോഗബാധിതരുടെ എണ്ണം ഉയരുന്നു, 2389 പേർക്ക് ഇന്ന് കോവിഡ്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4621 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 122 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2331 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 183 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

കണ്ണൂര്‍ 323, കോഴിക്കോട് 381, എറണാകുളം 298, തിരുവനന്തപുരം 178, മലപ്പുറം 199, കോട്ടയം 153, തൃശൂര്‍ 166, കാസര്‍ഗോഡ് 146, കൊല്ലം 141, പത്തനംതിട്ട 90, ഇടുക്കി 93, ആലപ്പുഴ 88, പാലക്കാട് 29, വയനാട് 46 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ALSO READ : Kerala Covid Update: 1825 പേർക്ക് കോവിഡ്, 14 മരണങ്ങൾ കോവിഡ് മൂലം

17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 4, കാസര്‍ഗോഡ് 3, എറണാകുളം, കോഴിക്കോട്, വയനാട് 2 വീതം, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2039 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 194, കൊല്ലം 159, പത്തനംതിട്ട 124, ആലപ്പുഴ 123, കോട്ടയം 120, ഇടുക്കി 43, എറണാകുളം 232, തൃശൂര്‍ 199, പാലക്കാട് 83, മലപ്പുറം 255, കോഴിക്കോട് 297, വയനാട് 24, കണ്ണൂര്‍ 142, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 25,249 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,94,404 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ALSO READ : Kerala Covid Update: സംസ്ഥാനത്ത് ഇന്ന് 1989 പേർക്ക് കോവിഡ്, സമ്പർക്കത്തിലൂടെ ബാധിച്ചവർ 1746

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,35,075 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,31,057 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4018 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 601 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 364 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News