കേരളത്തിൽ സർക്കാർ ജോലിക്ക് യോ​ഗ്യത ഇടതുപക്ഷ അനുഭാവമോ? ചലച്ചിത്ര അക്കാഡമി ചെയ‌മാൻ കമൽ പറയുന്ന വിചിത്രമായ യോ​ഗ്യത

ചലച്ചിത്ര അക്കാഡമിയിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ വിചിത്ര യോ​ഗ്യത. എ.കെ ബാലന് അയച്ച കത്താണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്

Written by - Zee Malayalam News Desk | Last Updated : Jan 13, 2021, 02:29 PM IST
  • ചലച്ചിത്ര അക്കാഡമിയിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ വിചിത്ര യോ​ഗ്യത
  • എ.കെ ബാലന് അയച്ച കത്താണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്
  • കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം ഉന്നയിച്ചത്
  • സോഷ്യൽ മീഡിയിൽ ഷേയിം ഓൺ യു കമൽ എന്ന ഹാഷ്ടാഗോടെ വലിയ രീതിയിലാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്
കേരളത്തിൽ സർക്കാർ ജോലിക്ക് യോ​ഗ്യത ഇടതുപക്ഷ അനുഭാവമോ? ചലച്ചിത്ര അക്കാഡമി ചെയ‌മാൻ കമൽ പറയുന്ന വിചിത്രമായ യോ​ഗ്യത

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമിയിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ വിചിത്ര യോ​ഗ്യത ചൂണ്ടാക്കാട്ടി അക്കാഡമി ചെയ‌ർമാന്റെ കത്ത്. സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് അയച്ച കത്താണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. അക്കാഡമിയിലെ നാല് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് വേണ്ടി മന്ത്രിക്കയച്ച ശുപാർശ കത്തിൽ ജീവനക്കാർ ഇടുതപക്ഷ അനുഭാവമുള്ളവരാണെന്നാണ് അക്കാഡമി ചെയർമാനായ കമൽ നൽകുന്ന ഒരു യോ​ഗ്യത.

PSC ലിസ്റ്റിൽ വന്നിട്ടും ജോലി ലഭിക്കാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന സംസ്ഥാനത്താണ് ഇടത് പക്ഷത്തോട് കൂറുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സർക്കാലി ജോലിയിൽ സ്ഥിരിപ്പെടുത്താനുള്ള കമലിന്റെ നീക്കം. കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം ഉന്നയിച്ചത്. സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. 

ALSO READ: മലയാള സിനിമയ്ക്ക് ഊര്‍ജം പകരുന്ന ഇളവുകള്‍, മുഖ്യമന്ത്രിയ്ക്ക് നന്ദിയറിയിച്ച് താരങ്ങള്‍

സ്ഥിരപ്പെടുത്താൻ ആ​ഗ്രഹിക്കുന്ന നാല് കരാർക്കുള്ള യോ​ഗ്യതയിൽ കമൽ (Director Kamal) അയച്ച കത്തിൽ പറയുന്നത് ഇങ്ങനെയാണ്  "ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോ​ഗമന മൂല്യങ്ങളിൽ ഊന്നിയ സംസാസ്കാരിക പ്രവർത്തനരം​ഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ  സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള അക്കാഡമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകമായിരിക്കും". 

ഇതെ തുടർന്ന് കത്തിന്റെ ഈ ഭാ​ഗം പുറത്ത് വന്നതോടെ അക്കാഡമി ചെയർമാൻ വിവാദത്തിലായിരിക്കുകയാണ്. സ്ഥാനലബ്ദികൾക്കായി ഭരണകർത്താക്കളെ പ്രീതിപ്പെടുത്തുവാനാണ് ഏത് തരത്തിലും തരം താഴുന്ന നിലപാടാണ് കമലിനുള്ളതെന്ന് ശബിനാഥൻ (KS Sabarinathan) വിമർശിക്കുന്നു. 

ALSO READ : പിണറായി സർക്കാരിന് തിരിച്ചടി; ലൈഫ് മിഷനിൽ CBI അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
 
തുടർന്ന് സോഷ്യൽ മീഡിയിൽ #ShameOnYouKamal എന്ന ഹാഷ്ടാഗോടെ വലിയ രീതിയിലാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ (Pune Film Institute) ബിജെപി അനുഭാവമുള്ളവരെ ചെയർമാൻ ആക്കിയതിൽ പ്രതിഷേധിച്ചവരാണ് ഇടതുപക്ഷ സ്വഭാവം നിലനിർത്താൻ പൊരുതുന്നത് എന്നാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ALSO READ: തെ​റ്റു ചെ​യ്യാ​ത്ത​തി​നാ​ൽ ഒ​രി​ഞ്ച് പോലും ത​ല​കു​നി​ക്കി​ല്ല-സ്പീക്കർ

രഷ്ട്രീയ നിലപാട് കണക്കിലെടുത്ത് സർക്കാർ ജോലി നൽകുന്നതിന് ശുപാർശ നൽകുന്ന കമലിന് അക്കാഡമിയുടെ തലപ്പത്ത് ഇരിക്കുവാൻ യോ​​ഗ്യത ഇല്ലെന്നാണ് എംഎൽഎ വി.ടി ബലറാം (VT Balaram). കമലിന് ആസ്ഥാന ഇടതപക്ഷ വിദൂഷകന്റെ സ്ഥാനമാണ് ചേരുന്നതെന്ന് ബിജെപിയും ആഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News