തിരുവനന്തപുരം: വാക്സിൻ ഗവേഷണത്തിന് (Vaccine Research Kerala) ഒരുങ്ങാൻ കേരളം. സംസ്ഥാനത്തിനായി പ്രത്യേകം വാക്സിൻ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാനം വാക്സിൻ ഗവേഷണം ആരംഭിക്കുന്നത്. 10 കോടി രൂപയാണ് ഇതിനായി ബജറ്റിൽ വകയിരുത്തിയത്. ഉടൻ തന്നെ ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിക്കും.
കോവിഡ് പ്രതിരോധം മുൻനിർത്തിയുള്ള ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ഇതിനായി ആറിനം കർമ്മ പരിപാടികളാണ് സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്നത്. എല്ലാ മെഡിക്കൽ കോളേജുകളിലും പകർച്ച വ്യാധി നിയന്ത്രണത്തിനായി പ്രത്യേകം ബ്ലോക്കുകൾ സ്ഥാപിക്കും. 18 വയസ് മുതലുള്ളവർക്ക് വാക്സിനായി 1000 കോടിയാണ് വകയിരുത്തുന്നത്.
ALSO READ: Kerala Budget 2021:ബജറ്റ് പ്രസംഗം ആരംഭിച്ചു, 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്
തീരദേശ സംരക്ഷണത്തിനായി 5300 കോടിയാണ് മാറ്റിവെക്കുന്നത്. തീരദേശ സംരക്ഷണം മുൻ നിർത്തി എല്ലായിടത്തും ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള പദ്ധതികൾ നടപ്പാക്കും.
20000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജാണ് ഇത്തവണ സംസ്ഥാനത്ത് നടപ്പാക്കുന്നത്. ആറിനങ്ങൾ അടങ്ങിയ സംവിധാനം നടപ്പാക്കുന്നു. റബ്ബർ കർഷകർക്ക് നിലവിൽ കൊടുക്കാനുള്ള അത്രയും സബ്സിഡി കുടിശ്ശിക കൊടുത്ത് തീർക്കും.
വിനോദ സഞ്ചാരമേഖലക്ക് പ്രത്യേകം പാക്കേജ് നാടപ്പാക്കും ഇതിനായുള്ള സർക്കാർ വിഹിതമായി 30 കോടി രൂപ വകയിരുത്തും.ഭക്ഷ്യ-പഴ സംഭരണങ്ങക്ക് പ്രത്യേകം പദ്ദതികളും നടപ്പാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...