BJP Kerala: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കേരളത്തിൽ വോട്ടായി മാറുമെന്ന് പ്രതീക്ഷ; പുതിയ പദ്ധതിയുമായി ബിജെപി

Lok Sabha Election: ബിജെപി ന്യൂനപക്ഷങ്ങളെ ആകർഷിക്കാനും സംസ്ഥാന സർക്കാരിനെതിരെ സമ്മർദ്ദം ശക്തമാക്കാനും ലക്ഷ്യമിട്ട് പ്രത്യേക പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 23, 2023, 11:44 AM IST
  • പാർട്ടി വികസന അജണ്ടയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബിജെപിയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ തെറ്റായ പ്രചരണങ്ങൾ തുറന്നുകാട്ടാൻ പ്രവർത്തിക്കുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു
  • ബിജെപി ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങളിൽ വാസ്തവമില്ലെന്ന് കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കുന്നു
BJP Kerala: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കേരളത്തിൽ വോട്ടായി മാറുമെന്ന് പ്രതീക്ഷ; പുതിയ പദ്ധതിയുമായി ബിജെപി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വർധിപ്പിക്കാനുള്ള ദൗത്യവുമായി ഭാരതീയ ജനതാ പാർട്ടി (ബിജെപി). ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രിക്കുള്ള ജനപ്രീതി വർധിപ്പിക്കാനും പ്രധാനമന്ത്രിയുടെ സ്വീകാര്യത തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാനുമുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പുതിയ പദ്ധതിയെന്നാണ് സൂചന. ന്യൂനപക്ഷങ്ങളെ ആകർഷിക്കാനും സംസ്ഥാന സർക്കാരിനെതിരെ സമ്മർദ്ദം ശക്തമാക്കാനും ലക്ഷ്യമിട്ട് പാർട്ടി പ്രത്യേക പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പിണറായി വിജയൻ സർക്കാരിന്റെ അഴിമതിയാണ് മാലിന്യ സംസ്‌കരണ പദ്ധതി കാര്യക്ഷമമല്ലാത്തതിലേക്കും കൊച്ചിയിലെ മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിലേക്കും നയിച്ചതെന്ന് ബുധനാഴ്ച കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപിയുടെ മുതിർന്ന നേതാവും കേരള ബിജെപിയുടെ ചുമതലയുമുള്ള പ്രകാശ് ജാവദേക്കറും ആരോപിച്ചിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഭവന പദ്ധതികൾ, മുദ്രാ ലോണുകൾ, സൗജന്യ റേഷൻ തുടങ്ങി വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായ ജനങ്ങളുടെ ഇടയിൽ പ്രചരണം നടത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.

ALSO READ: KM Shaji: 'റബറിന് വില കൂട്ടിയാലും തല വേണ്ടേ...' തലശേരി ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരെ കെഎം ഷാജി

പാർട്ടി വികസന അജണ്ടയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബിജെപിയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ തെറ്റായ പ്രചരണങ്ങൾ തുറന്നുകാട്ടാൻ പ്രവർത്തിക്കുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. ബിജെപി ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങളിൽ വാസ്തവമില്ലെന്ന് കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മോദി സർക്കാരിന്റെ എല്ലാ ക്ഷേമപദ്ധതികളും ജാതി, വർഗ, മതവിശ്വാസങ്ങളുടെ വ്യത്യാസമില്ലാതെ അർഹതപ്പെട്ടവർക്ക് പക്ഷപാതമില്ലാതെ വിതരണം ചെയ്തു.

സിപിഎം സർക്കാർ ചെയ്യുന്നതുപോലെ ആനുകൂല്യങ്ങൾ ഒരു വോട്ട് ബാങ്കിൽ മാത്രമായി ഒതുങ്ങിയിട്ടില്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്ന് ബിജെപി വ്യക്തമാക്കുന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ബിജെപിക്ക് നേടിയില്ല. 2016-നെ അപേക്ഷിച്ച് 2.6 ശതമാനം വോട്ട് വിഹിതം കുറഞ്ഞു. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് ക്രിസ്ത്യാനികളുടെ ശതമാനം കണക്കിലെടുത്ത്, വോട്ട് വിഹിതം വർധിപ്പിക്കാനാണ് ബിജെപിയുടെ പുതിയ നീക്കങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News