Kerala Assembly Sessions : നിയമസഭ സമ്മേളനം ജൂലൈ 22 മുതൽ ആരംഭിക്കും, മരം മുറി വിവാദം, കോവിഡ് വ്യാപനം, സ്ത്രീ സുരക്ഷ പ്രശ്നങ്ങളും പ്രധാന ചർച്ച വിഷയമായേക്കും

വിവാദ മരമുറി വിഷയവും കോവിഡ് വ്യാപനം പ്രതിപക്ഷ പ്രധാനമായും നാളെ കഴിഞ്ഞ കൂടുന്ന നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 20, 2021, 01:41 PM IST
  • 2021-22 വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ത്ഥനകളില്‍ വിവിധ കമ്മിറ്റികള്‍ നടത്തിയ സൂക്ഷ്മ പരിശോധനയെത്തുടര്‍ന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളിലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് പ്രധാനമായും വ്യാഴ്ച തുടങ്ങുന്ന സമ്മേളനത്തില്‍ നടക്കുക.
  • ആകെ 20 ദിവസം സമ്മേളിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
  • അതില്‍ 4 ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചിട്ടുണ്ട്. ആ ദിനങ്ങളില്‍ അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുള്ള സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സഭ പരിഗണിക്കുന്നതാണ്.
  • എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് ആഗസ്റ്റ് 18-ാം തീയതി പിരിയത്തക്ക വിധമാണ് സമ്മേളന കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് സ്പീക്കർ അറിയിച്ചു.
Kerala Assembly Sessions : നിയമസഭ സമ്മേളനം ജൂലൈ 22 മുതൽ ആരംഭിക്കും, മരം മുറി വിവാദം, കോവിഡ് വ്യാപനം, സ്ത്രീ സുരക്ഷ പ്രശ്നങ്ങളും പ്രധാന ചർച്ച വിഷയമായേക്കും

Thiruvananthapuram : പതിനഞ്ചാം കേരള നിയമസഭയുടെ (Kerala Assembly) രണ്ടാം സമ്മേളനം ജൂലൈ മാസം 22-ാം തീയതി വ്യാഴാഴ്ച ആരംഭിക്കുമെന്ന് നിയമസഭ സ്പീക്കർ MB രാജേഷ് അറിയിച്ചു. 21-ാം തീയതി മുതല്‍ ആരംഭിക്കുവാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന സമ്മേളനം ബക്രീദിനെ തുടർന്ന് 22-ാം തീയതി മുതല്‍ ചേരാന്‍ തീരുമാനിച്ചു.

2021-22 വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ത്ഥനകളില്‍ വിവിധ കമ്മിറ്റികള്‍ നടത്തിയ സൂക്ഷ്മ പരിശോധനയെത്തുടര്‍ന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളിലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് പ്രധാനമായും വ്യാഴ്ച തുടങ്ങുന്ന സമ്മേളനത്തില്‍ നടക്കുക. ആകെ 20 ദിവസം സമ്മേളിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. അതില്‍ 4 ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചിട്ടുണ്ട്. ആ ദിനങ്ങളില്‍ അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുള്ള സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സഭ പരിഗണിക്കുന്നതാണ്. എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് ആഗസ്റ്റ് 18-ാം തീയതി പിരിയത്തക്ക വിധമാണ് സമ്മേളന കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് സ്പീക്കർ അറിയിച്ചു.

ALSO READ : Bakrid Relaxation : കേരളം ജീവിക്കാനുള്ള അവകാശത്തിന് എതിരെ നിൽക്കരുത്, ബക്രീദിന് സംസ്ഥാനത്ത് ഇളവ് നൽകിയതിനെതിരെ സുപ്രീം കോടതി

രണ്ടാം പിണറായി സർക്കാരിുന്റെ ഒന്നാം സമ്മേളനം മെയിൽ 24ന് ആരംഭിച്ച് ജൂണ്‍ 10ന് അവസാനിച്ചിരുന്നു. അതിന് ശേഷം പുതിയ നിയമസഭാംഗങ്ങള്‍ക്ക് വിശദമായ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഭൂരിപക്ഷം അംഗങ്ങളും പ്രസ്തുത പരിശീലന പരിപാടികളുമായി സഹകരിക്കുകയുണ്ടായി. അതോടൊപ്പം തീയതികളിലായി മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനും അംഗങ്ങളുടെ പി.എ. മാര്‍ക്കും പരിശീലനം നല്‍കി. ഈ വരുന്ന സമ്മേളന കാലത്തുള്ള ഇടവേളയിലെ സൗകര്യപ്രദമായ ഒരു ദിവസം, നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുവാനും ഉദ്ദേശിക്കുന്നുണ്ടെന്ന് സ്പീക്കർ അറിയിച്ചു.

ALSO READ : Muttil Tree Felling Case: ഗുഡ് സർവ്വീസ് എൻട്രി റദ്ദാക്കിയ നടപടിയിൽ മാറ്റം, ഉത്തരവ് സർക്കാർ പുതുക്കി

സമ്പൂര്‍ണ്ണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഇത്തവണയും സമ്മേളന നടപടികള്‍ നടക്കുക. കോവിഡ് വാക്സിനേഷന്‍റെ രണ്ട് ഡോസുകളും പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്ത അംഗങ്ങള്‍ക്കുവേണ്ടി അതിനായുള്ള സൗകര്യം ഒരുക്കുമെന്ന് സ്പീക്കർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു. കൂടാടെ ആന്‍റിജന്‍/ RT-PCR പരിശോധനകള്‍ നടത്തുന്നതിനുള്ള സൗകര്യവും സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കുന്നതാണ്.

ALSO READ : Bineesh Kodiyeri: ബിനീഷ് കൊടിയേരിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് പുതി ബഞ്ചിലേക്ക്,ജാമ്യം വേണമെങ്കിൽ പുതിയ ബെഞ്ചിനെ സമീപിക്കാൻ കോടതി

വിവാദ മരമുറി വിഷയവും കോവിഡ് വ്യാപനം പ്രതിപക്ഷ പ്രധാനമായും നാളെ കഴിഞ്ഞ കൂടുന്ന നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കും. അതോടൊപ്പം കൊടകര കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് കൊടകര കുഴൽപ്പണ കേസിലെ പ്രശ്നങ്ങളും സർക്കാരിന്റെ മുന്നിലേക്കെത്തിക്കാൻ സാധ്യത. അതിനോടൊപ്പം ഇന്ധന വില വർധനയിൽ സർക്കാർ ഏർപ്പെടുത്തുന്ന നികുതയും ചർച്ച വിഷയമായേക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News