Kerala Anti-Superstition Bill : അന്ധവിശ്വാസവും മതാചാരവും തമ്മിൽ വേർതിരിവ് എന്ത്? അനാചാരങ്ങൾക്കെതിരെയുള്ള കരട് ബിൽ പിൻവലിച്ചു

Kerala Black Magic Anti-Superstition Bill : കഴിഞ്ഞ വർഷം നടന്ന ഇലന്തൂർ നരബലി കേസിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ അന്ധവിശ്വാസങ്ങൾക്കെതിരെ നിയമ ഓർഡിനൻസ് കൊണ്ടുവരാൻ തയ്യാറായത്.

Written by - Zee Malayalam News Desk | Last Updated : Jul 8, 2023, 11:27 AM IST
  • ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മീഷനാണ് കരട് ബില്ല് രൂപീകരിച്ചത്
  • മതാചാരങ്ങളും അന്ധവിശ്വാസങ്ങളും തമ്മിലുള്ള വേർതിരിവ് കണ്ടെത്തുന്നത് പ്രയാസമാണ് നിയമ വകുപ്പ്
  • ഇലന്തൂർ നരബലി കേസിന്റെ പശ്ചാത്തലത്തിലാണ് ഓർഡിനസിന് സർക്കാർ തയ്യാറായത്
Kerala Anti-Superstition Bill : അന്ധവിശ്വാസവും മതാചാരവും തമ്മിൽ വേർതിരിവ് എന്ത്? അനാചാരങ്ങൾക്കെതിരെയുള്ള കരട് ബിൽ പിൻവലിച്ചു

തിരുവനന്തപുരം : അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ബില്ലിന്റെ കരട് പിൻവലിച്ചു. അന്ധവിശ്വാസങ്ങളും മതാചാരങ്ങളും തമ്മിലുള്ള വേർതിരിവും വ്യത്യാസമെന്താണെന്ന് കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് കരട് ബില്ല് പിൻവലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചത്. കൂടുതൽ ചർച്ചകൾക്ക് ശേഷം പുതിയ കുറ്റമറ്റ ബിൽ കൊണ്ടുവരാൻ വേണ്ടിയാണ് മുഖ്യമന്ത്രി കരട് ബില്ല് പിൻവലിക്കാൻ മന്ത്രിസഭ യോഗത്തിൽ നിർദേശം നൽകിയത്.

രണ്ട് സ്ത്രീകളുടെ മരണത്തിന് ഇടയാക്കിയ ഇലന്തൂർ നരബലി കേസിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ആഭിചാരങ്ങൾക്കും ദുർമന്ത്രവാദങ്ങൾക്കും തടയിടാൻ സർക്കാർ ഓർഡിനൻ പ്രഖ്യാപിക്കുന്നത്. നരബലി കേസിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ പല ഇടങ്ങളിലും ആഭിചാരക്രിയകളുടെയും ദുർമന്ത്രിവാദത്തിന്റെയും പല സംഭവങ്ങളും പുറത്ത് വന്നിരുന്നു. ഇവ വലിയ ചർച്ചകൾക്ക് വഴിവെച്ചതോടെ ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മീഷനെ സർക്കാർ നിയമിക്കുകയും ചെയ്തു.

ALSO READ : Bheeman Raghu: ഇന്നു മുതൽ സഖാവ്...! നടൻ ഭീമൻ രഘു സിപിഎമ്മിൽ

തുടർന്ന് കമ്മീഷൻ കരട് ബിൽ തയ്യാറാക്കി സർക്കാരിന് നൽകി. മതപരമായ ആചാരങ്ങൾ ഒഴിവാക്കി ആഭിചാരങ്ങളും ദുർമന്ത്രവാദങ്ങളും തടയുന്നതിനും ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ള കരട് ബില്ലാണ് ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷൻ കമ്മീഷൻ സർക്കാരിന് സമർപ്പിച്ചത്. എന്നാൽ മതാചാരങ്ങളും അന്ധവിശ്വാസങ്ങളും തമ്മിലുള്ള വേർതിരിവ് കണ്ടെത്തുന്നത് പ്രയാസമാണ് കരട് ബില്ലിന്മേലുള്ള ചർച്ചയിൽ നിയമവകുപ്പ് ചൂണ്ടിക്കാട്ടി. തുടർന്ന് ഈ വിഷയത്തിൽ കൂടുതൽ ചർച്ച അനിവാര്യമാണെന്ന് സർക്കാർ തീരുമാനത്തിലേക്കെത്തി.

ശരീരത്തിൽ പീഡനമേൽപ്പിക്കുകയും മുറിവണ്ടാക്കുകയും ചെയ്യുക, മൃഗബലി, ഭൂതപ്രേതാവാഹനം, നിധി കണ്ടെത്തുന്നതിനുള്ള മന്ത്രവാദം, കൂടോത്രം, മറ്റ് ആഭിചാരക്രിയകൾ തുടങ്ങി നിരവധി കാര്യങ്ങൾ കുറ്റങ്ങളായി കണ്ടെത്തി കരട് ബില്ലിൽ കമ്മീഷൻ ചേർത്തിരിക്കുന്നത്. ഈ കുറ്റകൃത്യങ്ങൾക്ക് ഒരു വർഷം മുതൽ ഏഴ് വർഷം വരെ ജയിൽ ശിക്ഷയും 5,000 മുതൽ 50,000 രൂപ വരെ പിഴ ഈടാക്കാനുമാണ് കമ്മീഷന്റെ ശിപാർശ. അതേസമയം ഇവ പലതും വിവിധ മതങ്ങളുടെ ആചരങ്ങളുമായി സാമ്യമുണ്ടെന്നാണ് നിയമവകുപ്പ് ശ്രദ്ധയിൽ പെടുത്തി. ഇവയിൽ നിന്നും മതാചാരങ്ങളെ മാറ്റി നിർത്താൻ സർക്കാർ നോക്കുന്നത്. രാജ്യത്ത് മഹരാഷ്ട്ര, രാജസ്ഥാൻ, കർണാടക എന്നീ സംസ്ഥാനങ്ങളാണ് അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം പാസാക്കിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News