'എന്റെ മതം നടിക്ക് പ്രശ്നം ആയി'; തന്റെ ദേഹത്ത് ജിന്ന് ഉണ്ടെന്ന് പറഞ്ഞ് മലയാള സിനിമ നടി തന്നെ ജോലിയിൽ നിന്നും പിരിച്ച് വിട്ടെന്ന് ആർട്ടിസ്റ്റ് അസിസ്റ്റന്റായ യുവാവ്

Superstition in Malayalam Cinema : ആയുർവേദ കേന്ദ്രത്തിൽ പോയതിന് ശേഷം നടി തന്റെ ദേഹത്ത് ജിന്ന ഉണ്ടെന്ന് പറഞ്ഞാണ് ജോലിയിൽ നിന്നും പുറത്താക്കിയതെന്ന് യുവാവ് ആരോപിക്കുന്നു  

Written by - Zee Malayalam News Desk | Last Updated : May 7, 2023, 06:10 PM IST
  • പിരിച്ച് വിട്ടതിന് ശേഷം തന്റെ വീട്ടിൽ തന്നെ അന്വേഷിച്ച് പോലീസെത്തിയെന്നും തനിക്ക് തീവ്രവാദ പശ്ചാത്തലമുണ്ടോ എന്നാണ് അന്വേഷിക്കുന്നതെന്നും അസ്ലാം തന്റെ സോഷ്യൽ കുറിപ്പിൽ അറിയിച്ചു.
  • അതേസമയം നടിയുടെ പേര് വെളിപ്പെടുത്താതെയാണ് യുവാവ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
'എന്റെ മതം നടിക്ക് പ്രശ്നം ആയി'; തന്റെ ദേഹത്ത് ജിന്ന് ഉണ്ടെന്ന് പറഞ്ഞ് മലയാള സിനിമ നടി തന്നെ ജോലിയിൽ നിന്നും പിരിച്ച് വിട്ടെന്ന് ആർട്ടിസ്റ്റ് അസിസ്റ്റന്റായ യുവാവ്

അന്ധവിശ്വാസപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മലയാള സിനിമയിലെ നടി തന്നെ ജോലിയിൽ നിന്നും പിരിച്ച് വിട്ടെന്ന് ആർട്ടിസ്റ്റ് അസിസ്റ്റന്റായ യുവാവ്. പെരിന്തൽമണ്ണ സ്വദേശിയ അസ്ലാം ബിൻ സുഹ്രയെയാണ് ഈ ദുരനുഭവമുണ്ടായിരിക്കുന്നത്. പ്രശ്നം വെച്ചപ്പോൾ തന്റെ ദേഹത്ത് ജിന്ന് ഉണ്ടെന്ന് കണ്ടെത്തി. ആ ജിന്ന് ഉള്ളതു കൊണ്ടാണ് തനിക്ക് രോഗങ്ങൾ ഉണ്ടാകുന്നതെന്ന് പറഞ്ഞാണ് നടി തന്നെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതെന്ന് അസ്ലാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ജോലിയിൽ പിരിച്ച് വിട്ടതിന് പുറമെ മലയാള സിനിമയിൽ ഇനി പ്രവർത്തിക്കാൻ പാടില്ലെന്നും നടി താക്കീത് നൽകിയെന്നും യുവാവ് പറയുന്നു. പിരിച്ച് വിട്ടതിന് ശേഷം തന്റെ വീട്ടിൽ തന്നെ അന്വേഷിച്ച് പോലീസെത്തിയെന്നും തനിക്ക് തീവ്രവാദ പശ്ചാത്തലമുണ്ടോ എന്നാണ് അന്വേഷിക്കുന്നതെന്നും അസ്ലാം തന്റെ സോഷ്യൽ കുറിപ്പിൽ അറിയിച്ചു. അതേസമയം നടിയുടെ പേര് വെളിപ്പെടുത്താതെയാണ് യുവാവ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഒരു വർഷമായി താൻ നടിക്കൊപ്പം പ്രവർത്തിച്ചു. അവർ തന്നെ സഹോദരനെ തുല്യമാണ് കണ്ടിരുന്നതെന്നും യുവാവ് തന്റെ പോസ്റ്റിൽ പറയുന്നു. എന്നാൽ 2023 ഫെബ്രുവരിയിൽ വടക്കെ ഇന്ത്യയിൽ സന്ദർശിക്കാൻ പോയതിന് ശേഷമാണ് നടിയിൽ വ്യാപകമായ മാറ്റം ഉണ്ടായിരിക്കുന്നത്. വടക്കെ ഇന്ത്യയിൽ നിന്നും വന്നതിന് ശേഷം താൻ ഝാൻസി റാണിയുടെ പുനർജ്ജന്മം ആണെന്ന് നടി പറഞ്ഞു. റാണി എടുത്ത് വളർത്തിയ മകന്റെ പുനർജ്ജന്മാണ് താന്നെന്നും തന്നോട് പറഞ്ഞതായി അസ്ലാം തന്റെ പോസ്റ്റിൽ കുറിച്ചു. നടി തനിക്ക് ധനസഹായവും നൽകിട്ടുണ്ടെന്നും അസ്ലാം വ്യക്തമാക്കി.

ALSO READ : 2018 Movie Box Office : റിലീസായി മൂന്നാം നാൾ '2018' പത്ത് കോടിയിലേക്ക്; തിയറ്ററുകളിൽ ജനപ്രളയം

ശേഷം വയനാട്ടിലെ ഒരു ആയുർവേദ കേന്ദ്രത്തിൽ ചികിത്സയ്ക്ക് പോയതിന് ശേഷമാണ് തന്നെ യാതൊരു മുന്നറിയിപ്പും നൽകാതെ നടി ജോലിയിൽ നിന്നും പിരിച്ചു വിട്ടത് അസ്ലാം ആരോപിക്കുന്നു.  "അസ്‌ലം...എന്റെ കൂടെ വർക് ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷം ആയി. ഈ ഒരു വർഷത്തിന് ഉള്ളിൽ 4 പ്രാവശ്യം മധുരത്തിൽ കൈ വിഷം കലർത്തി എനിക്ക് അസ്‌ലം തന്നിട്ടുണ്ട്.ഇവിടെ പ്രശ്നം വെപ്പിച്ചപ്പോൾ എന്റെ  അടുത്ത ആളാണ് ഇത് ചെയ്യുന്നത് എന്ന് പറഞ്ഞ് .എന്റെ പണവും പ്രശസ്തിയും ഉപയോഗിക്കാൻ ആണ് അസ്‌ലം ഇതെല്ലാം ചെയ്യുന്നത്. എനിക്ക് വയ്യാതാവുന്നത് ഇത് കൊണ്ടാണ്. അസ്‌ലമിന്റെ ദേഹത്തു ജിന്ന് ഉണ്ട്, അല്ലെങ്കിൽ അസ്ലമിനെ കൊണ്ട് ആരോ ചെയ്യിക്കുന്നതാണ്. ഞാൻ അന്ന് തന്ന 50000 രൂപ എനിക്ക് തിരിച്ചു തരണം,ഒരു നിമിഷം പോലും ഇനി എന്റെ മുന്നിൽ കണ്ട് പോവരുത്" നടി വയനാട്ടിൽ വെച്ച് തന്നോട് പറഞ്ഞുയെന്ന് യുവാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

അസ്ലാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

2018 സെപ്റ്റംബർ മുതൽ മലയാള സിനിമ മേഖലയിൽ ആര്ടിസ്റ്റ് അസിസ്റ്റന്റ്‌ ആയി വർക്ക് ചെയ്യുകയായിരുന്നു ഞാൻ. ഒരു സഹ സംവിധായാകൻ ആയി വർക് ചെയ്യണം എന്നായിരുന്നു ആഗ്രഹം. പക്ഷെ ചെന്നെത്തിയത് ഈ മേഖലയിൽ ആണ്. 
2022 മാർച്ച്‌ -ഏപ്രിൽ മാസങ്ങളിൽ ആയാണ് ഒരു നടിയെ ഞാൻ പരിചയപ്പെടുന്നത്. പരിചയപ്പെട്ട് കുറച്ചു നാളുകൾ കൊണ്ട് തന്നെ ആ നടിക്ക് എന്നെ വളരെ ബോധിച്ചു. എന്നെ സ്ഥിരം വർക്കിന്‌ വിളിക്കാൻ തുടങ്ങി. അതിന്റെ കൂടെ തന്നെ യൂറോപ്പിൽ ജോലിക്ക് പോവാനുള്ള എന്റെ ആഗ്രഹം പറഞപ്പോൾ അതിനു പ്രോത്സാഹനവും നൽകി. എന്റെ ബൈക്കിന്റെ EMI അടച്ചു തീർക്കാനുള്ള ക്യാഷ് കടമായി എനിക്ക് തരികയും ചെയ്തു. വർക് വരുന്നതിനു അനുസരിച്ച് ഒരു 15000 രൂപ ഞാൻ തിരിച്ചു കൊടുത്തു. 50000 രൂപ അപ്പോഴും കടമായി അവർക്ക് കൊടുക്കാനായി ഉണ്ടായിരുന്നു. 2022 ഡിസംബറിൽ എനിക്ക് കൊച്ചി - വാഴക്കാലയിൽ നടി എനിക്ക് സ്ഥിര താമസത്തിനു ഒരു റൂം എടുത്തു തന്ന്. നടിയുടെ കാർ ഡ്രൈവർ ആയും എന്നെ നിയമിച്ചു. എന്ത്‌ ആവശ്യത്തിനും,ഏത് നേരത്തും നടി വിളിച്ചാൽ ഞാൻ ചെല്ലുമായിരുന്നു.
2023 ഫെബ്രുവരിയിൽ ഈ നടി ശിവരാത്രി ആഘോഷിക്കാൻ നോർത്ത് ഇന്ത്യയിൽ ഏതോ സ്ഥലത്തു പോയി. അവിടുന്നു വന്നതിനു ശേഷം,ഞാൻ ഝാൻസി റാണിയുടെ പുനർജ്ജന്മം ആണെന്നും, റാണി എടുത്ത് വളർത്തിയ മകന്റെ പുനർജ്ജന്മം ആണ് താൻ എന്നും എന്നോട് പറഞ്ഞു.  2023 മാർച്ച്‌ അവസാനത്തോടെ ഞാൻ എടുത്ത വ്രതം തീരുമെന്നും അതോടെ എന്റെ കടപ്പാടുകളും കടങ്ങളും എല്ലാവരോടും തീരുമെന്നും പറഞ്ഞു. അതിന്റെ കൂടെ തന്നെ താൻ എനിക്ക് തരാൻ ഉള്ള 50000 രൂപ ഇനി തരേണ്ട എന്നും വിദേശത്ത് പോവാനുള്ള ചിലവിലേക്ക് മാറ്റി വെക്കാനും എന്നോട് പറഞ്ഞു.
( ഇനി ഞാൻ പറയാൻ പോകുന്നത് ഏതെങ്കിലും ഒരു വ്യക്തിയെയോ / സ്ഥാപനത്തെയോ കുറ്റപ്പെടുത്താനല്ല)
 ഇതിനിടക്ക് ജിമ്മിൽ വർക് ഔട്ട്‌ ചെയ്യാൻ പോവാറുണ്ടായിരുന്നു നടി . തുടർച്ചയായി പോകാൻ പറ്റാത്ത അവസ്ഥയും ഉണ്ടായിരുന്നു ജോലി തിരക്കുകൾ കാരണം. നടിക്ക് ശരീരത്തിൽ പലയിടത്തായി വേദനകൾ വന്നു തുടങ്ങി. എന്നാലും ജിമ്മിൽ പോയിട്ടും, ഓൺലൈൻ ആയും വർക് ഔട്ട്‌ ചെയ്യാൻ തുടങ്ങി.,  ഒരു ദിവസം ജിമിൽ പോയപ്പോ അവിടെ നിന്നും ഒരാൾ സജ്ജസ്റ്റ് ചെയ്ത പ്രകാരം ഫിസിയോ തെറാപ്പി ചെയ്യാൻ പോയി വേദനകൾക്ക് പരിഹാരമായി. അതും ഒരാഴ്ച ചെയ്തു. അങ്ങനെയിരിക്കുമ്പോൾ  വയനാട്ടിലെ കുറുവ ദ്വീപിൽ ഉള്ള 'AYURVEDA' സെന്ററിൽ ഉള്ള ഒരു ഡോക്ടറെ കാണാൻ എന്നെയും കൂട്ടി നടി  പോയി. ഡോക്ടർ കൊച്ചിയിൽ വന്നിരുന്നു. കൊറോണ കാലത്ത് ഈ സ്ഥാപനത്തിൽ 4 മാസം ട്രീറ്റ്മെന്റ് എടുത്ത കാര്യം എന്നോട് പല തവണ പറഞ്ഞിട്ടുണ്ട് ( ഈ സ്ഥാപനത്തെ കുറിച്ച് പല കാര്യങ്ങളും പിന്നീട് അറിയാൻ കഴിഞ്ഞു ) അങ്ങനെ ഡോക്ടറേ കണ്ടതിൽ പിന്നേ 5 ദിവസം വയനാട് പോയി ചികിൽസിക്കാം എന്ന് തീരുമാനിച്ചു. 2023 ഏപ്രിൽ 24 ന് പുലർച്ചെ വയനാട്ടിലേക്ക് തിരിച്ചു. അവിടെത്തി അന്ന് വൈകുനേരം എനിക്ക് മെസേജ് വന്നു ഉഴിച്ചിൽ -പിഴിച്ചിൽ തുടങ്ങി ആകേ തളർന്നു.,എനിക്ക് വരുന്ന കോളുകൾ എല്ലാം അസ്ലമിന്റെ ഫോണിലേക്ക് ഫോർവേഡ് ചെയാം എന്ന് പറഞു.
ഒരു ദിവസം അങ്ങനെ കടന്നു പോയി. രണ്ടാം ദിവസം എന്നെ വിളിച്ചു പറഞ്ഞു  കാൾ ഫോർവേഡ് മാറ്റിയിട്ടുണ്ട്. ഇനി ഞാൻ ഇവിടെ നിന്നും ഇറങ്ങുന്നത് വരെ എന്തേലും ഉണ്ടേൽ മെസേജ് ചെയ്താൽ മതി എന്ന്. മുപ്പതാം തീയതി രാവിലെ 8:30ന് വണ്ടി കൊണ്ട് വരണം എന്ന് പറഞ് ഒരു മെസേജ് 29 ന് എനിക്ക് അയച്ചു. ഞാൻ 30 ന് രാവിലെ ചെന്നപ്പോൾ എന്റെ പേഴ്‌സ് വാങ്ങുകയും,അതിൽ നടിയുടെ യുടെ 2-3 പാസ്പോർട്ട്‌ സൈസ് ഫോട്ടോ ഉണ്ടായിരുന്നു. അത്‌ വാങ്ങി കീറി എറിയുകയും ചെയ്‌തു. പിന്നേ ഇതൊക്കെയാണ് എന്നോട് പറഞ്ഞത്
        " അസ്‌ലം...എന്റെ കൂടെ വർക് ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷം ആയി. ഈ ഒരു വർഷത്തിന് ഉള്ളിൽ 4 പ്രാവശ്യം മധുരത്തിൽ കൈ വിഷം കലർത്തി എനിക്ക് അസ്‌ലം തന്നിട്ടുണ്ട്.ഇവിടെ പ്രശ്നം വെപ്പിച്ചപ്പോൾ എന്റെ  അടുത്ത ആളാണ് ഇത് ചെയ്യുന്നത് എന്ന് പറഞ്ഞ് .എന്റെ പണവും പ്രശസ്തിയും ഉപയോഗിക്കാൻ ആണ് അസ്‌ലം ഇതെല്ലാം ചെയ്യുന്നത്. എനിക്ക് വയ്യാതാവുന്നത് ഇത് കൊണ്ടാണ്. അസ്‌ലമിന്റെ ദേഹത്തു ജിന്ന് ഉണ്ട്, അല്ലെങ്കിൽ അസ്ലമിനെ കൊണ്ട് ആരോ ചെയ്യിക്കുന്നതാണ്. ഞാൻ അന്ന് തന്ന 50000 രൂപ എനിക്ക് തിരിച്ചു തരണം,ഒരു നിമിഷം പോലും ഇനി എന്റെ മുന്നിൽ കണ്ട് പോവരുത്"
 എന്നും പറഞ്ഞു അവിടെ എന്നെ വിട്ട് നടി വണ്ടിയിൽ കയറി പോയി.ഒരു കുടുംബത്തിന്റെ ഭാരം പേറുന്ന ഞാൻ ഇതെല്ലാം കേട്ട് അന്തം വിട്ട് കരഞ്ഞു പോയി.
വയനാട്ടിൽ നിന്നും തിരിച്ചുള്ള യാത്രയിൽ നടിയുടെ ഫ്ലാറ്റിൽ വെച്ച എന്റെ ബാഗ് ഞാൻ എടുത്തോട്ടെ എന്ന് ചോധിച്ചപോൾ എനിക്ക് തരാനുള്ള പണം തന്നിട്ട് എടുത്താൽ മതി എന്നും പറഞ്ഞ്. ഞാൻ എന്റെ നിരപരാധിത്വം തെളിയിക്കാൻ നോക്കിയെങ്കിലും നിന്നെ എനിക്ക് വിശ്വാസമില്ല എന്നായിരുന്നു മറുപടി.
 മൂന്നു ദിവസങ്ങൾക്ക് ശേഷം ബാഗ് ഫ്ലാറ്റിൽ പോയി എടുക്കാൻ എന്നോട് നടി പറഞ്ഞു. അതിന്റെ കൂടെ തന്നെ എന്നോട് എന്റെ  ഉള്ളിലുള്ള വിഷം(ജിന്ന് )ഇറക്കാനുള്ള പ്രതിവിധിയും വാട്സാപ്പിൽ അയച്ചു തന്നു.
 എന്റെ ഉമ്മ പണ്ട് എനിക്ക് പള്ളിയിൽ നിന്നും കൊണ്ട് വന്ന ഒരു പേപ്പർ പേഴ്സിൽ വെക്കാൻ തന്നിരുന്നു. എനിക്ക് അതിൽ വിശ്വാസം ഇല്ലാത്തത് കൊണ്ട് ഞാൻ അത് എടുത്തു കളഞ്ഞു . അത്‌ നടിയോട്  കുറെ മുമ്പ് തന്നെ ഞാൻ പറയുകയും ചെയ്തിരുന്നു.
ആ പേപ്പർ എവിടേ എന്ന് ചോദിച്ചു എനിക്ക് മെസേജ് അയച്ചിരുന്നു നടി . അത് എന്റെ കയ്യിൽ ഇല്ല എന്നും ഞാൻ അത് പണ്ടേ കളഞ്ഞതാണെന്നും പറഞ്ഞപ്പോൾ എന്നെ വാട്സാപ്പിൽ നിന്നും, കോളിൽ നിന്നും, ഇൻസ്റ്റാഗ്രാമിൽ  നിന്നും വരെ ബ്ലോക്ക്‌ ചെയ്തു.
ഇത്രയും ആണ് ചുരുക്കം.
 ഇനി ഇതിൽ പറയാത്ത കുറെ കാര്യങ്ങൾ ഞാൻ പറയാം
 ഈ നടി എനിക്ക് വെറും ഒരു ബോസ് ആയിരുന്നില്ല. ഫുഡ് കഴിക്കുന്നുണ്ടെങ്കിൽ എന്നെയും ഒപ്പം ഇരുത്തി ഫുഡ് വാങ്ങിത്തരും ഹോട്ടലിൽ നിന്ന്.ലോകത്തിലെ എല്ലാ കാര്യങ്ങളെപ്പറ്റിയും എന്നോട് സംസാരിക്കാറുണ്ട്. വളരെ കൂൾ ആയി മാത്രമേ സംസാരിക്കാറുള്ളൂ. തമാശയായാലും കാര്യമായാലും എല്ലാം പങ്കെടുക്കാറുണ്ട്. ഈ പ്രശ്നങ്ങളെല്ലാം നടന്ന ശേഷം എന്നോട് മലയാള സിനിമയിൽ താനിനി  വർക്ക് ചെയ്യേണ്ട എന്നാണ് നടി പറയുന്നത്. എന്നോട് വിദേശത്ത് പോയി വേറെ ജോലി നോക്കാനും പറഞ്ഞു. കൂടാതെ ഞാനറിയുന്നവരെല്ലാം വിളിച്ച് എന്നെ പറ്റി മോശമായ രീതിയിൽ പറഞ്ഞ് എന്നെ വെറുക്കുന്ന രീതിയിൽ സംസാരിക്കുന്നതും അറിഞ്ഞു. എപ്പോഴും നടിയോട് ഉള്ള ബഹുമാനം കാരണം വിളിക്കുന്ന കോളുകൾ ഒന്നും ഞാൻ റെക്കോഡ് ചെയ്തിരുന്നില്ല. അത്‌ കൊണ്ട് തന്നെ എന്റെ കയ്യിൽ ഒരു പരിധി വരെ തെളിവായി വാട്സ്ആപ്പ് ചാറ്റുകൾ ഒള്ളു.
ഇപ്പോഴും എനിക്ക് മനസിലാകാത്തത്  നടിയെ അസുഖപ്പെടുത്തിയിട്ടോ നശിപ്പിച്ചിട്ടോ എന്താണ് എനിക്ക് നേടാൻ ഉള്ളത്.ഈ നടിയാണ് കഴിഞ്ഞ ഒരു വർഷമായി എന്റെ വരുമാന സ്രോതസ്സ്. നടിക്ക് വർക്ക് ഉണ്ടായാൽ എനിക്കും വർക്കുണ്ടാകും. അങ്ങനെയിരിക്കുമ്പോൾ അവർക്ക് വയ്യാതാവാനും മറ്റും ഞാൻ എന്തിന് ചെയ്യണം. Chat GPT യേ കുറിച്ച് പോലും നല്ല ധാരണ ഉള്ള ഒരാൾ ഈ 2023 ലും ഇതുപോലെയുള്ള അന്ധവിശ്വാസങ്ങളെയൊക്കെ കൊണ്ടുനടക്കുന്നതിൽ അത്ഭുതം തോന്നുന്നു.
പല നമ്പറിൽ നിന്നും എന്റെ അഡ്രസ് ചോദിച്ചു  പോലും എനിക്ക് ആരൊക്കെയോ കോൾ  ചെയ്യുന്നുണ്ട്.പോലിസ് എന്റെ വീട്ടു പരിസരത്ത് എന്നെ പറ്റി അന്വേഷിച്ചതായും അറിഞ്ഞു.
നടിയുടെ കാറിന്റെ കീ എന്റെ കൈയിൽ തരാറുണ്ട്, പുറത്ത് പോവുമ്പോൾ ഫ്ലാറ്റിന്റെ കീ എന്റെ കൈയിൽ തരാറുണ്ട്,ഫോണിന്റെയും ഐ പാഡിന്റെയും ലോക്ക് എനിക്ക് പറഞു തന്നിട്ടുണ്ട്. ആറക്ക സംഖ്യ എന്റെ കൈയിൽ തന്നിട്ടുണ്ട്. സാമ്പത്തികമായി ചതിക്കാൻ ആണേൽ ഇതൊക്കെ തന്നെ എനിക്ക് ധാരാളം.
ഉണ്ട ചോറിനു നന്ദി കാണിക്കണം എന്നുണ്ട്. പക്ഷെ എന്റെ ചോറ് മുടക്കാൻ നോക്കിയാൽ പിന്നെ എന്തിനു നന്ദി. വയറു നിറയെ ചോറും വയറ്റത്തൊരു ചവിട്ടും...ആ പരിപാടി നടക്കൂല.
ഒരു നടി ആരോടേലും എന്തേലും പറഞ്ഞാൽ എല്ലാരും പെട്ടെന്ന് വിശ്വസിക്കും. ആ ധൈര്യമാണ്..
ഏതെങ്കിലും തരത്തിൽ  ഈ നടിയെ ഞാൻ ചതിക്കുയോ,മറ്റു വിധത്തിൽ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് തെളിയിക്കാം...
കോൾ റെക്കോർഡ് ഒന്നും ചെയ്യാൻ എന്റെ മനസ്സിൽ തോന്നാത്തത് വെറും ഒരു ഭാഗ്യമായി കണ്ടാൽ മതി.സോഷ്യൽ മീഡിയയിൽ കുറെ മൊട്ടിവേഷൻ വാരി വിതറി നന്മ മരം കളിച്ചിട്ടൊന്നും കാര്യമില്ല.റിയൽ ലൈഫിൽ അത് പ്രാവത്തികമാക്കണം. ഒരുത്തൻ എന്തിനും ഏതിനും കൂടെ നിന്നു തന്നിട്ട്  ഇമ്മാതിരി പരിപാടി കാണിക്കുന്നത് എന്ത് ഊളത്തരം ആണ്.എല്ലാരും മനുഷ്യരാണ്. കറി വേപ്പില പോലെ എടുത്ത് കളയുമ്പോൾ ഓർക്കണം..
എന്നെ ജോലിക്ക് വെക്കണോ, വേണ്ടയോ എന്ന് ആ നടിയുടെ ഇഷ്ടം. പക്ഷെ എന്നോട് മലയാള സിനിമയിൽ ഇനി വർക് ചെയ്യരുത് എന്ന് പറയാനും, നടി വഴി പരിചയപ്പെട്ട ആരെയും കോൺടാക്ട് ചെയ്യരുത് എന്ന് പറയാനും എന്ത്‌ അധികാരം. എന്റെ ഉമ്മറത്തു വരെ പോലീസിനെ വിട്ട് അന്വേശിപ്പിച്ചത് കൊണ്ടാണ്  ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്.
മന്ത്രവാദം നടത്തുന്ന ഒരു സ്ഥലത്തു നിന്നാണ് ഈ നടിയെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുന്നത്.ഭാവിയിൽ എനിക്ക് എന്തേലും അരുതാത്തത് സംഭവിച്ചാൽ മേൽ പറഞ്ഞ കാര്യങ്ങൾ കൂടി പരിഗണിക്കണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News