തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരി പെൺകുട്ടിക്കായി കഴക്കൂട്ടം വനിത എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് പുലർച്ചെ വിശാഖപട്ടണത്തേക്ക് പുറപ്പെട്ടു.
Also Read: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടി ചെന്നൈയില്‍; സ്ഥിരീകരിച്ച് പോലീസ്
ഇന്നലെ രാവിലെ അമ്മയോട് പിണങ്ങി വീട്ടിൽ നിന്നിറങ്ങി പിന്നീട് കാണാതായ പെൺകുട്ടിയെ 37 മണിക്കൂർ നേരത്ത തിരച്ചിലിനൊടുവിൽ ഇന്നലെ വൈകിട്ടോടെ വിശാഖപട്ടണത്ത് കണ്ടെത്തിയിട്ടുണ്ട്. കുട്ടി ഇപ്പോൾ ആർപിഎഫിന്റെ സംരക്ഷണയിലാണുള്ളത്. കഴക്കൂട്ടം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം വിശാഖപട്ടണത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
അവിടുത്തെ വൈദ്യപരിശോധനക്ക് ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിച്ച് ഇവിടുത്തെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. അതിന് ശേഷമായിരിക്കും ബന്ധുക്കൾക്ക് വിട്ടുനൽകുക. രണ്ട് ദിവസം ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം മാത്രമാണ് കുട്ടിക്കുള്ളത്. കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷം പോലീസ് ബന്ധുക്കൾക്ക് വിട്ടുനൽകും. പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈൻ്റെ മകളാണ് കാണാതായ 13 കാരി തസ്മീത്ത് തംസി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് കുട്ടിയെ കാണാതായിരുന്നു. മാതാപിതാക്കള്‍ വൈകുന്നേരം നാലോടെ വിവരം കഴക്കൂട്ടം പോലീസില്‍ അറിയിക്കുകയും പിന്നാലെ സിസിടിവി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
കുട്ടി കന്യാകുമാരിയിലേക്ക് പോയതായി കഴിഞ്ഞ ദിവസം തന്നെ വിവരം ലഭിച്ചിരുന്നു. ചൊവ്വാഴ്ച തമ്പാനൂരില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കുട്ടിയെ കണ്ടെന്ന് ഇതേ ട്രെയിനിലെ യാത്രക്കാരി പോലീസിനെ അറിയിച്ചതിനു പിന്നാലെ പോലീസ് കന്യാകുമാരിയിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ട്രെയിനിലിരുന്ന് കരയുന്നതു കണ്ട് ഇവര്‍ പകർത്തിയ കുട്ടിയുടെ ചിത്രം പോലീസിന് കൈമാറുകയായിരുന്നു. ചിത്രത്തെ പോലീസ് മാതാപിതാക്കളെ കാണിച്ച് സ്ഥിരീകരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.