തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരി തസ്മിത് തംസുമിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണായക വിവരം പോലീസിന് ലഭിച്ചതായി റിപ്പോർട്ട്.
Also Read: ഇന്ന് ഭാരത് ബന്ദ്; ജനജീവിതം തടസപ്പെടുത്തില്ലെന്ന് ഭാരവാഹികൾ
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ഇന്ന് പുലർച്ചെ പൊലീസിന് വിവരം ലഭിച്ചത്. ഇത്രേ ട്രെയിനിൽ കുട്ടിയുടെ എതിർവശത്തുള്ള സീറ്റിൽ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരിയാണ് പോലീസിന് നിർണായക വിവരം കൈമാറിയത്. തിരുവനന്തപുരത്തു നിന്നും കുട്ടി ട്രെയിൻ കയറിയെന്നാണ് സഹയാത്രിക പോലീസിനെ അറിയിച്ചത്.
കുട്ടി ട്രെയിനിൽ ഇരുന്ന് കരയുന്നതു കണ്ടപ്പോഴാണ് യാത്രക്കാരി കുട്ടിയുടെ ഫോട്ടോ എടുത്തത്. ഫോട്ടോ എടുത്തതോടെ കുട്ടി കരച്ചിൽ നിർത്തുകയായിരുന്നു. ഈ ഫോട്ടോയാണ് സഹയാത്രിക പോലീസിന് കൈമാറുകയും ഇത് കുട്ടിയുടെ മാത്രപിതാക്കളെ കാണിച്ച് സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ കൈയിൽ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോട്ടോ എടുത്ത ബബിത എന്ന യാത്രക്കാരി പോലീസിനെ അറിയിച്ചിട്ടുണ്ട്. കുട്ടി 50 രൂപയുമായിട്ടാണ് വീട്ടിൽ നിന്ന് പോയതെന്ന് മാതാപിതാക്കളും പോലീസിനോട് പറഞ്ഞിരുന്നു.
പെൺകുട്ടിയുടെ ചിത്രം ലഭിച്ചതോടെ പോലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കന്യാകുമാരി പോലീസിന് ഇതിനോടകം തന്നെ കേരള പോലീസ് വിവരം കൈമാറിയിട്ടുണ്ട്. കന്യാകുമാരി വരെ മാത്രം പോകുന്ന ട്രെയിൻ ആയതിനാൽ അവിടെത്തന്നെ ഇറങ്ങിയിരിക്കാനുള്ള സാധ്യതയാണ് അന്വേഷണം സംഘം കാണുന്നത്.
പക്ഷെ ഇടയ്ക്ക് മറ്റേതെങ്കിലും സ്റ്റേഷനിൽ ഇറങ്ങിയോ എന്നും സംശയമുണ്ട്. കന്യാകുമാരി എത്തുന്നതിന് മുമ്പ് ഈ ട്രെയിനിന് അഞ്ച് സ്റ്റോപ്പുകളാണ് ഉള്ളത്. ഇതിനിടയിൽ കുട്ടിക്ക് ആസാമീസ് ഭാഷ മാത്രമേ അറിയൂ എന്നത് അന്വേഷണത്തിന് വെല്ലുവിളിയായിരിക്കുകയാണ്.
വിവരം ലഭിച്ചതിനെ തുടർന്ന് കഴക്കൂട്ടം എസ്ഐ, ഒരു വനിതാ എസ്ഐ എന്നിവരടങ്ങിയ സംഘം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു എന്നാണ് വിവരം. സഹോദരിയുമായി വഴക്കിട്ടതിന് 'അമ്മ സഹകരിച്ചതാണ് പെൺകുട്ടി വീടുവിട്ടിറങ്ങാൻ കാരണം. അസം സ്വദേശിയായ ഹുസൈന്റെ മകളാണ് കണാതായ തസ്മീൻ. കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്നും ഇന്നലെ രാത്രി 10 മണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് മാതാപിതാക്കൾ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഒരു മാസം മുൻപാണ് ഇവർ അസമിൽ മിന്നും ഇവിടേക്ക് എത്തിയത്. അതുകൊണ്ടുതന്നെ കുട്ടിക്ക് മലയാളം അറിയില്ലെന്നും പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.