തിരുവനന്തപുരം: തന്നെയും മകളേയും ആക്രമിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. കെഎസ്ആർടിസിയെ പ്രേമനൻ അപമാനിച്ചതാണ് പ്രശ്നത്തിന് കാരണമെന്നായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതികൾ ആരോപിച്ചത്. എന്നാൽ പ്രേമനൻ തള്ളി. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൺസെഷൻ എടുക്കാനെത്തിയ അച്ഛനേയും മകളയേും കെഎസ്ആർടിസി ജീവനക്കാർ ക്രൂരമായി മർദിക്കുകയായിരുന്നു.
പ്രതികൾ മുൻകൂർ ജാമ്യത്തിന് കോടതിയിൽ സമർപ്പിച്ചത് വാദിയെ പ്രതിയാക്കുന്ന ആരോപണങ്ങൾ അടങ്ങുന്ന ഹർജി. പ്രേമനൻ കെഎസ്ആർടിസി ജീവനക്കാരെ അപമാനിക്കാൻ പ്രേമനൻ ഒരാളെ ക്യാമറയുമായി കൊണ്ടുവന്ന് ദൃശ്യങ്ങൾ പകർത്തി മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പ്രേമനൻ സ്ഥിരം പ്രശ്നക്കാരനാണ് തുടങ്ങി വ്യക്തിപരമായ ആരോപണങ്ങൾ വരെ പ്രതികൾ ഹർജിയിൽ ആരോപിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയത് എന്ത് കൊണ്ടെന്ന് ദൃശ്യങ്ങൾ പറയും. പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ സമീപിക്കുമെന്നും പ്രേമനൻ വ്യക്തമാക്കി.
ഒരാഴ്ചയ്ക്ക് മുൻപാണ് സംഭവം നടക്കുന്നത്. പ്രതികളെ ഇനിയും പിടിക്കാത്ത പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷധേ ഉയരുന്നുണ്ട്. പ്രതികൾ എവിടെപ്പോയി ഒളിച്ചാലും പോലീസ് അവരെ കണ്ടെത്തുമെന്നാണ് ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. കോടതി ഉത്തരവ് വരും വരെ ഇവർ ഒളിവിൽ തുടരാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...