Kasargod : സിപിഎം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾക്ക് കാസർഗോഡ് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയിൽ പ്രവേശിക്കുമെന്ന് അറിയിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിനിടയിലാണ് അവധിയെടുത്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് അവധി എടുത്തിരിക്കുന്നതെന്നാണ് വിശദീകരണം നൽകിയിരിക്കുന്നത്.
നാളെ, ജനുവരി 22 മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് കളക്ടർ അവധി എടുത്തിരിക്കുന്നത്. എന്നാൽ ജില്ലയിൽ ഒരാഴ്ചത്തേക്ക് 50 പേരിൽ കൂടുതലുള്ള പൊതുപരിപാടികൾ റദ്ദാക്കിയ ഹൈകോടതി നടപടിയെ കളക്ടർ പിന്തുണച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കർശനമായി പാലിക്കണമെന്നും കളക്ടർ പ്രതികരിച്ചു.
രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമായി എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. ജില്ലാ സമ്മേളനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. നേരത്തെ കാസർകോട് ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവ് സമ്മർദ്ദങ്ങളെ തുടർന്ന് പിൻവലിച്ചിരുന്നു.
ഇതിനെ ചോദ്യം ചെയ്താണ് ഇന്ന് ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി സമർപ്പിച്ചത്. അടിയന്തര പ്രാധാന്യം നൽകിയാണ് കോടതി ഹർജി പരിഗണിച്ചത്. റിപ്പബ്ലിക് ദിനത്തിന് 50 പേരെ മാത്രമാണ് അനുവദിച്ചതെന്നും കോടതി വ്യക്തമാക്കി. അതേസമയം തൃശ്ശൂരിലും ജില്ലാ സമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ വെർച്വൽ പൊതു സമ്മേളനവും പാർട്ടി ഒഴിവാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...