Karuvannur bank loan scam: പ്രതികളെ സിപിഎം ഭയപ്പെടുന്നു; അന്വേഷണം സിബിഐക്ക് വിടണമെന്നും വിഡി സതീശൻ

തട്ടിപ്പുമായി സിപിഎം നേതാക്കൾക്ക് പങ്കുള്ള വിവരം പുറത്ത് വരുമെന്നാണ് ഭയമെന്നും അദ്ദേഹം ആരോപിച്ചു

Written by - Zee Malayalam News Desk | Last Updated : Jul 31, 2021, 03:10 PM IST
  • കരുവന്നൂരിൽ വൻതോതിലുള്ള തട്ടിപ്പ് നടന്നത് അറിഞ്ഞിട്ടുും സിപിഎം ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും പ്രതികരിച്ചില്ല
  • ഇത് കാരണമാണ് സാധാരണക്കാർക്ക് 100 കോടി രൂപ നഷ്ടമായതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
  • കരുവന്നൂർ സ​​ഹകരണ ബാങ്കിലെ തട്ടിപ്പ് പൊലീസ് അന്വേഷിച്ചാൽ സർക്കാർ പൊലീസിനെ സ്വാധീനിക്കാൻ സാധ്യതയുണ്ട്
  • അതിനാൽ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു
Karuvannur bank loan scam: പ്രതികളെ സിപിഎം ഭയപ്പെടുന്നു; അന്വേഷണം സിബിഐക്ക് വിടണമെന്നും വിഡി സതീശൻ

തൃശൂർ​: കരുവന്നൂർ സഹകരണബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതികളെ സിപിഎം ഭയപ്പെടുന്നെന്ന് പ്രതിപക്ഷ നേതാവ് (Opposition leader) വിഡി സതീശൻ. പ്രതികളെ ചോദ്യം ചെയ്താൽ തട്ടിപ്പുമായി സിപിഎം നേതാക്കൾക്ക് (CPM Leaders) പങ്കുള്ള വിവരം പുറത്ത് വരുമെന്നാണ് ഭയമെന്നും അദ്ദേഹം ആരോപിച്ചു.

കരുവന്നൂരിൽ വൻതോതിലുള്ള തട്ടിപ്പ് നടന്നത് അറിഞ്ഞിട്ടുും സിപിഎം ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും പ്രതികരിച്ചില്ല. ഇത് കാരണമാണ് സാധാരണക്കാർക്ക് 100 കോടി രൂപ നഷ്ടമായതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കരുവന്നൂർ സ​​ഹകരണ ബാങ്കിലെ തട്ടിപ്പ് പൊലീസ് (Police) അന്വേഷിച്ചാൽ സർക്കാർ പൊലീസിനെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. അതിനാൽ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

ALSO READ: Karuvannur bank loan scam: കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം

കരുവന്നൂര്‍ സഹകരണബാങ്കില്‍ പണം നിക്ഷേപിച്ച മുഴുവന്‍ ആളുകളുടെയും പണം തിരികെ ലഭിച്ചുവെന്ന് ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരാണ്. ഇല്ലെങ്കില്‍ എല്ലാ സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകരുമെന്നും വിഡി സതീശൻ പറഞ്ഞു. അടിയന്തരമായി നിയമനിർമാണം നടത്താൻ സർക്കാർ തയ്യാറാകണം. ബാങ്കുകളിലെ നിക്ഷേപങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം. ബാങ്കുകളിലെ അക്കൗണ്ടിങ് നടപടി ക്രമങ്ങൾ സുതാര്യവും കുറ്റമറ്റതും ആകണം.

ലോക്ക്ഡൗൺ (Lockdown) ഏർപ്പെടുത്തുന്നത് അശാസ്ത്രീയമായാണെന്നും വിഡി സതീശൻ പറഞ്ഞു. താന്‍ നിയമസഭയില്‍ നേരത്തെ ഉന്നയിച്ച കാര്യങ്ങള്‍ തന്നെയാണ് മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ പറഞ്ഞത്. ഒരു രൂപ പോലും നീക്കിവെയ്ക്കാതെ സര്‍ക്കാര്‍ കോടികളുടെ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുകയാണ്. പെന്‍ഷന്‍ കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ് അതെങ്ങനെയാണ് ഉത്തേജന പാക്കേജ് ആകുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News