കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ എസി മൊയ്തീന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ല. എസി മൊയ്തീനെ ഇഡി ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും അസൗകര്യം അറിയിച്ച് മൊയ്തീന്‍ മറുപടി നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് എത്തുമ്പോൾ ഹാജരാക്കാൻ ആവശ്യപ്പെട്ട രേഖകൾ ലഭിക്കാത്തതിനാൽ മറ്റൊരു ദിവസം ഹാജരാകാമെന്നാണ് മൊയ്‌തീൻ ഇഡിയെ അറിയിച്ചിരിക്കുന്നത്.
Also Read: കൊച്ചിയിൽ പാതിരാത്രി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ പീഡനശ്രമം
കേസിലെ പ്രതികളായ ബിജു കരിമീനെയും പിപി കിരണിനെയും അനിൽ സേട്ടിനെയും ഇഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇവരെ വീണ്ടും വിളിപ്പിച്ചിട്ടുണ്ട്. മാത്രമല്ല കേസിൽ സംശയത്തിന്‍റെ നിഴലിലുള്ള സിഎം റഹീമും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവും. കൂടാതെ മൊയ്തീന് ഇഡി ഉടന്‍ പുതിയ നോട്ടീസ് നല്‍കുമെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച്ച മുൻ മന്ത്രിയും എംഎൽഎയുമായ എസി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. 23 മണിക്കൂറോളം നീണ്ട പരിശോധനയിൽ എസി മൊയ്തീന്റെ ഭാര്യയുടേയും മകളുടേയും അക്കൗണ്ടുകൾ ഇഡി പരിശോധിക്കുകയും 15 കോടിയുടെ സ്വത്തുവകകൾ കണ്ടകെട്ടിയെന്നും ഐഡി അറിയിച്ചു. കൂടാതെ 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇഡി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസയച്ചത്.
കരുവന്നൂർ സഹകരണ ബാങ്കില്‍ നിന്നും 150 കോടി രൂപ ബിനാമി ഇടപാടിലൂടെ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇഡിയുടെ അന്വേഷണം. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീൻ അടുത്ത ബന്ധം പുലർത്തിയിരുന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. പുതുപ്പള്ളി തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ ഇഡിയ്ക്ക് മുന്നിലേക്ക് പോകുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്ന ഭയമാണോ ഇഡിയ്ക്ക് മുന്നിലേക്ക് പോകുന്നതില്‍ നിന്നും മൊയ്തീനെ പിന്തിരിപ്പിക്കുന്നുതെന്നും സംശയമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...