Karipur airport: കരിപ്പൂർ വിമാനത്താവള റൺവേയുടെ സുരക്ഷ വർധിപ്പിക്കണം; എയർപോർട്ട് ഡയറക്ടർക് വീണ്ടും കത്തയച്ചു

Karipur airport runway: 160 മീറ്റർ വീതം നിലവിലെ റൺവേയുടെ രണ്ട് ഭാഗത്തുനിന്നും ആയി ഭൂമി എടുക്കണമെന്നാണ്  ആവശ്യം. 

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 10:23 PM IST
  • കരിപ്പൂരിൽ വിമാന അപകടം നടന്നത് പിന്നാലെയാണ് 14.5 ഏക്കർ ഭൂമി കൂടി ഏറ്റെടുത്തുകൊണ്ട് റൺവേയുടെ നീളം കൂട്ടണം എന്നുള്ള നിർദ്ദേശം മുന്നോട്ടുവെച്ചത്.
  • 2022 സെപ്റ്റംബറിലാണ് 14.5 ഏക്കർ ഭൂമി റൺവേക്കായി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് എയർപോർട്ട് അതോറിറ്റി കത്ത് അയച്ചിരിക്കുന്നത്.
Karipur airport: കരിപ്പൂർ വിമാനത്താവള റൺവേയുടെ സുരക്ഷ വർധിപ്പിക്കണം; എയർപോർട്ട് ഡയറക്ടർക് വീണ്ടും കത്തയച്ചു

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് കർശന നിർദേശം. എയർപോർട്ട് അതോറിറ്റി ഡയറക്ടർക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും കത്തയച്ചു. 160 മീറ്റർ വീതം നിലവിലെ റൺവേയുടെ രണ്ട് ഭാഗത്തുനിന്നും ആയി ഭൂമി എടുക്കണമെന്നാണ്  ആവശ്യം. 2022 സെപ്റ്റംബറിലാണ് 14.5 ഏക്കർ ഭൂമി റൺവേക്കായി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് എയർപോർട്ട് അതോറിറ്റി കത്ത് അയച്ചിരിക്കുന്നത്.

ALSO READ: തൃശ്ശൂരിൽ മദ്യപിച്ച് എത്തിയ പിതാവ് മകനെ വെട്ടിപരിക്കേല്പിച്ചു

ജൂലൈ 14 ആണ് അവസാനമായി കത്തയച്ചത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങിയിട്ടില്ല. സംസ്ഥാന സർക്കാർ ഭൂമി വിട്ടു നൽകിയില്ലെങ്കിൽ നീളം കുറയ്ക്കണം. അങ്ങനെ സംഭവിച്ചാൽ നിലവിലുള്ള പല വിമാനങ്ങളും ഇറങ്ങാതാകും എന്നാണ് കത്തിൽ ചൂണ്ടിക്കാണിക്കുന്നത്. കരിപ്പൂരിൽ വിമാന അപകടം നടന്നത് പിന്നാലെയാണ് 14.5 ഏക്കർ ഭൂമി കൂടി ഏറ്റെടുത്തുകൊണ്ട് റൺവേയുടെ നീളം കൂട്ടണം എന്നുള്ള നിർദ്ദേശം മുന്നോട്ടുവെച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News