Kannur VC re-appointment: കണ്ണൂർ വി.സി പുനർനിയമനം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ​ഗവർണ‍ർ

Governor on Kannur VC re-appointment: മുഖ്യമന്ത്രിയുടെ നേരിട്ടെത്തിയുള്ള വിശദീകരണത്തിന് താൻ കാത്തിരിക്കുകയാണെന്ന് ഗവർണർ.

Written by - Zee Malayalam News Desk | Last Updated : Nov 30, 2023, 01:10 PM IST
  • മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തി.
  • മുഖ്യമന്ത്രി ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ചട്ടുകമാക്കി.
  • കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഉടൻ ബന്ദൽ സംവിധാനം ഉണ്ടാകും.
Kannur VC re-appointment: കണ്ണൂർ വി.സി പുനർനിയമനം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ​ഗവർണ‍ർ

തിരുവനന്തപുരം: കണ്ണൂർ വി.സി നിയമനത്തിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രം​ഗത്ത്. മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തിയെന്നും അറ്റോർണി ജനറലിന്റെ നിയമോപദേശം  തെറ്റാണെന്ന് അറിയാമായിരുന്നുവെന്നും ​ഗവർണർ പറഞ്ഞു. 

ബില്ലുകളിൽ ഒപ്പ് വെയ്ക്കാൻ വൈകുന്നു എന്നു മാത്രമേ സർക്കർ കോടയിൽ പറഞ്ഞുള്ളൂ. എന്തുകൊണ്ട് വൈകുന്നു എന്ന് പറഞ്ഞില്ല. രണ്ട് വർഷം മുഖ്യമന്തി എത്തി വിശദീകരണം നൽകുന്നതിനായി കാത്തിരുന്നു. താൻ റബ്ബർ സ്റ്റാമ്പ് അല്ലെന്നും കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഉടൻ ബന്ദൽ സംവിധാനം ഉണ്ടാകുമെന്നും ഗവർണർ വ്യക്തമാക്കി. 

ALSO READ: പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ

ഉന്നത വിദ്യാഭ്യാസ മന്ത്രി ഉപയോഗിക്കപ്പെട്ടു എന്നേയുള്ളൂവെന്ന് ​ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ചട്ടുകമാക്കി. മുഖ്യമന്ത്രിയാണ് എല്ലാത്തിനും സമ്മർദ്ദം ചെലുത്തിയത്. അഡ്വക്കേറ്റ് ജനറലിനെയും ഒ എസ് ജി യെയും മുഖ്യമന്ത്രി രാജ്ഭവനിലേയ്ക്ക് അയച്ചിരുന്നു. ഇക്കാര്യങ്ങൾ നിയമ വിരുദ്ധമാണെന്ന് അന്നും താൻ പറഞ്ഞിരുന്നുവെന്ന് ​ഗവർണർ കൂട്ടിച്ചേർത്തു. 

പല ബില്ലുകളിലും രണ്ട് വർഷമായി താൻ സർക്കാരിന്റെ വിശദീകരണത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് ​ഗവർണർ പറഞ്ഞു. ഗവർണർ രാഷ്ട്രപതിക്ക് മാത്രം മറുപടി നൽകിയാൽ മതി. മുഖ്യമന്ത്രി നേരിട്ട് വന്ന ശേഷം തീരുമാനങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ തിരുത്താൻ താൻ തയ്യാറാണ്. 4 ബില്ലുകളാണ് മണി ബില്ലായിട്ടുള്ളത്. അവ സഭയിൽ വെയ്ക്കണമെങ്കിൽ ഗവർണറുടെ മുൻകൂർ അനുമതി വേണം. മുഖ്യമന്ത്രി നേരിട്ട് വിശദീകരിക്കാനാണ് താൻ കാത്തിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം കർമ്മ ഫലം വേട്ടയാടുമെന്ന് സർക്കാരിനെ ഓർമ്മിപ്പിക്കുകയും ചെയ്തു. 

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News