ആധുനിക കൃഷിരീതി പഠിക്കാൻ ഇസ്രയേലിലേക്ക് പോയ സംഘത്തിൽ നിന്ന് കാണാതായ ബിജു കുര്യൻ തിങ്കളാഴ്ച (ഫെബ്രുവരി 27) കേരളത്തിൽ തിരിച്ചെത്തും. കണ്ണൂർ ഇരിട്ടി സ്വദേശിയാണ് ബിജു കുര്യൻ. ഞായറാഴ്ച ടെൽ അവീവ് വിമാനത്താവളത്തിൽ നിന്ന് ബിജു കുര്യൻ കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. ഹിന്ദു ദിനപത്രത്തിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഫെബ്രുവരി 16ന് രാത്രി ഏഴുമണിയോടെയാണ് സംഘത്തിൽനിന്ന് ബിജു കുര്യനെ കാണാതായത്. ടെൽ അവീവിനടുത്തുള്ള ഹെർസ്ലിയ നഗരത്തിൽ നിന്നാണ് ബിജുവിനെ കാണാതായത്. ഇസ്രയേലിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതിനായാണ് ബിജു മുങ്ങിയതെന്നാണ് റിപ്പോർട്ട്. ജെറുസലേമിലും ബത്ലഹേമിലും ബിജു സന്ദർശനം നടത്തിയെന്നും റിപ്പോർട്ടുണ്ട്. ബെത്‌ലഹേമിൽ ഒരു ദിവസം ചെലവഴിച്ച ശേഷം തിരികെ സംഘത്തിനൊപ്പം ചേരാമെന്നാണ് കരുതിയിരുന്നതെങ്കിലും അപ്പോഴേക്കും കൃഷി പഠിക്കാനെത്തിയ പ്രതിനിധി സംഘം കേരളത്തിലേക്ക് മടങ്ങിയിരുന്നു.
Also Read: മാതളനാരങ്ങ തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ മരിച്ചു
താനുമായി ബന്ധപ്പെട്ട് നാട്ടിൽ നടക്കുന്ന വിവാദങ്ങളിൽ ബിജു ഖേദം പ്രകടിപ്പിച്ചി. സര്‍ക്കാരിനുണ്ടായ നാണക്കേടിൽ കൃഷിമന്ത്രി പി പ്രസാദ് ഉൾപ്പെടെയുള്ളവരോട് ബിജു മാപ്പ് ചോദിച്ചതായി ബിജുവുമായി ബന്ധമുള്ളവര്‍ അറിയിച്ചെന്ന് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
ഹോട്ടലിലേക്കു പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു കുര്യൻ വാഹനത്തിൽ കയറിയില്ല. തുടർന്ന് അപ്രത്യക്ഷനാകുകയായിരുന്നു. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന സ്ഥലത്തേക്ക് പോകാനായി എല്ലാവരും ബസിന്റെ അടുത്തേക്ക് എത്തിയപ്പോഴാണ് ബിജുവിനെ കാണാതായത്. ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകുമാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...