മരംമുറി വിവാദം; കാനം രാജേന്ദ്രൻ റവന്യൂമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു

വിവാദത്തിൽ പ്രതികരണം തേടിയപ്പോൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. സർക്കാർ നിലപാട് വ്യക്തമാക്കുമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം

Written by - Zee Malayalam News Desk | Last Updated : Jun 14, 2021, 05:08 PM IST
  • സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ റവന്യൂമന്ത്രി കെ രാജനുമായി കൂടിക്കാഴ്ച നടത്തുന്നു
  • മുൻ റവന്യൂമന്ത്രി ഇ. ചന്ദ്രശഖരനും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്
  • മരംമുറി വിവാദത്തിൽ സിപിഐ നേതൃത്വം മൗനം തുടരുകയാണ്
  • വിവാദത്തിൽ പ്രതികരണം തേടിയപ്പോൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു
മരംമുറി വിവാദം; കാനം രാജേന്ദ്രൻ റവന്യൂമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു

തിരുവനന്തപുരം: മരംമുറി വിവാദത്തിൽ (Tree felling case) സിപിഐ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ റവന്യൂമന്ത്രി കെ രാജനുമായി കൂടിക്കാഴ്ച നടത്തുന്നു. മുൻ റവന്യൂമന്ത്രി ഇ. ചന്ദ്രശഖരനും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, മരംമുറി വിവാദത്തിൽ സിപിഐ നേതൃത്വം മൗനം തുടരുകയാണ്. വിവാദത്തിൽ പ്രതികരണം തേടിയപ്പോൾ സിപിഐ സംസ്ഥാന സെക്രട്ടറി (CPI State secretary) കാനം രാജേന്ദ്രൻ മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

സർക്കാർ നിലപാട് വ്യക്തമാക്കുമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. എന്നാൽ സിപിഐ ഭരിച്ച വകുപ്പുകളായ വനം വകുപ്പും റവന്യൂവകുപ്പുമാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്. അതേസമയം, വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കിയത് മുൻ വനം-റവന്യൂമന്ത്രിമാർ കൂടിയാലോചിച്ച് തന്നെയാണെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇതും സിപിഐയെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിർണായക ​​ഘടകങ്ങളാണ്.

ALSO READ: Forest robbery case: മുട്ടിൽ മരംമുറിക്കേസ്​ അന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു

കർഷകരെ സഹായിക്കാനായി ഇറക്കിയ ഉത്തരവ് ദുരുപയോ​ഗം ചെയ്യപ്പെട്ടുവെന്നാണ് മരംമുറി വിവാദത്തെ ന്യായീകരിച്ച് റവന്യൂമന്ത്രി (Revenue minister) കെ രാജൻ വീണ്ടും വ്യക്തമാക്കുന്നത്. സർവ്വകക്ഷി യോ​ഗത്തിന്റെ തീരുമാനപ്രകാരമാണ് ഉത്തരവിറക്കിയതെന്നും കെ രാജൻ വ്യക്തമാക്കി. 

കർഷകരെ സംരക്ഷിക്കണമെന്നും തെറ്റായ നടപടിക്ക് കൂട്ടുനിന്ന ഉദ്യോ​ഗസ്ഥരെ ശിക്ഷിക്കണമെന്നുമാണ് സർക്കാരിന്റെ ഉദ്ദേശമെന്ന് വനം വകുപ്പ് മന്ത്രി (Forest minister) എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. നഷ്ടമായ മുഴുവൻ തടിയും കണ്ടെടുത്ത് സർക്കാരിലേക്ക് മുതൽക്കൂട്ടും. അന്വേഷണം എത്രയും വേ​ഗം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, തൃശൂർ ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് മുറിച്ച് കടത്തിയ മരങ്ങൾ പാലക്കാട്ടെ വിവിധ മില്ലുകളിൽ കണ്ടെത്തി. ഒരു കോടിയിലധികം രൂപ വിലവരുന്ന മരങ്ങളാണ് കണ്ടെത്തിയത്.

ALSO READ: Forest robbery case: മുട്ടിൽ മരംമുറിക്കേസ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തിന്

വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡിന്റെ പരിശോധനയിലാണ് മരത്തടികൾ കണ്ടെത്തിയത്. തൃത്താല, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് തേക്കും ഈട്ടിയും അടക്കമുള്ള മരത്തടികളാണ് കണ്ടെത്തിയത്. ഫർണീച്ചർ നിർമാണത്തിനായി സൂക്ഷിച്ചിരുന്ന തടികളും പിടികൂടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News