കടയ്ക്കാവൂർ സംഭവം: കേസിൽ പ്രതിയായ അമ്മ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിക്കും

യുവതിയുടെ കുടംബമാണ് ജാമ്യപക്ഷേ നൽകുന്നത്. നേരത്തെ തിരുവനന്തപുരം പോക്സോ കോടതി യുവതിക്ക് ജാമ്യം നിഷേധിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 13, 2021, 09:42 AM IST
  • യുവതിയുടെ കുടംബമാണ് ജാമ്യപക്ഷേ നൽകുന്നത്
  • നേരത്തെ തിരുവനന്തപുരം പോക്സോ കോടതി യുവതിക്ക് ജാമ്യം നിഷേധിച്ചിരുന്നു
  • ഐജി കേസ് ഡയറി പരിശോധിക്കാൻ വിളിപ്പിച്ചിരുന്നു
  • ഐജി കടയ്ക്കാവൂർ എസ്ഐ വിളിച്ച് വരുത്തി ചോദ്യം ചെയ്തു
കടയ്ക്കാവൂർ സംഭവം: കേസിൽ പ്രതിയായ അമ്മ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: കടയ്ക്കാവൂരിൽ 13 വയസ്സുകാരനായ മകനെ പീഡിപ്പിച്ചു എന്ന കേസിൽ അറസ്റ്റലായി കുട്ടിയുടെ അമ്മ ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപക്ഷേ ഇന്ന് സമർപ്പിക്കും. യുവതിയുടെ കുടംബമാണ് ജാമ്യപക്ഷേ നൽകുന്നത്. നേരത്തെ തിരുവനന്തപുരം പോക്സോ കോടതി യുവതിക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഇതെ തുടർന്നാണ് പ്രതിഭാ​ഗം മേൽകോടതിയെ സമീപിക്കുന്നത്.

അന്വേഷണങ്ങളിൽ കടയ്ക്കാവൂർ പൊലീസിനുണ്ടായ വീഴ്ചകളും ഇളയ കുട്ടിയുടെ വെളിപ്പെടുത്തലിന് ശേഷം സംസ്ഥാന പൊലീസ് മേധാവി (DGP) കേസിൽ ഐജി തലത്തിലുള്ള സംഘത്തെ നിയോ​ഗിച്ചിരുന്നു. ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം കൂടുതൽ പരിശോധനകൾക്ക് ശേഷമെ റിപ്പോർട്ടുകൾ സമർപ്പിക്കൂ. ഇരയായ കുട്ടിയുടെ മാനസിക നില പരിശോധിക്കുന്നതിനായി വിദ​ഗ്ധ മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ട് കത്ത് നൽകിട്ടുണ്ട്. അന്വേഷണത്തിന്റെ പ്രാരംഭം എന്ന പോലെ ഐജി കേസ് ഡയറി പരിശോധിക്കാൻ വിളിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കടയ്ക്കാവൂർ എസ്ഐ വിളിച്ച് വരുത്തി ചോദ്യം ചെയ്തു. 

ALSO READ: കടയ്ക്കാവൂരിൽ 13 വയസ്സുകാരനെ പീഡിപ്പിച്ച സംഭവം: അമ്മയ്ക്ക് ജാമ്യം നിഷേധിച്ചു

കൗൺസിലിങ് റിപ്പോർട്ടിൽ കുട്ടി പീഡനത്തിനിരയായിയെന്ന് വ്യക്തമാണെന്നും ഇവയെല്ലാം കുട്ടി മജിസ്ട്രേറ്റിന് മുമ്പിലും അറിയിച്ചിട്ടുണ്ടെന്ന് കേസ് ഡയറിയിൽ പറയുന്നു എന്ന് പറഞ്ഞാണ് കീഴ് കോടതി (Thiruvananthapuram POCSO Court) യുവതിക്ക് ജാമ്യം നിഷേധിച്ചത്.

ALSO READ: കടയ്ക്കാവൂരിൽ കുട്ടിയെ വീണ്ടും കൗൺസലിങ് ചെയ്യും, ഐജിയുടെ നേതൃത്വത്തിൽ ഇന്ന് അന്വേഷണം തുടങ്ങും

പിതാവ് കേസിൽ പണം ഉപയോ​ഗിച്ച് സ്വാധീനം ചെലുത്തിയാണ് അമ്മയെ പ്രതിയാക്കിയതെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. മറ്റൊരു  സ്ത്രീയുമായി ഒരുമിച്ചു ജീവിച്ചതിന് കുടുംബ കോടതിയെ (Family Court) സമീപിച്ചതിനുള്ള വൈരാഗ്യമാണ് പിതാവ് കുട്ടികളുടെ അമ്മയ്ക്കെതിരെ കേസ് നൽകിയതെന്ന് യുവതിയുടെ കുടംബം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News