K Sudhakaran: രാജിയോ? കെപിസിസി പ്രസിഡൻറ് സ്ഥാനത്ത് നിന്ന് മാറാമെന്ന് കെ സുധാകരൻ

ഇതിനെ പറ്റി ചർച്ച ചെയ്യുന്നുണ്ടെന്നും പാർട്ടിക്ക് ഹാനീകരമായി ഒന്നും ചെയ്യില്ലെന്നും സുധാകരൻ വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 10:51 AM IST
  • ഇതിനെ പറ്റി ചർച്ച ചെയ്യുന്നുണ്ടെന്നും പാർട്ടിക്ക് ഹാനീകരമായി ഒന്നും ചെയ്യില്ലെന്നും സുധാകരൻ വ്യക്തമാക്കി
  • കേസിൽ കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുകയാണ് ക്രൈംബ്രാഞ്ച്
  • മോന്‍സനെ സുധാകരന്‍ കാണാന്‍ എത്തിയ ഘട്ടത്തിലെല്ലാം എബിനും ഒപ്പമുണ്ടായിരുന്നു
K Sudhakaran: രാജിയോ? കെപിസിസി പ്രസിഡൻറ് സ്ഥാനത്ത് നിന്ന് മാറാമെന്ന് കെ സുധാകരൻ

കൊച്ചി: ആവശ്യമെങ്കിൽ കെപിസിസി പ്രസിഡൻറ് സ്ഥാനത്ത് നിന്നും മാറാമെന്ന് കെ സുധാകരൻ. കഴിഞ്ഞ ദിവസമുണ്ടായ അറസ്റ്റിൻറെ പശ്ചാത്തലത്തിലാണ് സുധാകരൻറെ പ്രതികരണം. അന്വേഷണത്തെ തനിക്ക് ഭയമില്ല. നിരപരാധിയെന്ന് ബോധ്യമുണ്ട്. മാറി നിൽക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനെ പറ്റി ചർച്ച ചെയ്യുന്നുണ്ടെന്നും പാർട്ടിക്ക് ഹാനീകരമായി ഒന്നും ചെയ്യില്ലെന്നും സുധാകരൻ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ആറ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.അതേസമയം കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ ജാമ്യത്തിൽ വിട്ടു.

ALSO READ:K Sudhakaran: പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരൻ അറസ്റ്റിൽ

അതേസമയം കേസിൽ കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുകയാണ് ക്രൈംബ്രാഞ്ച്.കെ സുധാകരന്‍റെ അനുയായി എറണാകുളത്തെ കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാമിനെ അടുത്ത ദിവസം ചോദ്യം ചെയ്യും. മോന്‍സനെ സുധാകരന്‍ കാണാന്‍ എത്തിയ ഘട്ടത്തിലെല്ലാം എബിനും ഒപ്പമുണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് വിവരമുണ്ടെന്ന് മനോരമ ഒാൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ എബിനുമായി മോന്‍സന്‍ നടത്തിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് സൂചന നൽകുന്നുണ്ട്. പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ച എബിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും ഫോണ്‍ രേഖകളടക്കമുള്ള തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News