K Sudhakaran Cpm: സി.പി.ഐക്ക് കെ.സുധാകരൻറെ നന്ദി, രാമനാട്ടുകര ക്വട്ടേഷൻ സംഘം സിപിഎമ്മിനെ ഉപയോഗിക്കുന്നു എന്നും സുധാകരൻ

ജനാധിപത്യപരമായ ഒരു നാട് സൃഷ്ടിക്കാൻ സിപിഐ തങ്ങളോടൊപ്പം ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 9, 2021, 08:44 PM IST
  • കണ്ണൂ‍രിലെ സിപിഎം പാ‍ർട്ടി ഗ്രാമങ്ങൾക്കെതിരെയും വിമർശനമുയർന്നു.
  • ജനാധിപത്യപരമായ ഒരു നാട് സൃഷ്ടിക്കാൻ സിപിഐ തങ്ങളോടൊപ്പം ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്
  • സിപിഐക്ക് വൈകി വന്ന ബുദ്ധിയാണ് ഇതെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
K Sudhakaran Cpm: സി.പി.ഐക്ക് കെ.സുധാകരൻറെ നന്ദി, രാമനാട്ടുകര ക്വട്ടേഷൻ സംഘം സിപിഎമ്മിനെ ഉപയോഗിക്കുന്നു എന്നും സുധാകരൻ

Kannur: സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളിൽ സിപിഎമ്മിനെ കടന്നാക്രമിച്ച സിപിഐയ്ക്ക് നന്ദി പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തുറന്ന് പറയാൻ കാണിച്ച മനസിന് നന്ദി എന്നാണ് സുധാകരൻ അഭിപ്രായപ്പെട്ടത്. സിപിഐക്ക് വൈകി വന്ന ബുദ്ധിയാണ് ഇതെന്നും അദ്ദേഹം കണ്ണൂരിൽ  പറഞ്ഞു.

ജനാധിപത്യപരമായ ഒരു നാട് സൃഷ്ടിക്കാൻ സിപിഐ തങ്ങളോടൊപ്പം ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. തോളിൽ കൈവച്ചു നടക്കുന്നവരെ കുറിച്ച് നേരത്തെ കോൺഗ്രസ് മനസിലാക്കിയതാണ്. സ്വർണ കടത്ത് അന്വേഷണം നേരെ ചൊവ്വല്ല പോകുന്നത് എന്നും കെ സുധാകരൻ പറഞ്ഞു.

ALSO READ: KPCC President : കെ സുധാകരൻ കെപിസിസി അധ്യക്ഷനായി ചുമലതലയേറ്റു

രാമനാട്ടുകര ക്വട്ടേഷൻ സംഘം സിപിഎമ്മിനെ ഉപയോഗിക്കുന്നു എന്നാണ് സിപിഐ മുഖപത്രമായ ജനയു​ഗത്തിൽ ലേഖനത്തിലൂടെ പാർട്ടി അഭിപ്രായപ്പെട്ടത്. ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റ് ആകില്ല. തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചർച്ച ചെയ്യണമെന്നും എഡിറ്റ് പേജിൽ സിപിഐ കണ്ണൂർ ജില്ലാസെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ എഡിറ്റ് പേജിൽ എഴുതിയ ലേഖനത്തിൽ രൂക്ഷവിമർശനമുയർത്തി. 

ALSO READ:K Sudhakaran കെപിസിസി പ്രസിഡന്റ്, കെ സുധാകരന് അഭിന്ദനവുമായി വിവിധ കോൺഗ്രസ് കേന്ദ്രങ്ങൾ, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

കണ്ണൂ‍രിലെ സിപിഎം പാ‍ർട്ടി ഗ്രാമങ്ങൾക്കെതിരെയും വിമർശനമുയർന്നു. ജനാധിപത്യ വിരുദ്ധതയുടെ ശ്രമങ്ങൾ ഗ്രാമങ്ങളിൽ ആണ് തുടങ്ങുന്നതെന്ന് പി സന്തോഷ് കുമാർ  അഭിപ്രായപ്പെട്ടിരുന്നു. പാർട്ടി ഗ്രാമങ്ങൾ സൃഷ്ടിക്കുന്നത് അപലപിക്കേണ്ടതാണ്. പാർട്ടിയെ മറയാക്കി ചിലർ അനാശാസ്യകരമായ പ്രവർത്തികളിൽ ഏ‌ർപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

.

Trending News