K-Rail Protest : സിൽവർലൈൻ കല്ലിടലിനെതിരെ ഇന്നും വ്യാപക പ്രതിഷേധം; കോട്ടയം കളക്ടറേറ്റിൽ സർവ്വെക്കല്ല് നാട്ടി യൂത്ത് കോൺഗ്രസ്

പോലീസ് വലയം ഭേദിച്ച് മതിൽ ചാടിക്കടന്ന പ്രവർത്തകർ കളക്ടറേറ്റിനുള്ളിൽ പ്രതീകാത്മകമായി സർവ്വെക്കല്ലുകൾ സ്ഥാപിച്ചു. 

Written by - Zee Malayalam News Desk | Last Updated : Mar 22, 2022, 04:04 PM IST
  • കോട്ടയത്ത് നട്ടാശേരിയിൽ കല്ലിടാനെത്തിയ ഉദ്യാഗസ്ഥരെ ഇന്നും പ്രതിഷേധക്കാർ തടഞ്ഞു. നാട്ടുകാരും പോലീസും തമ്മിൽ പല തവണ വൈക്കേറ്റമുണ്ടായി.
  • നഗരസഭ കൗൺസിലർമാരെയും പോലീസ് തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് കല്ലിടൽ നിർത്തിവച്ചു.
  • കോട്ടയം കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു.
  • പോലീസ് വലയം ഭേദിച്ച് മതിൽ ചാടിക്കടന്ന പ്രവർത്തകർ കളക്ടറേറ്റിനുള്ളിൽ പ്രതീകാത്മകമായി സർവ്വെക്കല്ലുകൾ സ്ഥാപിച്ചു.
K-Rail Protest : സിൽവർലൈൻ കല്ലിടലിനെതിരെ ഇന്നും വ്യാപക പ്രതിഷേധം; കോട്ടയം കളക്ടറേറ്റിൽ സർവ്വെക്കല്ല് നാട്ടി യൂത്ത് കോൺഗ്രസ്

കോട്ടയം : സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. കോട്ടയത്ത് നട്ടാശേരിയിൽ കല്ലിടാനെത്തിയ ഉദ്യാഗസ്ഥരെ ഇന്നും പ്രതിഷേധക്കാർ തടഞ്ഞു. നാട്ടുകാരും പോലീസും തമ്മിൽ പല തവണ വൈക്കേറ്റമുണ്ടായി. നഗരസഭ കൗൺസിലർമാരെയും പോലീസ് തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് കല്ലിടൽ നിർത്തിവച്ചു. 

കോട്ടയം കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. പോലീസ് വലയം ഭേദിച്ച് മതിൽ ചാടിക്കടന്ന പ്രവർത്തകർ കളക്ടറേറ്റിനുള്ളിൽ പ്രതീകാത്മകമായി സർവ്വെക്കല്ലുകൾ സ്ഥാപിച്ചു. പ്രവർത്തകർക്ക് നേരെ പോലീസ് പലതവണ ലാത്തി വീശി. ലാത്തിച്ചാർജ്ജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. 

ALSO READ : കെ റെയിൽ സർവ്വെ: അതിരടയാളക്കല്ലുകൾ നിർബന്ധമോ? ഉത്തരമില്ലാതെ സർക്കാർ, സാമൂഹികാഘാത പഠനത്തിന് കല്ല് സ്ഥാപിക്കേണ്ടെന്ന് കേന്ദ്രനിയമം

പത്തനംതിട്ട കളക്ടറേറ്റിനുള്ളിലും യൂത്ത് കോൺഗ്രസ്  പ്രവർത്തകർ സർവ്വെകല്ലുകൾ സ്ഥാപിച്ചു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മലപ്പുറം തിരുനാവായിലും കല്ലിടാനെത്തിയ ഉദ്യാഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞു. വൻ പോലീസ്  സന്നാഹത്തോടെയാണ് ഉദ്യാഗസ്ഥർ സർവ്വെ നടപടികൾക്കായി എത്തിയത്. പ്രതിഷേധത്തെ തുടർന്ന് കോട്ടയത്തും ചോറ്റാനിക്കരയിലും കല്ലിടൽ തൽക്കാലം ഉപേക്ഷിച്ചു. 

അതേസമയം പ്രതിഷേധക്കാരെ വെല്ലുവിളിച്ച് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് എത്തി. പ്രതിഷേധങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും കേരളത്തിൽ സർവ്വെക്കല്ലുകൾ തീർന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വരുമെന്നും കോടിയേരി പറഞ്ഞു. പ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് മുൻ മന്ത്രി എ..കെ ബാലനും വ്യക്തമാക്കി. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് പ്രതിപക്ഷം പിൻതുടരുന്നതെന്നും എ.കെ ബാലൻ വിമർശിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News