തിരുവനന്തപുരം: ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ പൊലീസ് നടപടി നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സമാധാനപരമായി കെ-റെയിലിനുള്ള അതിരളയാട കല്ലിടുകളിടുമെന്ന സഭയിൽ നൽകിയ ഉറപ്പ് സർക്കാർ ലംഘിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് രാഷ്ട്രീയ അന്ധതമൂലമെന്നും സതീശൻ പറഞ്ഞു. പ്രകോപനത്തിന് ശ്രമിക്കുന്നത് പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
സമാധാനപരമായി കെ- റെയിലിനുള്ള അതിരടയാള കല്ലുകൾ ഇടുമെന്ന് ഉറപ്പ് സർക്കാർ ലംഘിച്ചെന്ന് പ്രതിപക്ഷം. ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സമരക്കാർക്ക് നേരെ പോലീസ് അതിക്രമമാണ് നടന്നത്. സിൽവർ ലൈൻ ചർച്ചാവേളയിൽ മുഖ്യമന്ത്രി സഭയ്ക്ക് നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും സതീശൻ.
പൊലീസിന്റെ നരനായാട്ടണ് മാടപ്പള്ളിയിൽ നടന്നത്. സമരക്കാരെ ബലംപ്രയോഗിച്ച് പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും സതീശൻ.
സമരത്തെ ചോരയിൽ മുക്കി കൊല്ലാനുള്ള സർക്കാർ ശ്രമത്തെ സർവ്വശക്തിയും ഉപയോഗിച്ച് ചെറുത്തു തോൽപ്പിക്കുമെന്നും സഭയിൽ പ്രതിപക്ഷനേതാവ് പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പ് ലംഘിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ALSO READ : Rajya Sabha Election: രാഹുലിനെ കണ്ട് സീറ്റ് ഉറപ്പിച്ച് ലിജു, ലിജുവിനെതിരെ സോണിയാ ഗാന്ധിക്ക് ഇ-മെയിൽ പ്രവാഹം
എന്നാൽ, കെ-റെയിലുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും സമാധാനപരമായിട്ടാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ പ്രതിഷേധം സൃഷ്ടിക്കാൻ എങ്ങനെയൊക്കെ പ്രകോപനമുണ്ടാക്കാൻ കഴിയുമെന്ന് പ്രതിപക്ഷം ശ്രമിക്കുകയാണെന്നും സഭയിൽ മുഖ്യമന്ത്രി.
മാടപ്പള്ളിയിൽ തഹസിൽദാറെ ഉൾപ്പെടെ തടഞ്ഞു വെച്ച് കൊണ്ട് പൊലീസുകാർക്ക് നേരെയുള്ള അതിക്രമമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കെ - റെയിലിൻ്റെ സർവ്വേ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.