കെ റെയിൽ സർവ്വെ: അതിരടയാളക്കല്ലുകൾ നിർബന്ധമോ? ഉത്തരമില്ലാതെ സർക്കാർ, സാമൂഹികാഘാത പഠനത്തിന് കല്ല് സ്ഥാപിക്കേണ്ടെന്ന് കേന്ദ്രനിയമം

സാമൂഹികാഘാത പഠനത്തിനായി അതിരടയാളകല്ലുകൾ സ്ഥാപിക്കണമെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ല. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കുന്ന ഘട്ടത്തിൽ മാത്രമാണ് സർവ്വെ കല്ലുകൾ സ്ഥാപിക്കേണ്ടത്. 

Written by - എസ് രഞ്ജിത് | Edited by - Zee Malayalam News Desk | Last Updated : Mar 22, 2022, 01:27 PM IST
  • സാമൂഹികാഘാത പഠനത്തിനായി അതിരടയാളകല്ലുകൾ സ്ഥാപിക്കണമെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ല
  • എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കുന്ന ഘട്ടത്തിൽ മാത്രമാണ് സർവ്വെ കല്ലുകൾ സ്ഥാപിക്കേണ്ടത്
  • പദ്ധതിയുടെ നടത്തിപ്പുകാരായ കെ റെയിൽ എംഡിയും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറുകയാണ്
കെ റെയിൽ സർവ്വെ: അതിരടയാളക്കല്ലുകൾ നിർബന്ധമോ? ഉത്തരമില്ലാതെ സർക്കാർ, സാമൂഹികാഘാത പഠനത്തിന് കല്ല് സ്ഥാപിക്കേണ്ടെന്ന് കേന്ദ്രനിയമം

തിരുവനന്തപുരം: ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 2013 ൽ കേന്ദ്ര സർക്കാർ പാസ്സാക്കിയ നിയമത്തിന്റെ നാലാം വകുപ്പ് പ്രകാരമാണ് കെ റെയിൽ പദ്ധതിക്കായി സാമൂഹിക ആഘാത പഠനം നടത്തുന്നത്. ഭൂമി വിട്ടുകൊടുക്കുന്നവരുടെ വിശാല അവകാശങ്ങളെക്കുറിച്ച് നിയമത്തിൽ പറയുന്നുണ്ട്. സാമൂഹികാഘാത പഠനം, പബ്ലിക് ഹിയറിംഗ്, വിദഗ്ധ സമിതിയുടെ വിലയിരുത്തൽ, ഭൂമി ഏറ്റെടുക്കൽ  തുടങ്ങി പദ്ധതിയുടെ ഓരോ ഘട്ടത്തിലും സ്വീകരിക്കേണ്ട നടപടികളെക്കിറിച്ചും നിയമത്തിൽ വിശദീകരിക്കുന്നുണ്ട്. 

എന്നാൽ സാമൂഹികാഘാത പഠനത്തിനായി അതിരടയാളകല്ലുകൾ സ്ഥാപിക്കണമെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ല. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കുന്ന ഘട്ടത്തിൽ മാത്രമാണ് സർവ്വെ കല്ലുകൾ സ്ഥാപിക്കേണ്ടത്. അതിന് മുമ്പ് കല്ലുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ലെന്ന് സർവ്വെ നടത്തുന്ന ഏജൻസികളും വ്യക്തമാക്കുന്നു. സർവ്വെ നമ്പറും മാപ്പും അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് നിലവിൽ സാമൂഹികാഘാത പഠനം നടത്തുന്നത്. സാമൂഹികാഘാത പഠനത്തിന് മുമ്പ് വാർഡ് തലങ്ങളിൽ പദ്ധതി രേഖ വച്ച് ചർച്ച നടത്തേണ്ടതുണ്ട്. സാമൂഹികാഘാത പഠനത്തിനായി എത്തുന്ന വിവരം വീട്ടുകാരെ മുൻകൂട്ടി അറിയിക്കുകയും വേണം.

Read Also: കെ റെയിലിൽ സർക്കാരും പ്രതിപക്ഷവും നേർക്കുനേർ; അതിരടയാളക്കല്ലുകൾ പിഴുതെറിയുമെന്ന നിലപാടിലുറച്ച് പ്രതിപക്ഷം, നേരിടാനുറച്ച് സർക്കാർ

സാമൂഹികാഘാത പഠനത്തിനായി കല്ല് സ്ഥാപിക്കണമെന്ന് കേന്ദ്ര നിയമത്തിൽ പോലും പറയാത്ത സാഹചര്യത്തിൽ എന്തിന്  അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ സർക്കാരിന് ഇത് വരെ കഴിഞ്ഞിട്ടില്ല. പദ്ധതിയുടെ നടത്തിപ്പുകാരായ കെ റെയിൽ എംഡിയും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറുകയാണ്. സർവ്വെയുടെ ഭാഗമായി അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്നതിന് എതിരെയാണ് ജനങ്ങൾക്കിടയിൽ ഏറ്റവുമധികം പ്രതിഷേധം ഉയരുന്നത്. കല്ലുകൾ സ്ഥാപിച്ച് കഴിഞ്ഞാൽ  ആ വസ്തു വിൽക്കുന്നതിനും വായ്പ ലഭ്യമാകുന്നതിനുമൊക്കെ നിലവിൽ തടസങ്ങൾ ഉണ്ട്. അതാണ് ജനങ്ങളുടെ പ്രധാന ആശങ്കയും. 

പദ്ധതിക്ക് ഇതുവരെ കേന്ദ്രസർക്കാരിന്റെയും റെയിൽവോ ബോർഡിന്റെയും അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിക്കുമെന്ന കാര്യത്തിൽ ഒരു ഉറപ്പും അതുവരെ കേന്ദ്രം നൽകിയിട്ടുമില്ല. ഈ സാഹചര്യത്തിൽ ജനങ്ങളെ വെല്ലുവിളിച്ച് കല്ലിടൽ നടപടിയുമായി സർക്കാർ എന്തിന് മുന്നോട്ട് പോകുന്നു എന്നതാണ് പ്രസക്തമായ ചോദ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News