'അടിച്ചാൽ തിരിച്ചടിക്കും'; സിപിഎമ്മിനെതിരെ വെല്ലുവിളിയുമായി കെ മുരളീധരൻ

കോൺ​ഗ്രസിന്റെ ഓഫീസുകൾ ആക്രമിച്ചാൽ കേരളം കലാപ ഭൂമിയാകുമെന്ന് പിണറായി ഓർക്കണമെന്ന് കെ മുരളീധരൻ വെല്ലുവിളിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 16, 2022, 10:11 AM IST
  • നിങ്ങടെ പൊലീസിന് നിങ്ങളെ രക്ഷിക്കാൻ കഴിഞ്ഞില്ല
  • കൊലപാതകത്തെ കോൺഗ്രസ് പാർട്ടി അപലപിച്ചിട്ടുണ്ട്
  • കേരളത്തിലെ മുഴുവൻ കോൺഗ്രസ് ഓഫീസുകളും അടിച്ചുതകർക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ തിരിച്ചടിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു
'അടിച്ചാൽ തിരിച്ചടിക്കും'; സിപിഎമ്മിനെതിരെ വെല്ലുവിളിയുമായി കെ മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്ന് കെ മുരളീധരൻ. വലത്തേ കരണത്ത് അടിച്ചാൽ തിരിച്ചടിക്കുന്നത് ഗാന്ധിസത്തിന് എതിരല്ല. കോൺ​ഗ്രസിന്റെ ഓഫീസുകൾ ആക്രമിച്ചാൽ കേരളം കലാപ ഭൂമിയാകുമെന്ന് പിണറായി ഓർക്കണമെന്ന് കെ മുരളീധരൻ വെല്ലുവിളിച്ചു. ക്രമസമാധാന പ്രശ്നം ഉന്നയിച്ച് കേന്ദ്രത്തിന് കേരളത്തിൽ ഇടപെടാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.

നിങ്ങടെ പൊലീസിന് നിങ്ങളെ രക്ഷിക്കാൻ കഴിഞ്ഞില്ല. കൊലപാതകത്തെ കോൺഗ്രസ് പാർട്ടി അപലപിച്ചിട്ടുണ്ട്. കത്തിയെടുക്കൽ കോൺഗ്രസ് സംസ്ക്കാരമല്ല. സംഭവം ഉണ്ടായപ്പോൾ അതിൻറെ പേരിൽ കേരളത്തിലെ മുഴുവൻ കോൺഗ്രസ് ഓഫീസുകളും അടിച്ചുതകർക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ ഞങ്ങൾ തിരിച്ചടിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു.

അങ്ങനെ തിരിച്ചടിക്കുമ്പോൾ കേരളം കലാപഭൂമിയാകും. കേരളത്തിൽ ഇടപെടാനായി കേന്ദ്രം നോക്കിയിരിക്കുകയാണ്. സംഘർഷത്തിൻറെ പേരിൽ കേന്ദ്രം ഇടപെടുന്ന സാഹചര്യം കേരളത്തിലുണ്ടാവരുതെന്നാണ് ആ​ഗ്രഹം. പക്ഷേ ഞങ്ങളുടെ ഓഫീസ് തകർത്താൽ കയ്യും കെട്ടി നോക്കിയിരിക്കാനാവില്ല. ​ഗാന്ധിയൻ സിദ്ധാത്തിൽ നിന്ന് ‍ഞങ്ങൾ മാറിയിട്ടില്ല. ഇടത്തേ കവിളത്ത് അടിച്ചാൽ വലത്തേ കവിളും കാണിച്ച് കൊടുക്കണമെന്നാണ് ​ഗാന്ധി പറഞ്ഞത്. എന്നാൽ വലത്തേ കവിളിൽ അടിച്ചാൽ എന്ത് ചെയ്യണമെന്ന് ​ഗാന്ധിജി പറഞ്ഞിട്ടില്ല. വലത്തേ ചെവിടത്ത് അടിച്ചാൽ അടിച്ചവൻറെ കരണക്കുറ്റി അടിച്ചുപൊളിക്കുമെന്നായിരുന്നു കെ മുരളീധരന്റെ വെല്ലുവിളി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News