Thiruvananthapuram: മുഖ്യമന്ത്രി പിണറായി വിജയന്‍റെ (Pinarayi Vijayan) നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയിലെ മന്ത്രിമാരുടെ അന്തിമ പട്ടിക പുറത്തുവന്നിരിയ്ക്കുകയാണ്...
പട്ടികയില്‍ പുതുമുഖങ്ങള്‍ നിറഞ്ഞതും മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ (K K Shailaja) പട്ടികയില്‍ ഇടം നേടാത്തതും ഏവരെയും അമ്പരപ്പിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ സര്‍ക്കാറില്‍ ആരോഗ്യ വകുപ്പ് വളര പ്രാഗത്ഭ്യത്തോടെ കൈകാര്യം ചെയ്ത് ആഗോളശ്രദ്ധ നേടുകയും ഒപ്പം റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍.
എന്നാല്‍, ടീച്ചറിനെ മന്തിസഭയില്‍നിന്നും ഒഴിവാക്കിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിരിയ്ക്കുകയാണ്.
ശൈലജ ടീച്ചറെ മന്തിസഭയില്‍നിന്നും ഒഴിവാക്കിയത് സങ്കടകരമായ കാര്യമെന്നാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ അഭിപ്രായപ്പെട്ടത്. പാര്‍ട്ടി ആദര്‍ശങ്ങള്‍ മറികടന്ന്, ശൈലജ ടീച്ചറുടെ പ്രവര്‍ത്തന മികവിനെ പലതവണ പ്രശംസിച്ച വ്യക്തിയാണ് കോണ്‍ഗ്രസ് നേതാവ് തരൂര്‍.
''ശൈലജ ടീച്ചര്‍ മന്ത്രിസഭയിലില്ലാത്തത് സങ്കടകരമായ കാര്യമാണ്. അവരുടെ കഴിവിനും കാര്യക്ഷമതക്കും അപ്പുറം കോവിഡ് പ്രതിസന്ധി കാലത്ത് അവര്‍ സഹായിക്കാനും പ്രതികരിക്കാനും എപ്പോഴും പ്രാപ്യമാക്കാനും ഉണ്ടായിരുന്നു. അവരുെട അഭാവം ശൂന്യതയുണ്ടാക്കും'' തരൂര്‍ ട്വീറ്റിലൂടെ പ്രതികരിച്ചു.
Sorry to see @shailajateacher leave the Kerala cabinet. Aside from her reputed competence & efficiency, I always found her helpful, responsive & accessible as Health Minister, esp during the #Covid crisis. She will be missed.
— Shashi Tharoor (@ShashiTharoor) May 18, 2021
അതേസമയം, നിരവധി പേരാണ് LDFന്‍റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിയ്ക്കുന്നത്. ഈ കോവിഡ് വ്യാപന കാലത്ത് ശൈലജ ടീച്ചറിന്‍റെ 5 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഏറെ ഗുണം ചെയ്യുമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയവര്‍ ഏറെ.
Also Read: Breaking: KK Shailaja രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകില്ല
മുഖ്യമന്ത്രി ഒഴികെ രണ്ടാം മന്ത്രിസഭയിലെ മന്ത്രിമാരെല്ലാം പുതുമുഖങ്ങളാണ്. അവസാനം നിമിഷം വരെ കെ കെ ശൈലജ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പട്ടിക പുറത്ത് വിട്ടപ്പോൾ ആരോഗ്യമന്ത്രിയായി കെകെ ശൈലജ മന്ത്രിസ്ഥാനത്ത് ഉണ്ടാവില്ലെന്ന് അറിയിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy