ഒരു രൂപയ്ക്ക് അഞ്ച് വീടുകൾ:കാസർഗോഡ് നിന്ന് കാശ്മീർ വരെ യാത്ര ചെയ്ത് മൂവർ സംഘം

ഒരു രൂപയ്ക്ക് 5 വീട് കാസർകോട്ടു നിന്നു കശ്മീർ വരെ നീളുന്ന യാത്രയിൽ കിട്ടുന്ന നാണയത്തുട്ടുകളാണ് ഈ കൂടൊരുക്കലിന്റെ മൂലധനം

Written by - Zee Malayalam News Desk | Last Updated : Jun 28, 2023, 07:32 PM IST
  • ആശ്ചര്യ ചോദ്യത്തിന് ഈ മൂവർസംഘം തന്നെ ഉത്തരവും നൽകുന്നുണ്ട്
  • കാസർകോട്ടു നിന്നു കശ്മീർ വരെ നീളുന്ന യാത്രയിൽ കിട്ടുന്ന നാണയത്തുട്ടുകളാണ് ഈ കൂടൊരുക്കലിന്റെ മൂലധനം
  • കാസർകോട്ടു നിന്ന് 200 രൂപയും കയ്യിൽ കരുതി തുടങ്ങിയ യാത്ര
ഒരു രൂപയ്ക്ക് അഞ്ച് വീടുകൾ:കാസർഗോഡ് നിന്ന് കാശ്മീർ വരെ യാത്ര ചെയ്ത് മൂവർ സംഘം

കാസർകോട്: പാവപ്പെട്ട അഞ്ച് പേർക്ക് വീട് നിർമിച്ച് നൽകാനൊരുങ്ങി കാസർഗോഡ് നിന്ന് കാശ്മീർ വരെ യാത്ര ചെയ്ത് പണം കണ്ടെത്തുകയാണ് ഒരു മൂവർ സംഘം. രണ്ടു സൈക്കിളുകൾ ചേർത്തുകെട്ടി നിർമിച്ച സൈക്കിൾ കാരവനിൽ നടത്തുന്ന യാത്രയിൽ കിട്ടുന്ന നാണയത്തുട്ടുകളാണ് ഈ കൂടൊരുക്കലിന്റെ മൂലധനം. യാത്രയുടെ ഭാഗമായി തൊടുപുഴയിലും ഇവരെത്തി.

ഒരു രൂപയ്ക്ക് 5 വീടെന്ന് സ്വന്തം കാരവനിൽ എഴുതിവച്ചിരിക്കുന്ന ആശ്ചര്യ ചോദ്യത്തിന് ഈ മൂവർസംഘം തന്നെ ഉത്തരവും നൽകുന്നുണ്ട്.കാസർകോട്ടു നിന്നു കശ്മീർ വരെ നീളുന്ന യാത്രയിൽ കിട്ടുന്ന നാണയത്തുട്ടുകളാണ് ഈ കൂടൊരുക്കലിന്റെ മൂലധനം. യാത്രയിൽ കണ്ടുമുട്ടുന്ന അശരണരോ അംഗപരിമിതരോ ആയ അർഹർക്ക് തണലാകുകയാണ് വയനാട് സ്വദേശി റെനീഷ്, കോഴിക്കോട്ടുകാരൻ നിജിൻ, തലശ്ശേരി സ്വദേശി ഷാലിൻ എന്നീ യുവാക്കളുടെ സ്വപ്നം.

കാസർകോട്ടു നിന്ന്  200 രൂപയും കയ്യിൽ കരുതി  തുടങ്ങിയ യാത്ര ഒന്നര വർഷം പിന്നിടുമ്പോൾ സ്വദേശമായ അമ്പലവയൽ പഞ്ചായത്തിൽ, അശരണർക്കായി കണ്ട സ്വപ്ന സാഫല്യത്തിനുള്ള ഇടമായി 22 സെന്റ് സ്ഥലം ഇവർ സ്വന്തമാക്കി. അവിടെ 5 വീടുകളുടെ നിർമാണവും തുടങ്ങുകയാണ്. ഒരു രൂപയേ ഇവർ പ്രതീക്ഷിക്കുന്നുള്ളൂ എങ്കിലും തൊടുപുഴക്കാർ മൂന്നക്കത്തിൽ കുറയാതെ നൽകുന്നവരാണെന്നാണ് ഇവരുടെ സാക്ഷ്യം. ഉടൻ വീടുപണി തുടങ്ങാൻ ധൈര്യം പകർന്നതും തൊടുപുഴക്കാരുടെ ഈ സ്നേഹമാണെന്ന് ഇവർ പറയുന്നു.

ബൈറ്റ്

ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ സജ്ജീകരിച്ചിരിക്കുന്ന കാരവനിലാണ് ഒന്നര വർഷമായി ഇവരുടെ അന്തിയുറക്കം. അന്തരീക്ഷ മലിനീകരണം പൂർണമായും ഒഴിവാക്കുക എന്ന സന്ദേശം കൂടിയാകുകയാണ് ഇവരുടെ യാത്ര. വീട്ടുകാർ ഇടയ്ക്ക് ഇവരുടെ യാത്രാ ഇടങ്ങളിൽ വന്നു കണ്ടു മടങ്ങും.  യാത്രയിൽ 50 ലക്ഷം രൂപ ശേഖരിച്ച് പൂർണ സൗകര്യങ്ങളോടെ 5 വീടുകൾ നിർമിക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News