Kerala : കേരളത്തിലെ വികസന സ്തംഭനത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനെന്ന് JP Nadda

കേരളത്തിൽ സാക്ഷരത കൂടുതലാണെങ്കിലും  വിദ്യാസമ്പന്നരായ ജനത തൊഴിലിനായി പുറത്തേക്ക് പോവേണ്ടിവരുന്നു. ഇവിടെ തൊഴിലവസരങ്ങളില്ലെന്ന് നദ്ദ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Aug 17, 2021, 05:56 PM IST
  • കഴിഞ്ഞ 40 വ‌ർഷമായി നിലനിൽക്കുന്ന രാഷ്ട്രീയ സംസ്കാരമാണ് കേരളത്തിന്റെ വികസനത്തിന് വിഘാതം നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
  • ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവൻ വെർച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  • ലോകം മുഴുവൻ മലയാളികളെക്കൊണ്ട് വികസനമുണ്ടാകുമ്പോൾ കേരളത്തിൽ മാത്രം വികസനം നടക്കുന്നില്ലെന്ന് നദ്ദ പറഞ്ഞു.
  • കേരളത്തിൽ സാക്ഷരത കൂടുതലാണെങ്കിലും വിദ്യാസമ്പന്നരായ ജനത തൊഴിലിനായി പുറത്തേക്ക് പോവേണ്ടിവരുന്നു. ഇവിടെ തൊഴിലവസരങ്ങളില്ലെന്ന് നദ്ദ പറഞ്ഞു.
Kerala : കേരളത്തിലെ വികസന സ്തംഭനത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനെന്ന് JP Nadda

Kozhikode :  കേരളത്തിലെ (Kerala)  വികസന സ്തംഭനത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് (Kerala Government) ബി.ജെ.പി (BJP) അദ്ധ്യക്ഷൻ ജെ.പി നദ്ദ പറ‍ഞ്ഞു.   കഴിഞ്ഞ 40 വ‌ർഷമായി നിലനിൽക്കുന്ന രാഷ്ട്രീയ സംസ്കാരമാണ് കേരളത്തിന്റെ വികസനത്തിന് വിഘാതം നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവൻ വെർച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകം മുഴുവൻ മലയാളികളെക്കൊണ്ട് വികസനമുണ്ടാകുമ്പോൾ കേരളത്തിൽ മാത്രം വികസനം നടക്കുന്നില്ലെന്ന് നദ്ദ പറഞ്ഞു. കേരളത്തിൽ സാക്ഷരത കൂടുതലാണെങ്കിലും  വിദ്യാസമ്പന്നരായ ജനത തൊഴിലിനായി പുറത്തേക്ക് പോവേണ്ടിവരുന്നു. ഇവിടെ തൊഴിലവസരങ്ങളില്ല. പുതിയ വ്യവസായങ്ങൾ വരുന്നില്ലെന്ന് മാത്രമല്ല രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ ശത്രുതാ പരമായ നിലപാട് കാരണം ഉള്ള വ്യവസായങ്ങൾ പോലും പൂട്ടിപുറത്തേക്ക് പോകുകയാണ്. കേരളം സാമ്പത്തിക സ്ഥിതി കടക്കെണിയിലാണ്. മൂന്നരലക്ഷം കോടി രൂപയാണ് മൊത്ത കടമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: Pala Bypass Named as KM Mani Road: പാലാ ബൈപ്പാസ് ഇനി കെ.എം മാണി ബൈപ്പാസ് ...!!

അതേ സമയം കേരളം  അറിയപ്പെടുന്നത്  തീവ്രവാദ  ഓപറേഷൻ മൊഡ്യൂളുകളുടെയും  ഐ.എസ്  റിക്രൂട്ടിംഗ് കേന്ദ്രത്തിന്റെയും സ്വ‌ർണ ക്കളക്കടത്തിന്റെയും  പേരിലാണ്.  മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്വ‌ർണ ക്കളക്കടത്തിന് കൂട്ടു നിന്നു എന്നത് നാണക്കേടുളവാക്കുന്നതാണെന്നും ജെ.പി നദ്ദ പറഞ്ഞു. കേരളത്തെ സഹായിക്കാൻ കേന്ദ്രം തയ്യാറാണെങ്കിലും സംസ്ഥാന സ‌ർക്കാർ സഹകരിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. കേരളം മുഖ്യധാരയിലേക്ക് വരണം. എന്നാൽ സംസ്ഥാന സർക്കാർ വികസനത്തിന് തടസം നിൽക്കുകയാണെന്നും കൂട്ടിച്ചേർത്തു. 

പ്രധാന മന്ത്രി ആവാസ് യോജന ,പട്ടിക ജാതി പട്ടിക വർഗ ക്ഷേമ പദ്ധതികൾ തുടങ്ങി വികസന പദ്ധതികൾക്കായുള്ള കേന്ദ്രപദ്ധതികൾക്കനുവദിച്ച പണം ചെലവഴിക്കുന്നില്ല. കേരളത്തിലെ ക്രമസമാധാന നില തകരാറിലാണ്. സ്ത്രീകൾക്ക് നേരെ അതിക്രമം വളരുന്നു. പോലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുന്നു. രാഷ്ട്രീയ പരിഗണനവച്ചാണ് പൊലീസ് പ്രവർത്തിക്കുന്നത്. കേരളത്തിന്റെ കൊവിഡ് പരാജയം രാജ്യത്തിന് ഭാരമാണ്.  കേരളത്തിന്റെ കൊവിഡ് മാനേജ്മെന്റിെനെ കുറിച്ച് പുകഴിത്തിയവർ ഇപ്പോൾ എവിടെപോയെന്ന് അദ്ദേഹം ചോദിച്ചു. 

ALSO READ: Solar Sexual Harassment Case : "നിയമം നിയമത്തിന്റെ വഴിക്ക് പോകും" CBI അന്വേഷണത്തിൽ ഭയമില്ലെന്ന് ഉമ്മൻ ചാണ്ടി

കേരളത്തിലേത്  കൊവിഡ് മാനേജ് മെന്റല്ല മിസ് മാനേജ് മെന്റാണ്.  കേരളത്തിൽ 3.5 കോടി ജനങ്ങളിൽ 10ശതമാനത്തിനും  കൊവിഡ് ബാധിച്ചു. എന്നാൽ യു.പിയിലെ 22.9 കോടി ജനങ്ങളിൽ 17 ലക്ഷം മാത്രമാണ് കേസ് 0.73 ശതമാനം മാത്രം. യു.പി മാതൃക ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു. ഏതെങ്കിലും സംസ്ഥാനത്തെ കുറ്റപ്പെടുത്താനല്ല. നേതാവ്  സത്യസന്ധനും ജനതല്പരനുമാണെങ്കിൽ അതുണ്ടാക്കുന്ന വ്യത്യാസത്തെ കാണിക്കാൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.   

അമേരിക്കയെ പോലെ സമ്പന്നവും ആരോഗ്യ പശ്ചാത്തല മേഖലയിൽ വളരെ മുന്നോട്ട് പോയരാജ്യങ്ങൾ പോലും കൊവിഡിന്റെ മുന്നിൽ പതറിയപ്പോൾ 135 കോടി ജനതയുള്ള  ഭാരതം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കൃത്യമായ ഇടപെടലുകളിലൂടെ അതിനെ അതിജീവിച്ചു. രണ്ടാം തരംഗം പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ ശക്തമായപ്പോൾ ഒരാഴ്ചക്കുള്ളിൽ ഓക്സിജൻ എക്സ്പ്രസിലൂടെയും എയ‌ർഫോഴ്സ് വഴിയും റോഡ്, റെയിൽ ,ജല മാ‍ർഗങ്ങളിലൂടെ ഓക്സിജൻ എത്തിച്ച് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴി‍ഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: P Sathidevi: തീപ്പൊരി പ്രസംഗങ്ങളുടെ ഉടമ,പാർട്ടിക്കപ്പുറം പാർട്ടി മാത്രമെന്ന കടുത്ത ഇടതുപക്ഷ നയം- പി.സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷ ആകുമ്പോൾ

2020 ഏപ്രിലിൽ വാക്സിൻ നി‌ർമ്മിക്കാൻ ടാസ്ക് ഫോഴ്സിനെ നിയമിച്ചപ്പോൾ എല്ലാ രാഷ്ട്രീയ നേതാക്കളും കളിയാക്കി. മോദി ശാസ്ത്രജ്ഞരെയും വ്യാവസായികളെയും പ്രോത്സാഹിപ്പിച്ചപ്പോൾ എട്ടുമാസത്തിനുള്ളിൽ രണ്ട് തരം വാക്സിൻ ലഭ്യമായി.ഇതുവരെ 54 കോടി വാക്സിൻ നൽകിക്കഴിഞ്ഞു. ഡിസംബറിനുള്ളിൽ രാജ്യത്തെല്ലാവർക്കും രണ്ട് ഡോസ് വാക്സിൻ നൽകാൻ കഴിയും.  മോദി കോവിഡ് വന്നപ്പോൾ ആരോഗ്യപ്രശ്നം മാത്രമല്ല അതിന്റെ സാമ്പത്തിക പ്രശ്നവും പരിഹരിച്ചെന്ന് ലോകാരോഗ്യ സംഘടനാ ജനറൽ സെക്രട്ടറിയുടെ വാക്കുകൾ നദ്ദ എടുത്തുപറഞ്ഞു. 

100 വര്ഷം മുമ്പ് മഹാമാരി വന്നപ്പോൾ കൂടുതൽ പേരും മരിച്ചത് പട്ടിണി മൂലമായിരുന്നു. കൊവിഡ് വന്നപ്പോൾ ഇന്ത്യയിൽ 80 കോടി  പേർക്ക്  സൗജന്യമായി അരിയും ഗോതമ്പും മറ്റ് ധാന്യങ്ങളും നൽകി ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പുവരുത്തി. കേരളത്തിന് മൂന്നാം തരംഗത്തെ നേരിടാനും കുട്ടികളെ അതിൽ നിന്നു രക്ഷിക്കാനും ആരോഗ്യപശ്ചാത്തല സൗകര്യം വർദ്ധിപ്പിക്കാനുമായി 267.35 കോടി രൂപയുടെ പാക്കേജ് കേന്ദ്ര ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച കാര്യവും നദ്ദ എടുത്തു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News