Job Vacancies: ജേർണലിസം അധ്യാപകൻ, ഐ.ഐ.എംൽ ഒാഫീസ് അസിസ്റ്റൻറ്

അപേക്ഷകൾ ഒാൺലൈനായി സമർപ്പിക്കണം ഇതിനായി വെബ്സൈറ്റ് സന്ദർശിക്കാം

Written by - Zee Malayalam News Desk | Last Updated : Jun 6, 2021, 03:21 PM IST
  • അപേക്ഷകര്‍ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം
  • ബന്ധപ്പെട്ട വിഷയങ്ങളില്‍ നെറ്റ് ആണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐ.എം.ജി.) തിരുവനന്തപുരം ഓഫീസിൽ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
Job Vacancies: ജേർണലിസം അധ്യാപകൻ, ഐ.ഐ.എംൽ ഒാഫീസ് അസിസ്റ്റൻറ്

Trivandrum: എളേരിത്തട്ട് ഇ.കെ നായനാര്‍ സ്മാരക ഗവ. കോളേജില്‍ ജേര്‍ണലിസം, ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ 18-ന് കോളേജില്‍ നടക്കും. 18ന് രാവിലെ 10ന് ജേര്‍ണലിസം, 11ന് ഗണിതം, 12ന് കമ്പ്യൂട്ടര്‍ സയന്‍സ് എന്നിങ്ങനെയാണ് കൂടിക്കാഴ്ച സമയക്രമം.

അപേക്ഷകര്‍ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ നെറ്റ് ആണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോണ്‍: 04672241345, 9847434858.

ALSO READ: കൊടകര കുഴൽപ്പണക്കവർച്ച കേസ്; അന്വേഷണ സംഘം CPM പ്രവർത്തകനെ ചോദ്യം ചെയ്യുന്നു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐ.എം.ജി.) തിരുവനന്തപുരം ഓഫീസിൽ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ക്ലറിക്കൽ അസിസ്റ്റന്റ്, ബൈൻഡർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം നടത്തും. നിശ്ചിത യോഗ്യതയുള്ള സർക്കാർ ജീവനക്കാർക്ക് 30നകം അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക്: www.img.kerala.gov.in

ALSO READ : Manufacture Sputnik vaccine: സ്ഫുട്നിക് വാക്സിൻ നിർമ്മിക്കാൻ ഡി.സി.ജി.ഐയുടെ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്

കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (26500-56700), ഡാറ്റ എൻട്രി ഓപ്പറേറ്റർ (22200-48000), ഡൂപ്ലിക്കേറ്റർ ഓപ്പറേറ്റർ (17500-39500) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News