Punjab National Bank ന്റെ തിരുവനന്തപുരം സർക്കളിൽ 23 ഒഴിവുകൾ, പത്ത് പാസാകത്തവർക്കും അപേക്ഷിക്കാം

വിദ്യാഭ്യാസ യോ​ഗ്യത മാനദണ്ഡമല്ല, പത്ത് പാസാകത്തവർക്കും ജോലിക്കായി അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. 18-24 വയസാണ് പ്രായപരിധി. തിരുവനന്തപുരം സർക്കളിന്റെ കീഴിൽ വരുന്ന തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജിലകളിലെ വിവിധ ബ്രാഞ്ചുകളിൽ രേഖപ്പെടുത്തിയ ഒഴിവുകളിലേക്കാണ് ആളെ വിളിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 11, 2021, 10:39 PM IST
  • പിഎൻബിയുടെ തിരുവനന്തപുരം സർക്കളിൽ രേഖപ്പെടുത്തിയിരിക്കുന്ന 23 സ്വീപ്പർമാരുടെ ഒഴിവിലേക്കാണ് ബാങ്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
  • ഏപ്രിൽ 17നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി.
  • പത്ത് പാസാകത്തവർക്കും ജോലിക്കായി അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.
  • 18-24 വയസാണ് പ്രായപരിധി.
Punjab National Bank ന്റെ തിരുവനന്തപുരം സർക്കളിൽ 23 ഒഴിവുകൾ, പത്ത് പാസാകത്തവർക്കും അപേക്ഷിക്കാം

Thiruvananthapuram : ദേശീയ ബാങ്കായ Punjab National Bank ന്റെ തിരുവനന്തപുരം സർക്കിളിൽ (Thiruvananthapuram Circle) ജോലി ഒഴിവ് രേഖപ്പെടുത്തിയിക്കുന്നു. തിരുവനന്തപുരം സർക്കളിന്റെ കീഴിൽ വരുന്ന തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജിലകളിലെ വിവിധ ബ്രാഞ്ചുകളിൽ രേഖപ്പെടുത്തിയ ഒഴിവുകളിലേക്കാണ് ആളെ വിളിച്ചിരിക്കുന്നത്.

പിഎൻബിയുടെ തിരുവനന്തപുരം സർക്കളിൽ രേഖപ്പെടുത്തിയിരിക്കുന്ന 23 സ്വീപ്പർമാരുടെ ഒഴിവിലേക്കാണ് ബാങ്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏപ്രിൽ 17നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. 

ALSO READ : NTPC Recruitment 2021: എൻടിപിസി 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ 15 വരെ അപേക്ഷകൾ സ്വീകരിക്കും

വിദ്യാഭ്യാസ യോ​ഗ്യത മാനദണ്ഡമല്ല, പത്ത് പാസാകത്തവർക്കും ജോലിക്കായി അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. 18-24 വയസാണ് പ്രായപരിധി. 

അപേക്ഷ അയക്കാനുള്ള ഫോം ബാങ്കിന്റെ സർക്കിൾ ഓഫീസിൽ നിന്നോ അല്ലെങ്കിൽ അതാത് ജില്ലകളിലെ ബ്രാഞ്ചുകളിൽ നിന്നോ ലഭിക്കുന്നതാണ്.  അപേക്ഷ സമർപ്പിക്കുന്നതിനായി താഴെ നൽകിയിരുക്കുന്ന വിവിരങ്ങൾ അപേക്ഷയിൽ പൂരിപ്പിച്ച് നൽകേണ്ടതാണ്.

ALSO READ : UPSC IES ISS 2021 recruitment: രജിസ്‌ട്രേഷൻ ആരംഭിച്ചു; അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 27

1. പേര്
2. അച്ഛന്റെ പേര്
3. ജനന തീയതി
4. 2021 ജനുവരി 1 പ്രമാണിച്ചുള്ള നിങ്ങളുടെ പ്രായം
5. വിദ്യാഭ്യാസ യോ​ഗ്യത 
6. അവസാനം പാസ് പരീക്ഷ
7. ജാതി, ഏത് വി​ഭാ​ഗത്തിൽ പെടുന്നു, മതം
8. ബന്ധപ്പെടാനുള്ള മേൽവിലാസം
9. സ്ഥിരമായ മേൽവിലാസം 
10. അറിവുന്ന ഭാഷകൾ
11. ഫോൺ നമ്പർ
12. ഇമെയിൽ ഐഡി 
13. നിലവിൽ ജോലി ചെയ്യുന്നതുമായിട്ടുള്ള വിവരങ്ങൾ
14. മറ്റെന്തിങ്കിലും വിവരങ്ങൾ

മുകളിൽ പറഞ്ഞവ കൃത്യമായി പൂരിപ്പിച്ചതിന് ശേഷം 

1. എംപ്ലോയിമെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ കാർഡ്
2. പാസ്പോർട്ട് സൈസ് ഫോട്ടോ
3. സ്കൂളിൽ നിന്നുള്ള ടിസിയും ഒപ്പം മാർക്ക് ലിസ്റ്റും (അവസാനം പാസ ക്ലാസിന്റെ)
4. ജാതി സർട്ടിഫിക്കേറ്റ്
5. അഡ്രസേ പ്രൂഫ് (ആധാർ കാർഡ്, റേഷൻ കാർഡ്)

ഈ പറഞ്ഞ എല്ലാ ചേർത്ത് പഞ്ചാബ് നാഷ്ണലിന്റെ തിരുവനന്തപുരം സർക്കിൾ ഓഫീസിലേക്ക് അയക്കുക. ഓ‍ർക്കുക ഏപ്രിൽ 17നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി

ALSO READ : EMRS Recruitment 2021: എൻഇഎസ്ടിഎസിൽ 3479 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം 2 ലക്ഷം രൂപ വരെ

അപേക്ഷ അയക്കാനുള്ള അഡ്രസ്

To
Dy. Circle Head,
HRD Department,
Punjab National Bank,
Circle Office, Trivandrum,
Vyshanvi Tower, By Pass Road Ambalathara,
Thiruvananthapuram - 695026

'RECRUITMENT OF PART TIME SWEEPER 2020-21 എന്ന് തെളിച്ചത്തിൽ അപേക്ഷ അയക്കുന്ന കത്തിന്റെ പുറത്ത് എഴുതണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 
 

Trending News