Thiruvananthapuram : Kerala Post Circle ലേക്കായി India Post ഗ്രാമീൺ ടാക് സേവക് തസ്ഥികയിലേക്കുള്ള ഒഴിവിലേക്കുള്ള അപേക്ഷ ക്ഷെണിച്ചു തുടങ്ങി. 1421 ഒഴിവുകളാണ് കേരള സർക്കിളിലുള്ളത്. മാർച്ച് എട്ട് മുതൽ ഏപ്രിൽ ഏഴ് വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളലായി 1421 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസറകോട്, മഞ്ചേരി. ഒറ്റപ്പാലം, പാലക്കാട്, തലശ്ശേരി, തിരൂര്, വടകര, ആലപ്പുഴ, ആലുവ, ചെങ്ങനാശ്ശേരി, എറണാകുളം. ഇടുക്കി, ഇരങ്ങാലക്കുട, കോട്ടയം, മാവേലിക്കര, തൃശ്ശൂർ, പത്തനംതിട്ട, കൊല്ലം, തിരുവല്ല, തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത് എന്നിവടങ്ങളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്.
മാർച്ച് എട്ട് മുതലാണ് അപേക്ഷകൾ ക്ഷെണിച്ച് തുടങ്ങിയത്. അവസാന തീയതി ഏപ്രിൽ 7നാണ്,
ജിഡിഎസ് (ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപിഎം) ടാക് സേവക് എന്നീ പോസ്റ്റകളാണ് അടങ്ങിയിരിക്കുന്നത്.
ജനറിലിന് - 784
ഇഡ്ബ്ല്യൂഎസ് - 167
ഒബിസി - 297
പിഡബ്ല്യുഡി- എ- 11
പിഡബ്ല്യുഡി - സി - 19
പിഡബ്ല്യുഡി -ഡിഇ- 2
എസ് സി - 105
എസ് ടി - 14
ALSO READ : HAL Recruitment 2021: ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡില്‍ അപ്രന്‍റീസ് ഒഴിവുകള്‍, അവസാന തീയതി March 13
ശമ്പള സ്കെയിൽ
4 മണിക്കൂർ ടിആർസിഎ ഏറ്റവും കുറഞ്ഞത്
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് - പ്രതിമാസം 12,000 രൂപയാണ്
അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്കും ടാക് സേവക്കിനും - പ്രതിമാസം - 10,000 രൂപയാണ്
5 മണിക്കൂർ ടിആർസിഎ ഏറ്റവും കുറഞ്ഞത്
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് - പ്രതിമാസം 14,500 രൂപയാണ്
അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്കും ടാക് സേവക്കിനും - പ്രതിമാസം 12,000 രൂപയാണ്
വിദ്യഭ്യാസ യോഗ്യത
പത്താം ക്ലാസാണ് ഏറ്റവും കുറഞ്ഞ യോഗ്യത. മലയാളം നിർബന്ധമാണ്.
പ്രായപരിധി
18 മുതൽ 40 വരെയാണ് ( റിസർവേഷൻ കാറ്റഗറിലുള്ളവർക്ക് സർക്കാരിന്റെ കണക്ക് പ്രകാരം ഇളവ് ലഭിക്കുന്നതാണ്.)
ALSO READ : BDL Recruitment 2021: പ്രോജക്റ്റ് എൻജിനീയർമാരുടെയും ഓഫീസർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ജോലിക്കായി തെരഞ്ഞെടുക്കുന്നത്
മെറിറ്റ് അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥിയെ തെരഞ്ഞെടുക്കുന്നത്. ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിച്ചതിന്റെ പ്രകാരമാണ് മെറിറ്റ് ലിസ്റ്റ് തയ്യറാക്കുന്നത്
എങ്ങനെ അപേക്ഷ സമർപ്പിക്കേണ്ടത്?
ഇന്ത്യൻ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് വേണം അപേക്ഷ സമർപ്പിക്കേണ്ടത്. (https://indiapost.gov.in അല്ലെങ്കിൽ https://appost.in/gdsonline )
അപേക്ഷ ഫീ
ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് പുരുഷന്മാർ ട്രാൻസ്-മാൻ - 100 രൂപയാണ് ഫീ
എല്ലാ വിഭാഗത്തിലുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ ഉദ്യോഗാർഥികൾ, എസ് സി എടി ഉദ്യോഗാർഥികൾക്കും അപേക്ഷ ഫീ ഇല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...